ചെന്നൈയ്ക്ക് മുന്നില്‍ ബാംഗ്ലൂരിന് മുട്ടുവിറയ്ക്കും: കോലിക്കും കൂട്ടർക്കും നാണക്കേടിന്റെ റെക്കോർഡ്
ഐപിഎല്‍ സീസണ് 17 ന് തുടക്കം കുറിച്ചുകൊണ്ട് ചെന്നൈയിലെ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് (സി എസ് കെ) റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം ഇന്ന് വൈകീട്ട് നടക്കും. എംഎസ് ധോണിയുടെ പിൻഗാമിയായി റുതുരാജ് ഗികാവ്ക്ഡ് ചെന്നൈയുടെ ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് വരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഐപിഎല്ലില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് ടീമുകളാണ് ചെന്നൈയും ബെംഗളൂരുവും. രണ്ട് ടീമുകളുടേയും തലപ്പത്ത് ധോണിയും കോലിയും ആയിരുന്നു എന്നത് തന്നെയാണ് ഈ പ്രേക്ഷക പിന്തുണയ്ക്ക് കാരണം. ചെന്നൈ അഞ്ച് തവണ ഐ പി എല്‍ കിരീടം ഉയർത്തിയപ്പോള്‍ ബെംഗളൂരുവിന് ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. ഇരുവരും തമ്മിലുള്ള നേരിട്ടുള്ള മത്സരങ്ങളിലും മുന്‍തൂക്കം ചെന്നൈയ്ക്കാണ്.

ഐ പി എല്‍ ചരിത്രത്തില്‍ ഇരുടീമുകളും ഇതുവരെ 31 തവണ നേർക്കുനേർ പോരാടിയിട്ടുണ്ട്. ഇതില്‍ വലിയ ആധിപത്യമാണ് ചെന്നൈക്കുള്ളത്. 20 മത്സരങ്ങളില്‍ മഞ്ഞപ്പടയാളികള്‍ വിജയിച്ചപ്പോള്‍ 10 തവണ മാത്രമാണ് ബെംഗളൂരു വിജയിച്ചത്. ഒരു മത്സരം ഫലം നിർണ്ണയിക്കാനാകാതെ പോയി. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ചെന്നൈ 10 തവണയും ബെംഗളൂര 6 തവണയും വിജയിച്ചു.
11 തവണ ചെന്നൈ ചെയിസ് ചെയ്ത് വിജയിച്ചപ്പോള്‍ 4 തവണ മാത്രമാണ് ബെംഗളൂരു വിജയിച്ചത്. ബെംഗളൂരുവിനെതിരായ ചെന്നെയുടെ ഉയർന്ന സ്കോർ 226 ആണെങ്കില്‍ മറുവശത്ത് ഇത് 218 മാത്രമാണ്. ഒരു മത്സരത്തില്‍ കോലിയുടെ ടീമിനെ കേവലം 70 റണ്‍സിന് പുറത്താക്കിയ ചരിത്രവും ചെന്നൈയ്ക്കുണ്ട്. പക്ഷെ ചെന്നൈയ്ക്കെതിരെ 999 റണ്‍സ് നേടിയ കോലിയാണ് റണ്‍ വേട്ടക്കാരില്‍ മുമ്പന്‍. മറുവശത്ത് 751 റണ്‍സുമായി ധോണിയും ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. വിക്കറ്റുകളുടെ കാര്യത്തില്‍ ചെന്നൈ ടീമില്‍ 18 വിക്കറ്റുമായി രവീന്ദ്ര ജഡേജ പട്ടികയില്‍ ഒന്നാമതായി നില്ക്കുമ്പോള് ബെംഗളൂരവില്‍ 15 വിക്കറ്റുമായി വിനയകുമാറാണ് മുന്നില്‍.
രണ്ട് ടീമുകൾ തമ്മിലുള്ള എട്ട് മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ആർ സി ബിക്കെതിരെ അവരുടെ തട്ടകത്തിൽ നടന്ന ഈ ഏറ്റുമുട്ടലുകളിൽ ഏഴിലും സിഎസ്കെ വിജയിച്ച് ചെപ്പോക്ക് തങ്ങളുടെ ഉറച്ച കോട്ടയാണെന്ന് അടിവരയിടുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications