Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു സര്‍പ്രൈസ്, ഹര്‍ദിക്ക് പാണ്ഡ്യ മുംബൈയില്‍ തിരിച്ചെത്തി, അവസാന നിമിഷം ട്വിസ്റ്റ്

ഐപിഎല്ലില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുമ്പ് ഗംഭീര സര്‍പ്രൈസ്. ഹര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലെത്തിയിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിത തീരുമാനമായിരുന്നു. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ഹര്‍ദിക്കിനെ നിലനിര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം മുംബൈ ഇന്ത്യന്‍സ് അവരുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൈമാറിയിരിക്കുകയാണ്.

ഡിസംബര്‍ 19ന് ഐപിഎല്‍ താരലേലം നടക്കുന്നുണ്ട്. അതിന് മുമ്പ് അവരുടെ കൈയ്യിലുള്ള പണത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കൂടിയാണ് ഗ്രീനിനെ കൈമാറിയത്. കഴിഞ്ഞ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ഗ്രീനിനെ മുംബൈ വാങ്ങിയത്. അതേസമയം ഹര്‍ദിക്കിനെ മുംബൈ വാങ്ങിയ കാര്യം ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അവര്‍ ഇത് പരസ്യമാക്കിയിട്ടില്ല.

hardika-pandya

ഹര്‍ദിക്കിനെ കൈവിട്ടതിലൂടെ ടൈറ്റന്‍സിന്റെ കൈയ്യില്‍ 15 കോടി അധികമായി വന്നിരിക്കുകയാണ്. ഈ തുകയാണ് ഹര്‍ദിക്കിന് അവര്‍ പ്രതിഫലമായി നല്‍കുന്നത്. മുംബൈയില്‍ നിന്ന് അധികം തുകയും ഇവര്‍ക്ക് ലഭിക്കും ഇത് ട്രാന്‍സ്ഫര്‍ ഫീസായിട്ടാണ് ലഭിക്കുക. ഐപിഎല്‍ മാനേജ്‌മെന്റിന് മാത്രമാണ് ഈ തുക ഇവര്‍ അറിയിക്കേണ്ടി വരിക. പരസ്പര ധാരണയുടെ പുറത്താണ് ഈ ട്രാന്‍സ്ഫര്‍ നടക്കുന്നത്. ഈ തുകയില്‍ 50 ശതമാനവും ഹര്‍ദിക്കിനാണ് ലഭിക്കുക.

ഞായറാഴ്ച്ച വൈകീട്ട് മാത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. അന്തിമ സമയത്തിന് ശേഷമാണ് കൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡെഡ്‌ലൈന്‍ കഴിയുന്ന സമയത്ത് ഹര്‍ദിക്ക് ഗുജറത്തിന്റെ ഭാഗമായിരുന്നു. കാമറൂണ്‍ ഗ്രീനിനെ മുംബൈ നിലനിര്‍ത്തിയിരുന്നു. ഐപിഎല്‍ നിയമപ്രകാരം ട്രേഡിംഗ് കാലയളവ് ഒരു സീസണ്‍ അവസാനിച്ച് ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും.

ലേലം ആരംഭിക്കാന്‍ ഒരാഴ്ച്ച ബാക്കി നില്‍ക്കെ വരെ കളിക്കാരെ കൈമാറാന്‍ സാധിക്കും. പിന്നീട് ലേലം കഴിഞ്ഞ ശേഷം അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് വരെ ട്രാന്‍സ്ഫര്‍ കാലാവധി ഉണ്ടായിരിക്കും. നിലവിലെ ട്രേഡിംഗ് കാലാവധി ഡിസംബര്‍ പന്ത്രണ്ട് വരെയുണ്ടാവും. പിന്നീട് അത് ഡിസംബര്‍ ഇരുപതിന് വീണ്ടും ആരംഭിക്കും. തുടര്‍ന്ന് ഒരു മാസത്തോളം ടീമുകള്‍ക്ക് താരങ്ങളെ കൈമാറാം.

മുംബൈ പതിനൊന്ന് താരങ്ങളെയാണ് ഇത്തവണ ഒഴിവാക്കിയത്. ഇതിലൂടെ അവര്‍ക്ക് 15.25 കോടിയാണ് ലഭിക്കുക. ഇത് ലേലത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. ഇത് ഉപയോഗിച്ചാണ് ഹര്‍ദിക്കിനെ വാങ്ങിയത്. എന്നാല്‍ താര ലേലം നടക്കുമ്പോള്‍ വളരെ കുറച്ച് തുക മാത്രമാണ് മുംബൈക്കുണ്ടാവുക. പക്ഷേ കാമറൂണ്‍ ഗ്രീനിനെ ആര്‍സിബിക്ക് കൈമാറിയതോടെ 17.50 കോടി അവരുടെ കൈവശം ഉണ്ടായിരിക്കുകയാണ്.

രണ്ട് ഫ്രാഞ്ചൈസികളെ മുംബൈ നേരത്തെ സമീപിച്ചിരുന്നു. താരങ്ങളെ കൈമാറാനുള്ള ഈ ചര്‍ച്ചകള്‍ പക്ഷേ പരാജയപ്പെടുകയായിരുന്നു. ഗുജറാത്തിനായി 833 റണ്‍സും 11 വിക്കറ്റുകളും രണ്ട് സീസണുകളിലായി ഹര്‍ദിക്കിന് ലഭിച്ചിരുന്നു. ഗുജറാത്തിന്റെ ആദ്യ സീസണില്‍ തന്നെ കിരീടം നേടുകയും, രണ്ടാം സീസണില്‍ ഫൈനലില്‍ എത്തിക്കുകയും ചെയ്തിരുന്നു ഹര്‍ദിക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+