വമ്പന്‍ തീരുമാനവുമായി മുംബൈ ഇന്ത്യന്‍സ്; രോഹിതിന്റെ ക്യാപ്റ്റന്‍സി തെറിച്ചു, പകരം നായകന്‍ ഈ താരം
ഐ പി എല്ലില്‍ ഏറെ ആരാധകരുള്ള ടീമുകളില്‍ മുന്‍പന്തിയിലാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മാര്‍ക്വി താരമാക്കിയാണ് മുംബൈ ഐ പി എല്ലില്‍ എത്തുന്നത്. അതിന് ശേഷം ഒരുപിടി മികച്ച താരങ്ങള്‍ ടീമില്‍ വന്ന് പോയി. ഇപ്പോഴിതാ വീണ്ടുമൊരു തലമുറ മാറ്റത്തിന് വഴിയൊരുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഐ പി എല്ലില്‍ മുംബെ ഇന്ത്യന്‍സ് അഞ്ച് കിരിടങ്ങളാണ് നേടിയത്.
അഞ്ചും നേടിയത് രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റന് കീഴിലായിരുന്നു. ഇപ്പോഴിതാ ഐ പി എല്‍ 2024 സീസണിലെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ്മയെ മാറ്റിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ ഔള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റ്‌നായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ പെര്‍ഫോമന്‍സ് ഹെഡ് മഹേല ജയവര്‍ധനെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

'ഇത് പൈതൃക നിര്‍മ്മാണത്തിന്റെ ഭാഗമാണ്. ഭാവിയിലേക്ക് തയ്യാറാണ് എന്ന തത്ത്വചിന്തയില്‍ മുംബൈയില്‍ ഉറച്ചുനില്‍ക്കുന്നു. ഈ തത്ത്വചിന്തയ്ക്ക് അനുസൃതമായാണ് ഹാര്‍ദിക് പാണ്ഡ്യ ഐ പി എല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്, ''മഹേല ജയവര്‍ധന പ്രസ്താവനയില്‍ പറഞ്ഞു. രോഹിത് ശര്‍മ്മയുടെ അസാധാരണമായ നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും ജയവര്‍ധന പറഞ്ഞു.
സച്ചിന്‍ മുതല്‍ ഹര്‍ഭജന്‍ വരെയും റിക്കി മുതല്‍ രോഹിത് വരെയും അസാധാരണമായ നേതൃപാടവത്താല്‍ മുംബൈ ഇന്ത്യന്‍സ് എപ്പോഴും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട് എന്നും ഭാവിയിലേക്ക് ടീമിനെ ശക്തിപ്പെടുത്തുന്നതില്‍ ടീം എപ്പോഴും ശ്രദ്ധ ചെലുത്തുന്നു എന്നും ജയവര്‍ധന കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ടിലും പുറത്തും രോഹിതിന്റെ മാര്‍ഗനിര്‍ദേശത്തിനായി ഫ്രാഞ്ചൈസി കാത്തിരിക്കുമെന്നും എംഐയുടെ പുതിയ ക്യാപ്റ്റനായി പാണ്ഡ്യയെ സ്വാഗതം ചെയ്യുന്നതായും മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
പാണ്ഡ്യയുടെ കീഴില്‍ ഗുജഫാത്ത് ടൈറ്റന്‍സ് 2022-ല്‍ കിരീടം നേടിയിരുന്നു. ഐ പി എല്‍ 2023 പതിപ്പില്‍ ഗുജറാത്ത് ടൈറ്റന്‍സ് റണ്ണേഴ്സ് അപ്പ് ആകുകയും ചെയ്തു. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹത്തിന്റെ കാലാവധി അസാധാരണമായ ഒന്നായിരുന്നു. 2013 ല്‍ റിക്കി പോണ്ടിംഗില്‍ നിന്നാണ് രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.
പത്ത് വര്‍ഷത്തിനിടയില്‍ മുംബെയൈ 158 ഐപിഎല്‍ മത്സരങ്ങളിലാണ് രോഹിത് ശര്‍മ്മ നയിച്ചത്. അതില്‍ 87 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ 67 തോല്‍ക്കുകയും ഒരെണ്ണം ടൈ ആകുകയും ചെയ്തു.












Click it and Unblock the Notifications