ആര്‍സിബി വിടാന്‍ തയ്യാറെങ്കില്‍ കോലിക്ക് പറ്റിയ ടീം ഡല്‍ഹിയും പഞ്ചാബും..! ചര്‍ച്ചകള്‍ക്ക് തുടക്കം
ഒരിക്കല്‍ കൂടി കിരീടമില്ലാതെ ഐപിഎല്‍ സീസണ് അവസാനിപ്പിക്കുകയാണ് വിരാട് കോലിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും. ഏറെക്കുറെ എല്ലാ സീസണുകളിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിട്ടും കിരീട വരള്‍ച്ചയുടെ 17-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് കോലി. കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ കോലി ഇനി എന്താണ് ചെയ്യേണ്ടത് എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ആരാധകരുടെ ചര്‍ച്ച.
ഐപിഎല്ലിന്റെ ആദ്യ സീസണ് തൊട്ട് ഇതുവരെ ഒരേ ഫ്രാഞ്ചൈസിക്കായി കളിച്ച ഏക താരമാണ് വിരാട് കോലി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയോടുള്ള പ്രതിബദ്ധതയും വിശ്വാസ്യതയും ചോദ്യം ചെയ്യാനാകില്ല. എന്നാല്‍ കിരീടം മാത്രം അകന്ന് നില്ക്കുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഒരേ ടീമിനൊപ്പം നിന്ന ധോണിയും രോഹിതും പോലുള്ള താരങ്ങളുടെ കൈവശം അഞ്ച് കിരീടങ്ങള്‍ വീതമുണ്ട്.

കോലി അതിനാല്‍ ടീം മാറിയാലും പ്രശ്നമില്ല എന്നാണ് ചിലരുടെ നിരീക്ഷണം. ഐപിഎല്‍ 2025 ന് മുന്‍പ് ഒരു മെഗാ ലേലം നടക്കാനിരിക്കുന്നതിനാല്‍ കോലി ഒരു മാറ്റം ഗൗരവമായി പരിഗണിക്കണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് ടീമുകള്‍ക്കാണ് അദ്ദേഹത്തിന്റെ സേവനം ഏറ്റവും ആവശ്യം. ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സുമാണ് അത്.
റിഷഭ് പന്തിന്റെ കീഴിലുള്ള ഡല്‍ഹിക്ക് ഒരു മികച്ച ഓപ്പണറും ടീമില്‍ ഒരു ഉപദേശകനാകാന്‍ കഴിയുന്ന ഒരാളും ആവശ്യമാണ്. പഞ്ചാബിനും ഒരു അടിത്തറയുള്ള ഓപ്പണിംഗ് കോമ്പിനേഷനില്ല. ശിഖര്‍ ധവാന് വീണ്ടും കളിക്കുമോ തിരഞ്ഞെടുക്കപ്പെടുമോ എന്ന് ആര്‍ക്കും അറിയില്ല, അതിനാല്‍ കോലിക്ക് ഒരു മികച്ച ഓപ്ഷനായിരിക്കാം. ഒരുപക്ഷെ ടീമിലെത്തിയാല്‍ ക്യാപ്റ്റന്‍ സ്ഥാനവും കോലിക്ക് പഞ്ചാബ് നല്‍കിയേക്കാം എന്നാണ് ഇന്‍സൈഡ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ആര്‍സിബിയുമായുള്ള ബന്ധം കോലി അവസാനിപ്പിക്കാന്‍ സാധ്യതയില്ല എന്നാണ് ഭൂരിഭാഗം പേരുടേയും നിരീക്ഷണം. ഐപിഎല്ലില്‍ ആദ്യമായി 8000 റണ്‍സ് കടന്ന താരവും ഒരേയൊരാളും കോലിയാണ്. 252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സാണ് കോലിയുടെ സമ്പാദ്യം. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന് 6769 റണ്‍സും മൂന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മ്മക്ക് 6628 റണ്‍സും മാത്രമെ ഉള്ളൂ.
ഇക്കാര്യം പരിശോധിക്കുമ്പോഴാണ് കോലിയുടെ ഐപിഎല്ലിലെ ഡോമിനന്സ് വ്യക്തമാകുക. ഇതെല്ലാം ഒറ്റ ഫ്രാഞ്ചൈസിക്ക് വേണ്ടി നേടിയ റണ്ണുകളാണ് എന്നും ഇതിനോട് കൂട്ടി വായിക്കണം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications