Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങളെയോര്‍ത്ത്‌ ലജ്ജിക്കുന്നു, അംഗീകരിക്കാനാകില്ല; ആവേശജയത്തിനിടെ വിവാദത്തില്‍പ്പെട്ട് കിംഗ് ഖാന്‍

ഐ പി എല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നാല് റണ്‍സിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആവേശകരമായ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. അവസാനം വരെ ആവേശം മുറ്റിനിന്ന മത്സരത്തിനൊടുവിലാണ് കൊല്‍ക്കത്ത ജയം പിടിച്ചെടുത്തത്. ഇതോടെ ഈ സീസണിന് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് മുന്‍ ചാമ്പ്യന്‍മാര്‍.

എന്നാല്‍ ജയത്തിനിടയിലും ബോളിവുഡ് നടനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമയുമായ ഷാരൂഖ് ഖാന്റെ ഒരു പ്രവൃത്തി ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. കൊല്‍ക്കത്തയുടെ മത്സരങ്ങളില്‍ ആവേശം പകരാന്‍ ഷാരൂഖ് ഖാന്‍ എപ്പോഴും ഗാലറിയില്‍ എത്താറുണ്ട്. പതിവ് പോലെ ഇന്നലേയും ഷാരൂഖ് എത്തിയിരുന്നു. ടീമിനായി ഓരോ പന്തിലും കൈയടിച്ച് ഷാരൂഖ് ഉണ്ടായിരുന്നു.

IPL 2024

അതിനിടെ ഷാരൂഖ് ഖാന്‍ പവലിയനില്‍ ഇരുന്ന് പുകവലിക്കുന്ന വീഡിയോ ആണ് പുറത്തായിരിക്കുന്നത്. അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്ലാനിയും അരികിലുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു. ഷാരൂഖ് ഖാനെ പോലെ ലോകം ആരാധിക്കുന്ന ഒരു സെലിബ്രിറ്റി പരസ്യമായി പുകവലിച്ചത് ശരിയായില്ല എന്നും ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുക എന്നുമാണ് പലരും ചോദിക്കുന്നത്.

മൈതാനത്ത് പുകവലിക്കുന്നത് അനുവദനീയമാണോ ഇത് യുവാക്കളില്‍ മോശം സ്വാധീനം ചെലുത്തില്ലേ എന്നാണ് ബി സി സി ഐയെ ടാഗ് ചെയ്ത് കൊണ്ട് പ്രിയം ശര്‍മ്മ എന്നൊരാള്‍ ട്വീറ്റ് ചെയ്തത്. ഇത് അംഗീകരിക്കാനാകില്ല എന്നും ഷാരൂഖിനെ ഓര്‍ത്ത് ലജ്ജ തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായല്ല ഐ പി എല്‍ വേദികള്‍ ഷാരൂഖ് ഖാന്‍ വിവാദങ്ങള്‍ക്ക് കൂടി വേദിയാക്കുന്നത്.

ഐപിഎല്‍ മത്സരത്തിനിടെ പുകവലിച്ചതിന് മുന്‍പും താരം വിവാദത്തിലായിട്ടുണ്ട്. 2012 ലെ ഐപിഎല്‍ എഡിഷനില്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ കെകെആറും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനിടെ ഷാരൂഖ് പുകവലിക്കുന്നതിന്റെ ദൃശ്യം ക്യാമറയില്‍ കുടുങ്ങിയിരുന്നു. ജയ്പൂരില്‍ ക്രിക്കറ്റ് അക്കാദമി നടത്തിയിരുന്ന ആനന്ദ് സിംഗ് എന്നയാള്‍ അന്ന് ഷാരൂഖിനെതിരെ പരാതി നല്‍കുകയും ചെയ്തു.

പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കുന്ന രാജസ്ഥാനിലെ പുകവലി നിരോധന നിയമം 2000 പ്രകാരം നടനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഷാരൂഖ് കുറ്റം സമ്മതിക്കുകയും നിയമപ്രകാരം 100 രൂപ പിഴയൊടുക്കുകയും ചെയ്തിരുന്നു. അതേ വര്‍ഷം, 2012 ല്‍, സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താരത്തെ വിലക്കിയിരുന്നു.

സംഭവം ഏറെ ശ്രദ്ധ നേടിയെങ്കിലും ഷാരൂഖിന്റെ വിലക്ക് 2015ല്‍ പിന്‍വലിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമ എന്ന നിലയില്‍ ഐ പി എല്‍ ആരംഭിച്ചത് മുതല്‍ ടീമിന്റെ മുഖമാണ് കിംഗ് ഖാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+