Get Updates
Get notified of breaking news, exclusive insights, and must-see stories!

സെഞ്ച്വറി അടിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ, അത്രക്കുണ്ട് ശമ്പളം; ഐപിഎല്ലില്‍ സ്റ്റോയിനിസിന് കിട്ടുന്നത്..!

ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരെ ഇന്നലെ നേടിയ വിജയത്തോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറിയും ശിവം ദുബെയുടെ അര്‍ധ സെഞ്ച്വറിയും ചെന്നൈക്ക് 210 എന്ന ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചതായിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ചെന്നൈയെ നിഷ്പ്രഭമാക്കി കളഞ്ഞു.

മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത സ്റ്റോയിനിസ് 63 പന്തില്‍ 13 ബൗണ്ടറികളും ആറ് സിക്‌സും അടക്കം 124 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ നിക്കോളാസ് പൂരനുമൊപ്പം സ്ഥാപിച്ച 70 റണ്‍സ് കൂട്ടുകെട്ട് ലഖ്‌നൗ വിജയത്തില്‍ നിര്‍ണായകമായി. 90 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്റ്റോയിനിസ് 28.87 ശരാശരിയിലും 143.14 സ്‌ട്രൈക്ക് റേറ്റിലും 1732 റണ്‍സ് നേടിയിട്ടുണ്ട്. ടൂര്‍ണമെന്റിലാകെ 133 ബൗണ്ടറികളും 87 സിക്‌സുകളും സ്‌റ്റോയിനിസിന്റെ ബാറ്റില്‍ നിന്ന് വന്നിട്ടുണ്ട്.

Marcus Stoinis

എട്ട് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും അദ്ദേഹം നേടിയിട്ടുണ്ട്. 90 മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റും നേടിയിട്ടിണ്ട്. 9.57 ആണ് ഇക്കോണമി റേറ്റ്. 2023 ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസണായിരുന്നു. 31.38 ശരാശരിയിലും 150 സ്ട്രൈക്ക് റേറ്റിലും 408 റണ്‍സ് നേടിയ സ്‌റ്റോയിനിസാണ് ആ സീസണില്‍ എല്‍എസ്ജിയെ പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ സഹായിച്ചത്.

ഈ സീസണിലും സ്‌റ്റോയിനിസിന്റെ ബാറ്റിലാണ് എല്‍എസ്ജിയുടെ പ്രതീക്ഷ. ഐപിഎല്ലില്‍ അരങ്ങേറിയിട്ട് വെറും ആറ് വര്‍ഷങ്ങളെ ആയിട്ടുള്ളൂവെങ്കിലും വലിയ വരുമാനം ടൂര്‍ണമെന്റിലൂടെ സ്റ്റോയിനിസ് നേടിയിട്ടുണ്ട്. 2018 ല്‍ പഞ്ചാബ് കിംഗ്‌സിലൂടെയാണ് മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഐപിഎല്‍ അരങ്ങേറ്റം. 6.20 കോടി രൂപക്കായിരുന്നു സ്റ്റോയിനിസിനെ പഞ്ചാബ് ടീമിലെത്തിച്ചത്.

എന്നാല്‍ തൊട്ടടുത്ത സീസണില്‍ 6.20 കോടി രൂപയ്ക്ക് തന്നെ ആര്‍സിബി സ്റ്റോയിനിസിനെ സ്വന്തമാക്കി. 2020 ലും 21 ലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു സ്റ്റോയിനിസ്. 4.80 കോടി രൂപയായിരുന്നു ഡല്‍ഹിയുമായുള്ള താരത്തിന്റെ കരാര്‍. 2022 ല്‍ ഐപിഎല്ലിലെ പുതുമുഖ താരമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്റ്റോയിനിസിനായി വാശിയേറിയ ലേലമാണ് നടത്തിയത്. ഒടുവില്‍ 9.20 കോടി രൂപക്ക് താരത്തെ എല്‍എസ് ജി സ്വന്തമാക്കി.

ഇരട്ടിയിലേറെ വലിയ തുകക്കാണ് സ്‌റ്റോയിനിസിനെ എല്‍എസ്ജി ഡല്‍ഹിയില്‍ നിന്ന് സ്വന്തമാക്കിയത്. 2023 ലും 2024 ലും എല്‍എസ്ജി സ്റ്റോയിനിസിനെ നിലനിര്‍ത്തി. 10 കോടി രൂപയായിരുന്നു ഈ രണ്ട് വര്‍ഷങ്ങളിലും കരാര്‍. വെറും ആറ് വര്‍ഷം കൊണ്ട് ഐപിഎല്ലിലെ ശമ്പളം എന്ന നിലയില്‍ മാത്രം 51.2 കോടി രൂപയാണ് മാര്‍ക്കസ് സ്റ്റോയിനിസ് പോക്കറ്റിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+