അടിവാരത്ത് നിന്ന് ഡല്‍ഹിക്ക് മോചനം, ലഖ്നൗവിനെ പറപ്പിച്ച് പന്തും കൂട്ടരും
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആറ് വിക്കറ്റ് ശേഷിക്കെ ജയം കണ്ടു. ഡല്‍ഹിക്കായി ജേക്ക് ഫ്രാസര്‍ മക്ഗുര്‍ക്ക് അര്‍ധ സെഞ്ച്വറി (55) നേടി. ക്യാപ്റ്റന്‍ റിഷഭ് പന്ത് (41), പൃഥ്വി ഷാ (32) എന്നിവരും കാര്യമായ സംഭാവന നല്കി.
ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (8) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. താരതമ്യേന ദുര്‍ബലമായ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് പെട്ടെന്ന് തന്നെ വാര്‍ണറെ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന പൃഥ്വിയും ജേക്കും സ്കോര്‍ മുന്നോട്ട് കൊണ്ടുപോയി. രണ്ടാം വിക്കറ്റില്‍ ഇരുവരും 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വി ഷാ പുറത്തായതിന് പിന്നാലെ എത്തിയ റിഷഭ് പന്ത് കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടര്‍ന്നു.

അതിവേഗം റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ 24 പന്തില്‍ നാല് ഫോറും രണ്ട് സിക്സുമടക്കമാണ് 41 റണ്‍സ് നേടിയത്. ജേക്ക് 35 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്സുമടക്കമാണ് 55 റണ്‍സ് നേടിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ലഖ്നൗവിനായി രവി ബിഷ്ണോയി രണ്ട് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ വന്‍ തകര്‍ച്ച നേരിട്ടിടത്ത് നിന്നാണ് പൊരുതാവുന്ന സ്കോറില്‍ എത്തിയത്.
കണിശതയോടെ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാരാണ് ലഖ്നൗ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലഖ്നൗ ബാറ്റിംഗിന്റെ മുന്‍നിരയെ തകര്‍ത്തത്. കെഎല്‍ രാഹുല്‍, മാര്‍ക്ക് സ്റ്റോയിനിസ്, നിക്കോളസ് പൂരന് എന്നിവരുടെ വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്.
ഓപ്പണര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്നാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അപ്രതീക്ഷിതമായി തകര്‍ന്നത്. 2.4 ഓവറില്‍ 28 റണ്‍സ് എന്ന നിലയില്‍ നിന്ന് ക്വിന്റണ്‍ ഡികോക്കിനെ നഷ്ടപ്പെട്ടതോടെ ലഖ്നൗ ബാറ്റിംഗ് നിര തകരാന്‍ തുടങ്ങി. ദേവ്ദത്ത് പടിക്കല്‍ (3), സ്റ്റോയിനിസ് (8), പൂരന് (0) ദീപക് ഹൂഡ (10), ക്രുണാല്‍ പാണ്ഡ്യ (3) എന്നിവര്‍ അമ്പേ പരാജയമായി.
39 റണ്‍സെടുത്ത കെഎല്‍ രാഹുല്‍ പിടിച്ചുനിന്നെങ്കിലും ആരും പിന്തുണ നല്‍കിയില്ല. ഇതോടെ 94 ന് ഏഴ് എന്ന നിലയില്‍ ലഖ്നൗ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ആയുഷ് ബദൗനി (55 ) അര്‍ഷദ് ഖാന് (20 ) സഖ്യം വാലറ്റത്ത് പൊരുതിയതാണ് സ്കോര്‍ 150 കടത്തിയത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications