ഗ്രൗണ്ടില്‍ ഓടിയെത്തി നായ.. ഹര്‍ദിക് എന്ന് വിളിച്ച് ആരാധകരുടെ അധിക്ഷേപം; കലിപ്പ് തീരാതെ ആരാധകര്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ആറ് റണ്‍സിന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് അടിയറവ് പറയുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്നലത്തെ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം.
ബാറ്റ് കൊണ്ടും ബൗളുകൊണ്ടും തിളങ്ങാനായില്ലെങ്കിലും മുംബൈയിലേക്ക് ക്യാപ്റ്റന്‍ സ്ഥാനത്തോട് കൂടി തിരിച്ചെത്തിയ ഹര്‍ദിക് ശരിക്കും ആരാധകരുടെ ചൂടറിഞ്ഞു. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരമെങ്കിലും രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ടീം മാനേജ്മെന്റിനോടുള്ള കലി മുംബൈ ആരാധകര്‍ ഹര്‍ദികിന് മേല്‍ തീര്‍ത്തു. അതേസമയം ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് പോയതിന്റെ രോഷം ജിടി ആരാധകര്‍ക്കുമുണ്ടായിരുന്നു.

ഗാലറിയില്‍ പലപ്പോഴും രോഹിതിന് വേണ്ടി കൈയടിക്കുകയും രോഹിതാണ് യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്ന ബാനറുകള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയില്‍ ഒരു നായ ഗ്രൗണ്ട് കൈയേറിയപ്പോഴും ഹര്‍ദിക് പാണ്ഡ്യക്കായിരുന്നു അധിക്ഷേപം. ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ഈ സംഭവം. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ഹര്‍ദിക് പാണ്ഡ്യ തന്റെ മൂന്നാമത്തെ ഓവര്‍ എറിയുകയായിരുന്നു ഈ സമയം.
അതിനിടെയാണ് ഒരു നായ പൊടുന്നനെ ഗ്രൗണ്ടിലേക്ക് ഓടി കയറിയത്. ആരവങ്ങള്‍ക്കിടയില്‍ ബൗണ്ടറി ലൈനുകള്‍ക്ക് അരികിലൂടെ നായ ഓടുകയും ചെയ്തു. ഈ സമയം നായ ഓടുന്ന അതേ താളത്തില്‍ ഹര്‍ദിക്, ഹര്‍ദിക് എന്ന് കാണികള്‍ ആര്‍ത്ത് വിളിക്കാനും തുടങ്ങി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യുന്നുണ്ട്. ഇന്നലെ കളി ആരംഭിച്ചപ്പോള്‍ ഹര്‍ദിക് ആദ്യമായി മൈതാനത്തിറങ്ങിയപ്പോഴും കൂവലോടെയാണ് കാണികള്‍ സ്വീകരിച്ചത്.
മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ദിക് പാണ്ഡ്യ 2022 ലാണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സില്‍ എത്തിയത്. ക്യാപ്റ്റനായ ഹര്‍ദിക് കന്നി സീസണില്‍ തന്നെ ടീമിന് കിരീടം സമ്മാനിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ടീമിനെ എത്തിക്കാനും ഹര്‍ദികിന് സാധിച്ചിരുന്നു. ഈ വര്‍ഷത്തെ മെഗാലേലത്തിലാണ് ഹര്‍ദികിനെ മുംബൈ സ്വന്തം പാളയത്തില്‍ തിരിച്ചെത്തിച്ചത്.
അതിനിടെ രോഹിത് ശര്‍മ്മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദികിനെ അവരോധിക്കുകയും ചെയ്തു. ഇത് മുംബൈ ആരാധകര്‍ക്ക് പോലും അംഗീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല. മുംബൈ ഇന്ത്യന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് വലിയ അളവില്‍ ഫോളോവേഴ്സ് നഷ്ടമാകുന്നതിന് ഇത് കാരണമായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications