Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിതിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; സെഞ്ച്വറി നേടിയിട്ടും തോല്‍വി; ചെന്നൈയുടെ ജയം 20 റണ്‍സിന്

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് മാത്രമെ നേടാനായുള്ളൂ. സെഞ്ച്വറി നേടി രോഹിത് ശര്‍മ്മ (105) പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല.

രോഹിത് 63 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സുമടക്കമാണ് 105 റണ്‍സ് നേടിയത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് രോഹിത് ശര്‍മ്മയും ഇഷന്‍ കിഷനും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 70 റണ്‍സാണ് എടുത്തത്. എന്നാല്‍ പിന്നീട് വന്നവരില്‍ തിലക് വര്‍മ്മയൊഴികെ മറ്റാരും രോഹിതിന് പിന്തുണ നല്‍കിയില്ല. സൂര്യകുമാര്‍ യാദവ് (0), ഹര്‍ദിക് പാണ്ഡ്യ (2), ടിം ഡേവിഡ് (13), റൊമാരിയോ ഷെപ്പേര്‍ഡ് (1) എന്നിവര്‍ വേഗം പുറത്തായി.

IPL 2024

70 ന് രണ്ട് എന്ന നിലയില്‍ ഒത്തുചേര്‍ന്ന രോഹിത്-തിലക് സഖ്യം മൂന്നാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് വന്നവര്‍ പവലിയനിലേക്ക് നിരനിരയായി മടങ്ങി. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് റിതുരാജ് ഗെയ്ക്വാദിന്റേയും ശിവം ദുബെയുടേയും അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 206 എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. തുടക്കത്തില്‍ അജിങ്ക്യ രഹാനെയെ നഷ്ടപ്പെട്ട ചെന്നൈക്ക് രചിന്‍ രവീന്ദ്രയുടേയും ഗെയ്ക്വാദിന്റേയും പ്രകടനമാണ് തുണയായത്.

ഇരുവരും രണ്ടാം വിക്കറ്റില്‍ 52 റണ്‍സ് പടുത്തുയര്‍ത്തു. 21 റണ്‍സെടുത്ത രചിന്‍ രവീന്ദ്ര പുറത്തായതിന് പിന്നാലെ എത്തിയ ശിവം ദുബെ ക്യാപ്റ്റന് പറ്റിയ കൂട്ടാളിയായി. ഇരുവരും മൂന്നാം വിക്കറ്റില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 69 റണ്‍സെടുത്ത ഗെയ്ക്വാദിനെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 40 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും പറത്തിയാണ് ഗെയ്ക്വാദ് 69 റണ്‍സ് നേടിയത്.

ഗെയ്ക്വാദ് പുറത്തായതിന് ശേഷമെത്തിയ ഡാരില്‍ മിച്ചല്‍ 14 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയ ധോണി നേരിട്ട ആദ്യ മൂന്ന് പന്തിലും സിക്സറടിച്ച് ആവേശത്തിന് തിരികൊളുത്തി. ഇതോടെ ചെന്നൈ സ്‌കോര്‍ 200 കടക്കുകയും ചെയ്തു. ശിവം ദുബൈ 38 പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈ നിരയില്‍ ഏഴ് പേരാണ് പന്തെറിഞ്ഞത്. മുംബൈയ്ക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും ജെറാള്‍ഡ് കോട്സെ, ശ്രേയസ് ഗോപാല്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+