ഓപ്പണറോ മെന്ററോ? പുതിയ സീസണില്‍ പുതിയ റോളിലെന്ന് ധോണി? ഐപിഎല്ലിന് തൊട്ടുമുമ്പ് വൈറല്‍ പോസ്റ്റ്!
ഐപിഎല്‍ 2024 നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടര മാസത്തോളം നീളുന്ന കുട്ടിക്രിക്കറ്റ് പൂരം ഓരോ വര്‍ഷവും ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനും സൂപ്പര്‍താരവുമായ മഹേന്ദ്രസിംഗ് ധോണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവിധ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഐപിഎല്‍ 2024-ന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ധോണിയുടെ പോസ്റ്റ്.
'പുതിയ സീസണിനും പുതിയ 'റോളിനും' കാത്തിരിക്കാനാകുന്നില്ല, തുടരുക!' എന്നാണ് മഹേന്ദ്രസിംഗ് ധോണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ എന്താണ് പുതിയ റോള്‍ എന്നത് കൊണ്ട് ധോണി ഉദ്ദേശിച്ചത് എന്നത് സംബന്ധിച്ച് പോസ്റ്റിന് താഴെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. നേരത്തെ കഴിഞ്ഞ സീസണ് ധോണിയുടെ അവസാന ഐപിഎല്‍ ആയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ തവണ കിരീടം നേടിയിട്ടും ധോണി വിരമിക്കല്‍ സംബന്ധിച്ച സൂചനകളൊന്നും നല്‍കിയില്ല. മാത്രമല്ല പുതിയ ലേലത്തില്‍ സി എസ് കെ ധോണിയെ നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ ധോണിയുടെ അവസാന സീസണായിരിക്കും 2024 ലേത് എന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ ധോണിയുടെ ഉറ്റസുഹൃത്തായ പരംജിത് സിംഗ് താരം ഇപ്പോഴും ഫിറ്റാണ് എന്നും ഇനിയും രണ്ട് മൂന്ന് സീസണുകള്‍ കളിച്ചേക്കും എന്നും പറഞ്ഞ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.
അതിനിടെയാണ് ഏറെ ആകാംക്ഷ നിറക്കുന്ന പോസ്റ്റുമായി ധോണി തന്നെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പുതിയ സീസണ് എന്നത് കൊണ്ട് ധോണി ഉദ്ദേശിച്ചത് ഐപിഎല്‍ തന്നെയാണോ എന്നതും വ്യക്തതയില്ല. എന്നാല്‍ ആരാധകര്‍ ഐപിഎല്‍ ആണ് എന്ന തരത്തിലാണ് കമന്റ് ചെയ്തിരിക്കുന്നത്. ധോണി ഈ സീസണില്‍ കളിക്കില്ല എന്നും സി എസ് കെ മെന്ററായേക്കും എന്നുമാണ് ചിലര്‍ പറയുന്നത്.
എന്നാല്‍ ധോണി ഓപ്പണറായി ഇറങ്ങിയേക്കും, ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലേക്ക് വന്നേക്കും അതാണ് പുതിയ റോള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നൊരു മറ്റൊരു കൂട്ടര് പറയുന്നത്. എന്തായാലും 'പുതിയ വേഷം' ധോണി പ്രഖ്യാപിച്ചതോടെ നിമിഷങ്ങള്‍ക്കകം പോസ്റ്റ് വൈറലായി. ഐപിഎല്‍ 2023 ഫൈനലിന് ശേഷം വിരമിക്കുമോ എന്ന ചോദ്യത്തിന് തന്റെ ശരീരം അനുവദിക്കുകയാണെങ്കില്‍ സിഎസ്കെ ക്യാപ്റ്റനായി അടുത്ത സീസണില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമെന്നായിരുന്നു ധോണി പറഞ്ഞിരുന്നത്.
മാര്‍ച്ച് 22 നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മാര്‍ച്ച് രണ്ടിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ പ്രീ-സീസണ് ക്യാമ്പ് ആരംഭിച്ചിരുന്നു. അനുയോജ്യമായ പകരക്കാരനെ കണ്ടെത്തുന്നതുവരെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി എംഎസ് ധോണി ഒരു സീസണ് കൂടി കളിക്കണം എന്നാണ് സി എസ് കെ മാനേജ്മെന്റിന്റെ നിലപാട്. 2008 ലെ ആദ്യ സീസണ് തൊട്ട് ധോണിയാണ് ചെന്നൈയുടെ ക്യാപ്റ്റന്‍.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications