Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയ്‌ലും കോലിയും എബിയുമല്ല... എനിക്ക് പേടി ആ ഒരൊറ്റയാളെ മാത്രം; തുറന്ന് പറഞ്ഞ് ഗംഭീര്‍

മുംബൈ: ക്രിക്കറ്റില്‍ താന്‍ ഏറ്റവും ഭയപ്പെടുന്ന ബാറ്റ്‌സ്മാന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററുമായ ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുന്നോടിയായിട്ടാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം. കരിയറിലുടനീളം എതിര്‍ ടീമുകളുടെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കായി താന്‍ പല പദ്ധതികളും ഒരുക്കിയിട്ടുണ്ട് എന്ന് ഗംഭീര്‍ പറഞ്ഞു.

എന്നാല്‍ രോഹിത് ശര്‍മ്മയോളം അപകടകാരിയായ ബാറ്റ്‌സ്മാനെ താന്‍ കണ്ടിട്ടില്ല എന്നാണ് രോഹിത് പറയുന്നത്. രോഹിതിനെ റണ്‍സ് നേടുന്നതില്‍ നിന്ന് തടയാന്‍ തനിക്ക് പലപ്പോഴും ഒന്നിലധികം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടി വന്നതായി ഗംഭീര്‍ വെളിപ്പെടുത്തി. മറ്റൊരു താരത്തിന് വേണ്ടിയും താന്‍ ഇത്രയും പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ല എന്നും ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

IPL 2024

'ഞാന്‍ ഭയക്കുന്ന ഒരേയൊരു ബാറ്റ്സ്മാന്‍ രോഹിത് ശര്‍മ്മയാണ്. എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ഒരേയൊരു ബാറ്റ്സ്മാന്‍. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്സ്, ധോണി, കോലി എന്നിവരൊന്നും അതില്‍ ഇല്ല. ഒരു പ്ലാന്‍ എയെ കൂടാതെ പ്ലാന്‍ ബിയും സിയും വേണ്ടി വരും എന്ന് എനിക്ക് അറിയാമായിരുന്നു,' ഗംഭീര്‍ പറഞ്ഞു. രോഹിത് ക്രീസിലുണ്ടെങ്കില്‍, ഒന്നിനും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല, ''ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ഐപിഎല്ലില്‍ രോഹിത് ശര്‍മ്മക്ക് വേണ്ടി താന്‍ ടിവി വിഷ്വലുകള്‍ കണ്ട് പ്ലാന്‍ തയ്യാറാക്കിയ സമയങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നരെയ്നും രോഹിതും തമ്മിലുള്ള പോരാട്ടത്തിലാണ് തന്റെ കണ്ണുകളെന്ന് ഗംഭീര്‍ പറഞ്ഞു. രോഹിതിനെ പിടിച്ചുനിര്‍ത്താന്‍ സുനില്‍ നരെയ്‌നില്‍ നിന്ന് നാലോവര്‍ മാത്രമല്ല തനിക്ക് ആവശ്യമെന്നും ഗംഭീര്‍ പറഞ്ഞു. 'സുനില്‍ നരെയ്ന്‍ തന്റെ നാല് ഓവര്‍ എറിഞ്ഞാല്‍, അടുത്ത 16 ഓവര്‍ പന്തെറിയാന്‍ പോകുന്നത് ആരാണ്?

ഞാന്‍ നേരത്തെ തന്നെ സുനിലിനെ ഉപയോഗിച്ച് കഴിഞ്ഞാല്‍ രോഹിത് അവിടെയുണ്ടെങ്കില്‍, ഒരു ഓവറില്‍ 30 റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിയും,' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ന് കൊല്‍ക്കത്തക്കെതിരെ ജീവന്‍ മരണ പോരാട്ടത്തിനാണ് മുംബൈ ഇറങ്ങുന്നത്. ഇന്ന് കൂടി തോറ്റാല്‍ ലീഗില്‍ അവശേഷിക്കുന്ന നേരിയ പ്ലേ ഓഫ് പ്രതീക്ഷ കൂടി മുംബൈയ്ക്ക് നഷ്ടമാകും.

കൊല്‍ക്കത്തയാകട്ടെ ഇന്ന് ജയിച്ച് പോയന്റ് ടേബിളിലെ രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവില്‍ പത്ത് കളിയില്‍ നിന്ന് ആറ് ജയങ്ങളോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+