Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയടിച്ചത് ചെന്നൈയ്ക്ക്, ലേലത്തില്‍ തിളങ്ങും, മുംബൈയും ബാംഗ്ലൂരും വിയര്‍ക്കും; കാരണമിത്

ഐപിഎല്‍ 2024 സീസണിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. കളിക്കാരുടെ നിലനിര്‍ത്തുന്നതും വിട്ടയയ്ക്കുന്നതുമായ നടപടികള്‍ പൂര്‍ത്തിയായതോടെ ഇനി ലേലത്തിനായുള്ള കാത്തിരിപ്പാണ്. മികച്ച പലതാരങ്ങളും ലേലത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇത്തവണയും വാശിയേറിയ ലേലമായിരിക്കും നടക്കുക എന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ കൈവശം എത്ര പണം ഉണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ ടീമിന്റേയും ലേലത്തിലെ പ്രകടനം.

ഇക്കാര്യം പരിശോധിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ് ലോട്ടറി അടിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ടൂര്‍ണമെന്റിലെ ഏറ്റവും സമ്പന്നരായ ഫ്രാഞ്ചൈസികളാണെങ്കിലും 2024 സീസണില്‍ ഏറ്റവും നേട്ടം കൊയ്യാന്‍ പോകുന്നത് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സാണ്. വലിയ തുകയും ഒരുപാട് കളിക്കാരെ സ്വന്തമാക്കാനുമുള്ള കഴിവ് സി എസ് കെക്കാണ് ഉള്ളത്.

IPL 2024

ബെന്‍ സ്റ്റോക്സ്, അമ്പാട്ടി റായിഡു തുടങ്ങിയ താരങ്ങളെയാണ് ലേലത്തിന് മുന്നോടിയായി സൂപ്പര്‍ കിംഗ്സ് വിട്ടയച്ചത്. ബെന്‍ സ്റ്റോക്സ് പരിക്ക് കാരണം വിട്ടുനില്‍ക്കുകയാണ് എന്ന് അറിയിച്ചിരുന്നു. അമ്പാട്ടി റായ്ഡുവാകട്ടെ കഴിഞ്ഞ സീസണ്‍ അവസാനത്തേതായിരിക്കും എന്ന് അറിയിച്ചിരുന്നു. ഇതോടെ അധികം തലപുകക്കാതെ തന്നെ 31.40 കോടി രൂപയാണ് സി എസ് കെയുടെ കൈവശം എത്തിയിരിക്കുന്നത്.

ഇതോടെ മൂന്ന് വിദേശികള്‍ ഉള്‍പ്പടെ പരമാവധി ആറ് കളിക്കാരെ സി എസ് കെയ്ക്ക് സ്വന്തമാക്കാം. ഈ സാഹചര്യത്തില്‍ മുകേഷ് ചൗധരി, ഷാരൂഖ് ഖാന്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നിവരില്‍ ആരെയെങ്കിലും സി എസ് കെ സ്വന്തമാക്കും എന്ന് ഉറപ്പാണ് എന്ന് മുന്‍താരം ആകാശ് ചോപ്ര പറയുന്നു. ഒന്നോ രണ്ടോ ഇന്ത്യന്‍ ബാറ്റര്‍മാരെ സി എസ് കെ പരിഗണിക്കാനാണ് സാധ്യത.

അമ്പാട്ടി റായിഡുവിന് പകരക്കാരനെയാണ് ടീം പ്രതീക്ഷിക്കുന്നത്. പുത്തന്‍ താരോദയം ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സും മനീഷ് പാണ്ഡെയെ ഡല്‍ഹി ക്യാപിറ്റല്‍സും കരുണ്‍ നായരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഇത്തവണ വിട്ടയച്ചിട്ടുണ്ട്. അതിനാല്‍ ഇവരില്‍ ആരെയെങ്കിലും സി എസ് കെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് സാധ്യത. അതേസമയം ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആര്‍സിബിയും മുംബെയും വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

ലേലകാര്യത്തില്‍ ചെന്നൈ മറ്റുള്ളവരേക്കാള്‍ മികച്ച സ്ഥാനത്താണ് എന്നാണ് ചോപ്രയുടെ അഭിപ്രായം. കാരണം ആര്‍സിബിക്കും മുംബൈയ്ക്കും വലിയ അളവില്‍ കളിക്കാരെ വാങ്ങേണ്ടതുണ്ട്, പ്രത്യേകിച്ച് ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍. എന്നാല്‍ അവരുടെ പക്കല്‍ ആവശ്യത്തിന് പണമില്ല എന്നത് വെല്ലുവിളിയാണ് എന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+