ഈ സാല കപ്പ് മറന്നേക്കൂ.. കോലിയെ നിരാശപ്പെടുത്തി സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവചനം; കിരീടം ഇവര്‍ക്ക്
ലീഗ് മത്സരങ്ങളെല്ലാം അവസാനിച്ചതോടെ പ്ലേ ഓഫിനായി ഒരുങ്ങിയിരിക്കുകയാണ് ഐപിഎല്‍. ഇന്ന് മത്സരമൊന്നുമില്ല. നാളെ ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇതില്‍ ജയിക്കുന്നവര്‍ക്ക് നേരിട്ട് ഫൈനലിലെത്താം. തോല്‍ക്കുന്നവര്‍ക്ക് എലിമിനേറ്റര്‍ കടമ്പ കടന്നെത്തുന്നവരുമായി മത്സരമുണ്ടാകും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാം ടീം.
ഇപ്പോഴിതാ ഇത്തവണ ഫൈനലില്‍ ആരൊക്കെ എത്തും എന്നും ആര്‍ക്കായിരിക്കും കിരീടം എന്നതും സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുകയാണ് ബെറ്റ്‌സീ (BETSiE) സൂപ്പര്‍ കമ്പ്യൂട്ടര്‍. ഇത് പ്രകാരം ഫൈനലില്‍ എത്താനുള്ള ഏറ്റവും അധികം സാധ്യതയുള്ളത് കൊല്‍ക്കത്തക്ക്. 76.40% മാണ് കൊല്‍ക്കത്തയ്ക്ക് ഫൈനലില്‍ എത്താനുള്ള സാധ്യത. കിരീടം നേടാനുള്ള സാധ്യതയിലും കൊല്‍ക്കത്തയാണ് മുന്നില്‍.

അവരുടെ മൂന്നാം ഐപിഎല്‍ ട്രോഫി നേടാന്‍ 38.10% സാധ്യതയാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നത്. 2012 ലും 2014 ലും കിരീടം നേടിയിട്ടുള്ള കൊല്‍ക്കത്ത ഇത്തവണ പോയന്റ് പട്ടികയില്‍ ഒന്നാമതായിട്ടാണ് പ്ലേ ഓഫിലെത്തിയത്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണ് കൂടുതല്‍ സാധ്യത. കിരീടം നേടാന്‍ 37 ശതമാനവും ഫൈനലില്‍ എത്താന്‍ 73.80 ശതമാനവും ആണ് ഹൈദരാബാദിന് സാധ്യത.
പ്രഥമ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിന് കിരീടം നേടാന്‍ 12.50 ശതമാനവും ഫൈനലില്‍ എത്താന്‍ 24.80 ശതമാനും സാധ്യത മാത്രമേയുള്ളൂ എന്നാണ് സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവചനം. കന്നിക്കിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂര്‍ സാധ്യതാ പട്ടികയില്‍ അവസാന സ്ഥാനത്താണ്. കിരീടം നേടാന്‍ 12.40 ശതമാനം സാധ്യതയും ഫൈനലില്‍ എത്താന്‍ 24.90 ശതമാനം സാധ്യതയുമാണ് ആര്‍സിബിക്കുള്ളത് എന്നാണ് സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവചനം.
കൂടാതെ ഒന്നാം ക്വാളിഫയര്‍ കൊല്‍ക്കത്ത വിജയിക്കാനുള്ള സാധ്യത 52.77% ആണ് എന്നും പ്രവചിക്കുന്നുണ്ട്. ഹൈദരാബാദിന്റെ സാധ്യത 47.23% ആണ്. എസ്ആര്‍എച്ചിനെ ഏഴ് റണ്‍സിന് കെകെആര്‍ തോല്‍പ്പിക്കുമെന്നാണ് പ്രവചനം. വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് ബെറ്റ്‌സീ സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചനം നടത്തുന്നത്. ഓരോ ടീമിന്റെയും റണ്‍ റേറ്റ്, എതിരെയുള്ള റണ്‍ റേറ്റ്, നേരിട്ട ഓവറുകള്‍, വീണ വിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡാറ്റ പ്രവചനത്തിനായി കണക്കിലെടുക്കുന്നു.
മുമ്പ് സൂചിപ്പിച്ച മാച്ച് ഡാറ്റ ഉപയോഗിച്ചാണ് ഓരോ മത്സരത്തിനും പ്രതീക്ഷിക്കുന്ന സ്‌കോറുകള്‍ നിര്‍ണ്ണയിക്കുന്നത്. ഓരോ ടീമിനും അനുകൂലമായും പ്രതികൂലമായും പ്രവചിക്കപ്പെട്ട ഒരു ശരാശരി റണ്‍ റേറ്റ് നല്‍കപ്പെടുന്നു. ഓരോ ടീമിന്റെയും പ്രതീക്ഷിക്കുന്ന റണ്‍ റേറ്റ് കണക്കാക്കിയ ശേഷം ആ നമ്പറുകള്‍ ഐപിഎല്‍ ഷെഡ്യൂളിലേക്ക് പ്ലഗ് ചെയ്യുകയും ഓരോ ടീമും ജയിക്കാനോ തോല്‍ക്കാനോ ഉള്ള സാധ്യതയ്ക്കൊപ്പം ലീഗില്‍ വരുന്ന എല്ലാ മത്സരങ്ങളുടെയും സ്‌കോറുകള്‍ പ്രവചിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications