Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി 16 മത്സരങ്ങള്‍ മാത്രം, പ്ലേ ഓഫ് ചിത്രം മാറിമറിയുന്നു... മുംബൈക്ക് വരെ ഇനിയും സാധ്യത?

ഐപിഎല്ലില്‍ 54 ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടും പ്ലേ ഓഫ് സാധ്യതകള്‍ കീഴ്‌മേല്‍ മറിയുന്നു. ഇനി 16 മത്സരങ്ങള്‍ മാത്രമാണ് ഗ്രൂപ്പ് ലീഗില്‍ ബാക്കിയുള്ളത്. എന്നാല്‍ അവസാന നാലിലേക്കുള്ള ഓട്ടത്തില്‍ ഓരോ കളി കഴിയുമ്പോഴും മാറ്റങ്ങള്‍ കാണുന്നു. ഓരോ ടീമും ഇതിനോടകം കുറഞ്ഞത് 10 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും യോഗ്യത നേടാനായിട്ടില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഏറ്റവും താഴെയുള്ള മുംബൈ വരെ പ്ലേഓഫിനുള്ള മത്സരത്തില്‍ നിന്ന് പൂര്‍ണമായി പുറത്തായി എന്ന് പറയാറായിട്ടില്ല.

നിലവിലെ കണക്ക് പ്രകാരം 11 കളികളില്‍ നിന്ന് 8 ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്താണ്. 10 കളികളില്‍ എട്ട് ജയവുമായി രാജസ്ഥാന്‍ റോയല്‍സാണ് രണ്ടാം സ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സ് 11 കളികളില്‍ നിന്ന് വെറും 3 വിജയങ്ങളുമായി അവസാന സ്ഥാനത്താണ്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. 8 ജയവും 2 തോല്‍വിയുമുള്ള അവര്‍ക്കിനി നാല് കളികള്‍ ശേഷിക്കുന്നുണ്ട്.

IPL 2024

അവരുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒരു ജയം നേടാനായാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. രാജസ്ഥാന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ടീമാണ് കൊല്‍ക്കത്ത. 11 കളികള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തക്കും 16 പോയന്റാണ് ഉള്ളത്. ഇനി ശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍ മാത്രമാണെന്നിരിക്കെ ഒരു ജയം അവരുടേയും പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പാക്കും. മൂന്നാം സ്ഥാനത്തുള്ളത് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്.

6 വിജയങ്ങളും 5 തോല്‍വികളുമായി 12 പോയന്റാണ് അവര്‍ക്കുള്ളത്. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളൂ. ഇതില്‍ രണ്ടിലും ചെന്നൈക്ക് ജയിക്കാനായാല്‍ മാത്രമെ പ്ലേ ഓഫ് സാധ്യതയുള്ളൂ. കൂടാതെ, അവരുടെ റണ്‍റേറ്റ് ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ഈ വിജയങ്ങള്‍ വലിയ മാര്‍ജിനില്‍ ആയിരിക്കണം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്.

6 ജയവും 4 തോല്‍വിയുമായി അവര്‍ക്കും 12 പോയിന്റാണ് ഉള്ളത്. രണ്ട് ജയങ്ങളാണ് എസ് ആര്‍ എച്ചിനും വേണ്ടത്. പക്ഷെ അവര്‍ക്ക് നാല് മത്സരങ്ങള്‍ ബാക്കിയുണ്ട് എന്നത് ആശ്വാസകരമാണ്. ഈ സീസണില്‍ മൂന്ന് തവണ 250 പ്ലസ് ടോട്ടല്‍ പടുത്തുയര്‍ത്തിയ ടീമാണ് ഹൈദരാബാദ്. ലഖ്‌നൗവാണ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാര്‍. 6 വിജയങ്ങളും 5 തോല്‍വികളും അടക്കം എല്‍എസ്ജിക്കും 12 പോയന്റാണ് ഉള്ളത്.

കുറഞ്ഞ റണ്‍റേറ്റ് ഉള്ളതിനാല്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും എല്‍എസ്ജി മികച്ച മാര്‍ജിനില്‍ ജയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളും ജയിക്കുക എന്ന ഓപ്ഷനാണ് ടീമിന് മുന്നിലുള്ളത്. 5 ജയവും 6 തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചാലേ അവര്‍ക്ക് പ്രതീക്ഷിക്കാന്‍ വകയുള്ളൂ.

രണ്ടെണ്ണത്തില്‍ മാത്രമേ ജയിക്കാനാകൂവെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ഡല്‍ഹിയുടെ ഭാവി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആണ് ഈ സീസണില്‍ അവസാന ലാപ്പില്‍ കുതിച്ചുയരുന്ന പുതിയ ടീം. മോശം തുടക്കത്തിന് ശേഷം ആര്‍സിബി തുടരെ മൂന്ന് വിജയങ്ങള്‍ നേടി ഏഴാം സ്ഥാനത്തെത്തി. 4 വിജയങ്ങളും 7 തോല്‍വികളും അടക്കം എട്ട് പോയന്റുള്ള ആര്‍സിബിക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്.

ഈ വിജയങ്ങള്‍ മികച്ച റണ്‍റേറ്റിലാണെങ്കില്‍ മാത്രമെ ആര്‍സിബിക്ക് നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളൂ. ആര്‍സിബിയെപ്പോലെ പഞ്ചാബ് കിംഗ്സിന്റെ സ്ഥിതിയും സമാനമാണ്. 4 ജയവും 7 തോല്‍വിയുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ വലിയ മാര്‍ജിനോടെ ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം കാത്തിരിക്കുകയും വേണം.

കഴിഞ്ഞ 2 സീസണിലും ഫൈനല്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ഈ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. വെറും 4 വിജയങ്ങളും 7 തോല്‍വികളുമായി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍. ആര്‍സിബിയുടെയും പിബികെഎസിന്റെയും അവസ്ഥ തന്നെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെയും. ഗുജറാത്തിന് അവരുടെ അവസാന 3 മത്സരങ്ങള്‍ എന്ത് വില കൊടുത്തും ജയിക്കേണ്ടതുണ്ട്.

പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും ഗണിതശാസ്ത്രപരമായി, മുംബൈ ഇന്ത്യന്‍സ് ഇതുവരെ ടോപ്പ് 4 ലേക്കുള്ള മത്സരത്തില്‍ നിന്ന് പുറത്തായിട്ടില്ല. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കൂട്ടര്‍ക്കും ഈ ജോലി ഏതാണ്ട് അസാധ്യമാണ്. മുംബൈ ഇന്ത്യന്‍സിന് ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് 3 വിജയങ്ങള്‍ മാത്രമേ നേടാനായുള്ളൂ. അവസാന 3 മത്സരങ്ങള്‍ ജയിച്ചാലും 12 പോയിന്റെ ടീമിന് ലഭിക്കൂ.

അത്ഭുതങ്ങള്‍ സംഭവിക്കുകയും മറ്റ് ടീമുകള്‍ മുംബൈക്ക് അനുകൂലമായി ഫലം സമ്മാനിക്കുകയും ചെയ്താല്‍ മാത്രമെ മുംബൈക്ക് ഇനി സാധ്യതയുള്ളൂ. അപ്പോഴും ശേഷിക്കുന്ന മത്സരങ്ങളിലെ വിജയം വലിയ മാര്‍ജിനിലാണ് എന്ന് മുംബൈ ഉറപ്പിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+