Get Updates
Get notified of breaking news, exclusive insights, and must-see stories!

11 ലക്ഷത്തില്‍ നിന്ന് 12.5 കോടിയിലേക്ക്..! ചില്ലറക്കാരനല്ല പ്രഭ്‌സിമ്രാന്‍; ഐപിഎല്‍ ശമ്പളം കേട്ടോ? ആസ്തി ഇത്ര!

ഐപിഎല്ലില്‍ ഇന്നലെ റെക്കോഡ് റണ്‍ ചേസിംഗിലാണ് പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയത്. ജോണി ബെയര്‍സ്‌റ്റോയും പ്രഭ്‌സിമ്രാന്‍ സിംഗും നല്‍കിയ വെടിക്കെട്ട് തുടക്കം ശശാങ്ക് സിംഗിലൂടെ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 261 എന്ന പടുകൂറ്റന്‍ സ്‌കോര്‍ പഞ്ചാബ് കിംഗ്‌സിന് മുന്നില്‍ നിഷ്പ്രഭമാകുകയായിരുന്നു.

കൊല്‍ക്കത്തയുടെ അതേ പാറ്റണില്‍ തിരിച്ചടിച്ചാണ് പഞ്ചാബ് ജയം പിടിച്ചെടുത്തത്. അതിന് ടീമിനെ സഹായിച്ചത് ബെയര്‍സ്‌റ്റോയുടേയും പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെയാണ്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത് വെറും ആറോവറില്‍ 93 റണ്‍സാണ്. ഇതില്‍ 54 റണ്‍സും പ്രഭ്‌സിമ്രാന്‍ സിംഗിന്റെ സംഭാവനയായിരുന്നു. വെറും 20 പന്തിലാണ് പ്രഭ്‌സിമ്രാന്‍ സിംഗ് 54 റണ്‍സ് അടിച്ചെടുത്തത്.

Prabhsimran Singh

നാല് ഫോറും അഞ്ച് സിക്‌സും ആ ഇന്നിംഗ്‌സിന് മിഴിവേകി. 2018 ല്‍ ആഭ്യന്തര സര്‍ക്യൂട്ടില്‍ അരങ്ങേറിയ യുവതാരമാണ് പ്രഭ്സിമ്രാന്‍ സിംഗ്. 2000 ഓഗസ്റ്റ് 10-ന് പഞ്ചാബിലെ പട്യാലയില്‍ ജനിച്ച താരം തകര്‍പ്പന്‍ ബാറ്റിംഗിന് പേരുകേട്ട വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാനാണ്. ആഭ്യന്തര സര്‍ക്യൂട്ടില്‍ പഞ്ചാബിന് വേണ്ടി കളിച്ചിട്ടുള്ള പ്രഭ്‌സിമ്രാന്‍ സിംഗ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവപ്രതിഭകളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ പ്രകടനം. വളരെ ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ് യാത്ര ആരംഭിച്ച അദ്ദേഹം 2018 ല്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 തലങ്ങളില്‍ പഞ്ചാബിനായി കളിച്ചു. വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ മാച്ച് വിന്നിംഗായ 65 റണ്‍സ് നേടി കൊണ്ടാണ് താരം വരവറിയിച്ചത്.

ആഭ്യന്തര സര്‍ക്യൂട്ടിലെ പ്രകടനങ്ങള്‍ 2019 ല്‍ ഐപിഎല്ലിലേക്കുള്ള വഴിയും തുറന്ന് കൊടുത്തു. 2019 മുതല്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമാണ് പ്രഭ്‌സിമ്രാന്‍ സിംഗ്. ക്രിക്കറ്റ് തന്നെയാണ് താരത്തിന്റെ വരുമാന മാര്‍ഗം. തന്റെ ആസ്തിയില്‍ ഭൂരിഭാഗവും താരം ഐപിഎല്ലിലൂടെ സമ്പാദിച്ചതാണ്. 12.57 കോടി രൂപയാണ് താരത്തിന്റെ നിലവിലെ ആസ്തി. 2018 ല്‍ വെറും 11 ലക്ഷം ആസ്തിയുണ്ടായിരുന്നിടത്ത് നിന്നാണ് ഇത് ആറ് വര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്നത്.

പ്രതിവര്‍ഷം താരം 53 ലക്ഷത്തിനും 67 ലക്ഷത്തിനും ഇടയില്‍ സമ്പാദിക്കുന്നുണ്ട് എന്നാണ് കണക്ക്. 8.08 ശതമാനം വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ പ്രതിവര്‍ഷം രേഖപ്പെടുത്തുന്നത്. കാറുകളുടെ വലിയ ശേഖരം താരത്തിന്റെ ഗാരേജില്‍ ഇല്ല. എങ്കിലും 70 ലക്ഷം രൂപ വില വരുന്ന ഒരു ബിഎംഡബ്ല്യു 5 സീരീസ് അദ്ദേഹത്തിന്റെ പക്കലുണ്ട്. പഞ്ചാബിലെ പട്യാലയില്‍ ഒരു ആഡംബര വീടും സ്വന്തമായുണ്ട്.

നിലവില്‍ ടൈറ്റന്‍ വാച്ചുകളുടെ ബ്രാന്‍ഡ് അംബാസഡറാണ് താരം. കൂടാതെ ഫിലിപ്സ്, എയര്‍സെല്‍ തുടങ്ങിയ ബ്രാന്‍ഡുകളുമായി എന്‍ഡോഴ്സ്മെന്റ് കരാറുകളും ഉണ്ട്. ഇതുവഴിയും ലക്ഷങ്ങളാണ് പ്രഭ്‌സിമ്രാന്‍ സിംഗ് സമ്പാദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+