Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഞ്ജുവിനായി സിഎസ്‌കെ, ധോണിക്ക് പകരം ക്യാപ്റ്റന്‍?'; അശ്വിന്റെ പ്രതികരണം ഇങ്ങനെ

ഐപിഎല്‍ 2024 സീസണിന് മാസങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും അതിന്റെ ആരവങ്ങള്‍ ഇപ്പോഴെ തുടങ്ങി കഴിഞ്ഞു. ഡിസംബറില്‍ താരലേലം നടക്കുന്നതിനാല്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്നതും വിട്ടുകൊടുക്കുന്നതുമായ താരങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇത്തവണത്തെ സീസണില്‍ എല്ലാവരും ഉറ്റുനോക്കുന്നത് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ ആണ്.

മഹേന്ദ്ര സിംഗ് ധോണി ഇത്തവണയും ടീമില്‍ കളിക്കാരനെന്ന നിലയില്‍ ഉണ്ടാകുമോ എന്നതാണ് ചോദ്യം. 42 കാരനായ ഘധോണി തന്റെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ അവസാന വര്‍ഷങ്ങളിലാണ്. ഈ സീസണില്‍ കൂടി ധോണി െൈചന്ന സൂപ്പര്‍ കിംഗ്സിനൊപ്പമുണ്ടാകും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ എം എസ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആരു നയിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

IPL 2024

ധോണിയുടെ പിന്‍ഗാമിയായി ജഡേജയേയോ ഗെയ്ക്‌വാദിനേയോ നിയോഗിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനിടെ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനായേക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ താരം ആര്‍ അശ്വിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഈ പ്രചരണം നടന്നത്.

'സി എസ് കെ ക്യാപ്റ്റനായി സഞ്ജു സാംസണെ സമീപിച്ചു. അത് ഏകദേശം അന്തിമമായിക്കഴിഞ്ഞു. പക്ഷേ സഞ്ജു അവരുടെ ഓഫര്‍ നിരസിച്ചില്ല,' എന്നായിരുന്നു അശ്വിന്‍ പറഞ്ഞത് എന്ന തരത്തില്‍ @CricketWithRosh എന്ന പേരുള്ള ഒരു എക്സ് ഉപയോക്താവ് കുറിച്ചത്. ഇതിന് പിന്നാലെ ആര്‍ അശ്വിന്‍ തന്നെ ഇത്തരം വാദങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

'വ്യാജ വാര്‍ത്തകള്‍! എന്നെ ഉദ്ധരിച്ച് കള്ളം പറയരുത്,' അശ്വിന്‍ എക്‌സില്‍ കുറിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് അശ്വിന്‍. ഇത്തവണ അശ്വിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിട്ടുമുണ്ട്. ഐപിഎല്‍ എന്നല്ല ക്രിക്കറ്റിന്റെ സര്‍വ വിശകലനവുമായി അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെല്ലാം വലിയ അളവില്‍ കാഴ്ചക്കാരുമുണ്ട്.

പഞ്ചാബ് കിംഗ്‌സ് താരം ഷാരൂഖ് ഖാന് വേണ്ടി ഇത്തവണ സിഎസ്‌കെയും ഗുജറാത്തും പോരടിക്കും എന്ന് അശ്വിന്‍ പറഞ്ഞിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ കൈവിട്ട സ്ഥിതിക്ക് ഗുജറാത്തിന് ഒരു പവര്‍ഹിറ്ററെ വേണം. അതിനാല്‍ ഷാറൂഖ് മികച്ച ഓപ്ഷനായിരിക്കും എന്നാണ് അശ്വിന്റെ പ്രവചനം. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒഴിവാക്കി ഷാരൂഖ് ഖാനെ സ്വന്തമാക്കാന്‍ സി എസ് കെ ഒരുങ്ങിയേക്കാം എന്നും അശ്വിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+