രാജസ്ഥാന്റെ നെഞ്ചില്‍ ഉദിച്ചുയര്‍ന്ന് സണ്‍റൈസേഴ്സ് ഫൈനലില്‍; സഞ്ജുവിന് ദു:ഖവെള്ളി
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 36 റണ്‍സിന് തോറ്റ് രാജസ്ഥാന്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് രാജസ്ഥാന് വിനയായത്. അര്‍ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേലാണ് (56*) രാജസ്ഥാന് ടോപ് സ്കോറര്‍.
യശ്വസി ജയ്സ്വാള്‍ 42 റണ്‍സെടുത്ത് പുറത്തായി. ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തി. ഹൈദരാബാദിന് വേണ്ടി ഷഹബാസ് അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. കാഡ്മോര്‍ (10), സഞ്ജു സാംസണ് (10), റിയാന്‍ പരാഗ് (6), ഹീറ്റ്മെയര്‍ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഹൈദരാബാദ് ബാറ്റിംഗ് നിരയെ കൂറ്റന്‍ സ്കോറില്‍ നിന്ന് തടഞ്ഞ് പിടിച്ച് കെട്ടിയപ്പോള്‍ രാജസ്ഥാന് ജയം ണത്തതായിരുന്നു.

എന്നാല്‍ ഹൈദരാബാദ് ബൗളര്‍മാര്‍ കണിശമായി പന്തെറിഞ്ഞതോടെ രാജസ്ഥാന് മറുപടിയുണ്ടായില്ല. ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലിലെത്തി. ഞായാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് ഹൈദരാബാദിന്റെ കലാശപ്പോര്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ഹെന്റിച്ച് ക്ലാസന് (50), ട്രാവിസ് ഹെഡ് (34), രാഹുല്‍ ത്രിപാഠി (37) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനും മൂന്ന് വിക്കറ്റെടുത്തു.
സന്ദീപ് ശര്‍മ്മ രണ്ട് വിക്കറ്റെടുത്തു. തകര്‍ച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. മികച്ച ഫോമിലുള്ള അഭിഷേക് ശര്‍മ്മയെ (13) ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ട് മടക്കി അയച്ചു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ട്രാവിസ് ഹെഡും രാഹുല്‍ ത്രിപാഠിയും പതുക്കെ ടീം സ്കോര്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് തോന്നിച്ചു. എന്നാല്‍ നാലോവറില്‍ 55 റണ്‍സായപ്പോള്‍ 15 പന്തില്‍ 37 റണ്‍സെടുത്ത ത്രിപാഠി പുറത്തായി.
പിന്നീടെത്തിയ മാര്‍ക്രത്തേയും അതേ ഓവറില്‍ ബോള്‍ട്ട് മടക്കി. ഇതോടെ 57 ന് മൂന്ന് എന്ന നിലയിലായി ഹൈദരാബാദ്. നിലയുറപ്പിക്കാന്‍ ശ്രമിച്ച ഹെഡും ടീം സ്കോര്‍ 100 ആകുന്നതിന് മുന്‍പെ മടങ്ങി. പിന്നീട് ക്ലാസന് നടത്തിയ പോരാട്ടമാണ് ടീം സകോര്‍ 150 കടത്തിയത്. 34 പന്തില്‍ നാല് സിക്സ് അടക്കമാണ് ക്ലാസന് 50 റണ്‍സെടുത്തത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications