Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്ലാണോ മാനദണ്ഡം? എങ്കില്‍ കോലിക്കും രോഹിതിനുമൊപ്പം സഞ്ജുവും ലോകകപ്പിനുണ്ടാകും, ഉറപ്പ്..!

ഐപിഎല്‍ ഈ സീസണ്‍ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും പോയന്റ് പട്ടികയില്‍ മുന്‍പെ കുതിക്കുകയാണ്. ഓരോ ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളാണ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലുള്ളത്.

ഐപിഎല്‍ കഴിയുന്നതോടെ ടി 20 ലോകകപ്പ് ആരവങ്ങളിലേക്ക് കടക്കാനിരിക്കുകയാണ് ലോകം. ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ സ്വാധീനം ചെലുത്തും എന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെയെങ്കില്‍ ഇതുവരെ കഴിഞ്ഞ 21 മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ടി 20 ലോകകപ്പ് ടീമിലേക്ക് ഇടം നേടാന്‍ സാധ്യതയുള്ളത് ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

Sanju Samson

സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്കാണ് 15 അംഗ ടീമില്‍ ഇടം നേടാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത. രോഹിത് ശര്‍മ്മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ശിവം ദുബെ, റിഷഭ് പന്ത്, ഹര്‍പ്രീത് ബ്രാര്‍, ക്രുണാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മോഹിത് ശര്‍മ്മ, മായങ്ക് യാദ് ശര്‍മ്മ എന്നിവരാണ് സഞ്ജുവിനെ കൂടാതെ ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ളത്.

ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ക്കാണ് സാധ്യത. നിലവില്‍ ഓറഞ്ച് ക്യാപ് ഹോള്‍ഡറായ വിരാട് കോലിക്ക് ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളുമാണ് ഉള്ളത്. 118 റണ്‍സ് മാത്രമാണ് രോഹിത് ഇതുവരെ നേടിയിട്ടുള്ളത് എങ്കിലും സ്ട്രൈക്ക് റേറ്റ് 171 ആണ്. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ അഭിഷേകിന് 217 ആണ് സ്‌ട്രൈക്ക് റേറ്റ്.

ഗില്ലിന് മികച്ച ശരാശരിയും (45) സ്ട്രൈക്ക് റേറ്റും (147) ഉണ്ട്. മധ്യനിരയിലേക്ക് റിയാന്‍ പരാഗ്, ശിവം ദുബെ, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരില്‍ നിന്ന് തിരഞ്ഞെടുക്കാം. ദുബെ, പരാഗ്, സാംസണ്‍, പന്ത് എന്നിവര്‍ക്ക് അര്‍ധ സെഞ്ച്വറികള്‍ പിന്നിടാന്‍ കഴിഞ്ഞിട്ടുണ്ട്. നേടിയിട്ടുണ്ട്, കൂടാതെ മധ്യനിരയില്‍ മികച്ച സ്ട്രൈക്ക് റേറ്റുകളും ഉണ്ട്. റിയാന്‍ പരാഗ് 58, ദുബെ 160, സാംസണ്‍ 150, പന്ത് 154 എന്നിങ്ങനെയാണ് നിലവിലെ സ്ട്രൈക്ക് റൈറ്റ്.

ഓള്‍ റൗണ്ടര്‍മാരായി ഹര്‍പ്രീത് ബ്രാറിനും ക്രുനാല്‍ പാണ്ഡ്യയ്ക്കുമാണ് കൂടുതല്‍ സാധ്യത. ക്രുണാലും ഹര്‍പ്രീതും യഥാക്രമം 24, 15 സ്ട്രൈക്ക് റേറ്റില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഓവറില്‍ ആറ് റണ്‍സിന് താഴെ മാത്രമാണ് വിട്ടുകൊടുത്തത്. ബൗളര്‍മാരില്‍ യുസ്വേന്ദ്ര ചാഹലാണ് പ്രധാന സ്പിന്നറാകുക. ജസ്പ്രീത് ബുംറ, മോഹിത് ശര്‍മ്മ, ഖലീല്‍ അഹമ്മദ്, മായങ്ക് യാദവ് എന്നിവരാണ് പേസ് ബൗളിംഗ് ഓപ്ഷനുകള്‍.

ബുംറയെക്കുറിച്ചും കൂടുതല്‍ ഒന്നും പറയേണ്ടതില്ല. മുംബൈ തോറ്റ മത്സരങ്ങളില്‍ പോലും ബുംറയുടെ ബൗളിംഗ് എടുത്ത് പറയേണ്ടതായിരുന്നു. ഒരു മികച്ച ന്യൂ ബോള്‍ ബൗളറാണ് ഖലീല്‍. മായങ്കിനെ മധ്യനിര ഓവറുകളില്‍ ഉപയോഗിക്കാം, അതേസമയം മോഹിത് ശര്‍മ്മ ഡെത്ത് ഓവറുകളില്‍ ബുംറയ്ക്കൊപ്പം മികച്ച പ്രകടനം നടത്തിയേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+