Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖ്‌നൗ ഒരുപിടി ചാരം, തകര്‍ത്തടിച്ച് ഹെഡും അഭിഷേകും; ഒമ്പതോവറില്‍ കളി തീര്‍ത്ത് ഹൈദരാബാദ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് വെറും 9.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡുമാണ് ഹൈദരാബാദിന് മികച്ച ജയം സമ്മാനിച്ചത്.

അഭിഷേക് ശര്‍മ്മ 28 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും അടക്കം 75 റണ്‍സും ട്രാവിസ് ഹെഡ് 30 പന്തില്‍ എട്ട് വീതം ഫോറും സിക്‌സും അടക്കം 89 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ലഖ്‌നൗ നിരയില്‍ പന്തെറിഞ്ഞവരെല്ലാം നന്നായി റണ്‍സ് വഴങ്ങി. ജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നേരത്തെ ടോസ് നേടിയ ലഖ്‌നൗ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

IPL 2024

ആദ്യ ഓവറുകളില്‍ തന്നെ മുന്‍നിര ബാറ്റ്സ്മാന്‍മാരെ നഷ്ടമായതോടെ ലഖ്നൗ തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. ക്വിന്റണ്‍ ഡികോക്ക് (2), മാര്‍ക്കസ് സ്റ്റോയിനിസ് (3) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ 21 ന് രണ്ട് എന്ന നിലയിലായി ലഖ്നൗ. ഇരുവരേയും ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കെ എല്‍ രാഹുലും ക്രുണാള്‍ പാണ്ഡ്യയും സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് തോന്നിച്ചു.

എന്നാല്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയ രാഹുലിനെ (33 പന്തില്‍ 29 റണ്‍സ്) പാറ്റ് കമ്മിന്‍സ് പുറത്താക്കിയതോടെ ആ പ്രതീക്ഷയും തകര്‍ന്നു. 24 റണ്‍സെടുത്ത ക്രുണാള്‍ പാണ്ഡ്യയെ കമ്മിന്‍സ് റണ്ണൗട്ടാക്കിയതോടെ ലഖ്നൗ 11.2 ഓവറില്‍ നാലിന് 66 എന്ന നിലയില്‍ കൂപ്പുകുത്തി. അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന നിക്കോളാസ് പൂരനും ആയുഷ് ബദൗനിയുമാണ് എല്‍എസ്ജി സ്‌കോര്‍ 150 കടത്തിയത്.

പൂരന്‍ 26 പന്തില്‍ 48 റണ്‍സും ബദൗനി 30 പന്തില്‍ 55 റണ്‍സുമെടുത്തു. ഇരുവരും അഞ്ചാം വിക്കറ്റില്‍ വിലപ്പെട്ട 99 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ലഖ്നൗവിനായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റെടുത്തു. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+