Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ധോണി ടോപ് ഓര്‍ഡറില്‍ കളിക്കുന്നില്ല, ഒടുവില്‍ ആ രഹസ്യം പുറത്ത്..! ' അത് തന്ത്രമല്ല'

ഐപിഎല്ലില്‍ എന്നത്തേയും പോലെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ പ്രധാന ആകര്‍ഷണം ഈ സീസണിലും മഹേന്ദ്ര സിംഗ് ധോണിയാണ്. ഇത്തവണ ക്യാപ്റ്റനല്ലെങ്കിലും സിഎസ്‌കെയുടെ എല്ലാമെല്ലാം ധോണിയാണ്. ചെന്നൈയുടെ ആദ്യ മത്സരങ്ങളില്‍ അവസാന പന്തുകളില്‍ ബാറ്റിംഗിനിറങ്ങി സിക്‌സും ഫോറും പായിച്ച് ധോണി ആരാധകരെ ആവേശം കൊള്ളിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് ചെന്നൈ തോല്‍വികളിലേക്ക് വീണപ്പോള്‍ ധോണി ബാറ്റിംഗ് ഓര്‍ഡറില്‍ കയറി കളിക്കാത്തത് വിമര്‍ശനങ്ങളും വരുത്തി വെച്ചു. സോഷ്യല്‍ മീഡിയയില്‍ ഇത് ചെന്നൈ ടീമിന്റെ തന്ത്രമാണെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണം ചെന്നൈ ടീം വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയോടാണ് സി എസ് കെ അധികൃതരുടെ പ്രതികരണം.

IPL 2024

ധോണിയുടെ കാലിന്റെ പേശിയില്‍ പരിക്കേറ്റിട്ടുണ്ട് എന്നാണ് സി എസ് കെ വൃത്തങ്ങള്‍ പറയുന്നത്. ഈ സീസണിലുടനീളം എംഎസ് ധോണി കാലിന്റെ പേശിയുടെ പരിക്കുമായി പോരാടുകയാണെന്ന് സി എസ് കെ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇത് അദ്ദേഹത്തിന്റെ റണ്ണിംഗ് കഴിവിനെ ഗണ്യമായി പരിമിതപ്പെടുത്തുന്നു. ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടാക്കുന്നു.

ഈ പൊസിഷനില്‍ ഇവിടെ വിക്കറ്റുകള്‍ക്കിടയില്‍ ഓട്ടം നിര്‍ണായകയാണ്. ധോണിയോട് വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്, എന്നാല്‍ സിഎസ്‌കെ ടീം പരിക്കുകളാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ധോണി കളിക്കാന്‍ നിര്‍ബന്ധിതനാകുകയാണ്. മരുന്ന് ഉപയോഗിച്ച് താരം വേദന കൈകാര്യം ചെയ്യുന്ന. ഓട്ടം കുറയ്ക്കുമ്പോള്‍ തന്റെ പവര്‍ ഹിറ്റിംഗ് കഴിവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ധോണി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

എംഎസ് ധോണി സിഎസ്‌കെക്ക് വേണ്ടി ചെയ്യുന്ന അപാരമായ ത്യാഗത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് അറിയില്ലെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ ഊന്നിപ്പറയുന്നത്. പരിക്കുകള്‍ കാരണം റിസര്‍വ് കളിക്കാരുമായി കളിക്കുന്ന സിഎസ്‌കെ ടീം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവര്‍ പറയുന്നു. ഒപ്പം പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ വഴികാട്ടിയായും ധോണി തുടരുന്നു.

നിലവില്‍ 11 കളികളില്‍ നിന്ന് ആറ് ജയവും അഞ്ച് തോല്‍വിയും ഉള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 12 പോയന്റോടെ മൂന്നാം സ്ഥാനത്താണ്. ഇനി മൂന്ന് കളികളാണ് ചെന്നൈക്ക് അവശേഷിക്കുന്നത്. ഇതില്‍ രണ്ടെണ്ണമെങ്കിലും വലിയ മാര്‍ജിനില്‍ ജയിക്കുകയോ അല്ലെങ്കില്‍ എല്ലാ കളികളും ജയിക്കുകയോ ചെയ്താലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പ്ലേ ഓഫ് സാധ്യത അവശേഷിക്കുന്നുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+