Get Updates
Get notified of breaking news, exclusive insights, and must-see stories!

കിംഗ് കോലി ഈസ് ബാക്ക്..? ആര്‍സിബിയുടെ നായകനായി കോലി തിരിച്ചെത്തുന്നെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: 2025 ഐപിഎല്ലിന് മുന്‍പായി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം, വിട്ടുകളയണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഫ്രാഞ്ചൈസികള്‍. പല ടീമുകള്‍ക്കും ക്യാപ്റ്റന്‍സിയാണ് പ്രശ്‌നം. ആദ്യമായി ഒരു ഐപിഎല്‍ കിരീടത്തിന് കുറിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍സിബി) ക്യാപ്റ്റന്‍സി പ്രശ്‌നത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കഴിഞ്ഞ സീസണ്‍ വരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡു പ്ലെസിസാണ് ടീമിനെ നയിച്ചത്.

എന്നാല്‍ മെഗാ ലേലത്തിന് മുന്നോടിയായി അടിമുടി ടീം അഴിച്ചുപണിയാനുള്ള ഒരുക്കത്തിലാണ് ഫ്രാഞ്ചൈസികള്‍. ഈ സാഹചര്യത്തില്‍ വിരാട് കോലിയെ വീണ്ടും ആര്‍സിബിയുടെ നായക സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. വിരാട് ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനല്ല. മാത്രമല്ല 2024 ലെ ടി 20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് ശേഷം താരം ടി20 യില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

Virat Kohli

ഇപ്പോഴിതാ ആര്‍ സി ബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കിംഗ് കോലി തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്. 2013 മുതല്‍ 2021 വരെ ബെംഗളൂരു ടീമിന്റെ ക്യാപ്റ്റനായിരുന്നു കോലി. ആര്‍സിബിയെ ഏറ്റവും കൂടുതല്‍ സീസണില്‍ നയിച്ച താരവും കോലിയാണ്. എന്നാല്‍ അപ്രതീക്ഷിതമായാണ് 2021 സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനം കോലി പ്രഖ്യാപിച്ചത്.

ഐപിഎല്ലിലെ താരസമ്പന്നമായ ടീമായിട്ടും ഒരിക്കല്‍ പോലും കിരീടത്തില്‍ മുത്തമിടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. 2016 ല്‍ കോലിക്ക് കീഴില്‍ ആര്‍സിബി ഫൈനലില്‍ എത്തിയിരുന്നു. കോലിയെ നായകസ്ഥാനത്ത് തിരിച്ചെത്തിച്ച് കിരീടമില്ല എന്ന പോരായാമ പരിഹരിക്കാനാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. ഐപിഎല്ലില്‍ കളിക്കുന്നിടത്തോളം കാലം താന്‍ ആര്‍സിബിയ്‌ക്കൊപ്പമുണ്ടായിരിക്കും എന്നായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ച 2021 ല്‍ കോലി പറഞ്ഞിരുന്നത്.

2008 മുതല്‍ ആര്‍സിബിക്കൊപ്പം കോലിയുണ്ട്. അതേസമയം കോലി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ ഫാഫ് ഡു പ്ലെസിസിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തില്ലെന്നും വ്യക്തമായിരിക്കുകയാണ്. നേരത്തെ ഡുപ്ലെസിന് പകരക്കാകനായി ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലിനെ ആര്‍സിബി പരിഗണിച്ചിരുന്നു. എന്നാല്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ തുടരാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍ വേട്ടക്കാരനാണ് കോഹ്ലി. 2008-ല്‍ ഐപിഎല്‍ ആരംഭിച്ചതു മുതല്‍ ആര്‍സിബിയെ പ്രതിനിധീകരിക്കുന്ന താരം 252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 7000 റണ്‍സ് പോലും കടന്ന മറ്റൊരു താരമില്ല. 131.97 സ്ട്രൈക്ക് റേറ്റില്‍ എട്ട് സെഞ്ചുറികളും 55 അര്‍ധസെഞ്ചുറികളും അടക്കമാണ് വിരാട് കോലിയുടെ റണ്‍വേട്ട

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+