Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്ത് ഈ സീസണില്‍ തന്നെ തിരിച്ചെത്തും? മേജര്‍ അപ്‌ഡേറ്റ്, ആരാധകര്‍ ആവേശത്തില്‍

കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ഈ സീസണ്‍ ഐ പി എല്ലില്‍ തന്നെ തിരിച്ചെത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. ഐ പി എല്‍ മിനിലേലത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് പങ്ക് വെച്ച വീഡിയോയിലൂടെ സംസാരിച്ച പന്ത്, താന്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ടെന്നും അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഫിറ്റ് ആകുമെന്നും വെളിപ്പെടുത്തി.

ഐ പി എല്‍ ലേലത്തിനായി പന്ത് ഇപ്പോള്‍ ദുബായിലാണ്. തിരിച്ചെത്തിയാലും പന്തിന് തന്റെ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ നിറവേറ്റാനാകുമോ എന്നത് സംശയമാണ്. ഒരു വര്‍ഷം മുമ്പ് റൂര്‍ക്കിയിലേക്ക് വീട്ടിലേക്ക് പോകുമ്പോള്‍ റിഷഭ് പന്ത് ഒരു കാറപകടത്തില്‍ പെട്ടിരുന്നു. താരത്തിന് ഒന്നിലധികം ശസ്ത്രക്രിയകള്‍ ആവശ്യമായി വന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി താരം തിരിച്ചുവരവിനുള്ള സൂചന നല്‍കിയിരുന്നു.

IPL 2024

കളിക്കളത്തില്‍ നിന്ന് മാറിനിന്ന സമയത്തും ആളുകള്‍ തന്നോട് ഇത്രയും സ്‌നേഹം കാണിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്ന് പന്ത് പറഞ്ഞു. 'ഇത് ശരിക്കും അത്ഭുതകരമായി തോന്നുന്നു, കാരണം ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുമ്പോള്‍ ആരും നമ്മളെ സ്‌നേഹിക്കുന്നില്ലെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. കാരണം പല കാര്യങ്ങളിലും എപ്പോഴും സമ്മര്‍ദ്ദമുണ്ടായിരിക്കും.

പക്ഷേ വാസ്തവത്തില്‍ ആളുകള്‍ നമ്മളെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കി. അവര്‍ ഞങ്ങളെ ബഹുമാനിക്കുന്നു, എന്റെ പരിക്ക് കാരണം ആളുകള്‍ കുറച്ച് സമയത്തിനുള്ളില്‍ കാണിച്ച കരുതല്‍ അതുല്യമാണ്,' റിഷഭ് പന്ത് പറഞ്ഞു. 'എല്ലായ്പ്പോഴും പിന്തുണച്ചതിന് നന്ദി. ആരാധകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാം.

പക്ഷേ ഞങ്ങള്‍ എപ്പോഴും ഞങ്ങളുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ കാണിച്ച ബഹുമാനവും സ്‌നേഹവും ഞങ്ങള്‍ക്ക് തിരിച്ചുനല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,' റിഷഭ് പന്ത് പറഞ്ഞു. പന്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നാലും 2024 ടൂര്‍ണമെന്റില്‍ നിന്ന് അദ്ദേഹത്തെ ഇതുവരെ പുറത്താക്കിയിട്ടില്ല. ടൂര്‍ണമെന്റിന്റെ 2024 പതിപ്പില്‍ പന്ത് കളിച്ചേക്കുമെന്ന് ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

കരിയറിന്റെ പീക്ക് സമയത്ത് നില്‍ക്കുമ്പോഴായിരുന്നു പന്തിന് കാറപകടം സംഭവിച്ചത്. ടെസ്റ്റില്‍ തുടര്‍ച്ചയായ ചില വിജയങ്ങള്‍ പന്തിന്റെ ബാറ്റിംഗ് മികവ് കൊണ്ട് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ധോണിക്ക് ശേഷം പ്രധാന വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ പന്ത് ടീമില്‍ സ്ഥാനം കണ്ടെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+