ലേലം ആരംഭിച്ചു, ആദ്യ നേട്ടം രാജസ്ഥാന്, റോവ്മാന്‍ പവലിനായി ചെലവഴിച്ച തുക കേട്ടോ!!?
ഐപിഎല്‍ 2024 സീസണിന്റെ മുന്നോടിയായുള്ള മിനി ലേലം ആരംഭിച്ചു. ദുബായില്‍ നടക്കുന്ന ലേലത്തിലെ ആദ്യ സെറ്റില്‍ ട്രാവിസ് ഹെഡ്, ഹാരി ബ്രൂക്ക്, കരുണ്‍ നായര്‍, മനീഷ് പാണ്ഡെ, റോവ്മാന്‍ പവല്‍, റീലി റോസ്സോ, സ്റ്റീവ് സ്മിത്ത് എന്നിവരായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ റീലി റോസ്സോവിനും ആദ്യ സെഷനില്‍ ആരും ഏറ്റെടുത്തില്ല. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മാന്‍ പവലിനായി അപ്രതീക്ഷിത മത്സരം ഉയര്‍ന്നു.
രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആണ് റോവ്മാന്‍ പവലിനായി വാശിയേറിയ പോരാട്ടം ആരംഭിച്ചത്. സി പി എല്ലില്‍ ബാര്‍ബഡോസ് റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് പവല്‍. ഒരു കോടി രൂപയായിരുന്നു റോവ്മാന്‍ പവലിന്റെ അടിസ്ഥാന വില. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് പവലിനായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ രാജസ്ഥാനും പവലിനായി ലേലത്തുക ഉയര്‍ത്തി.

ആദ്യം രണ്ട് കോടിയിലേക്കും പിന്നീട് നാല് കോടിയിലേക്കും ലേലത്തുക എത്തി. പിന്നീട് 5.4 കോടി രൂപ പവലിനായി രാജസ്ഥാന്‍ ഉയര്‍ത്തി. കൊല്‍ക്കത്ത പക്ഷെ കരീബിയന്‍ താരത്തിനായി വീണ്ടും രംഗത്തെത്തി. പവലിന്റെ ആദ്യ ഐപിഎല്‍ ഫ്രാഞ്ചൈസി കൂടിയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എന്നാല്‍ വാശിയേറിയ ലേലത്തില്‍ രാജസ്ഥാന്‍ പവലിനെ 7.4 കോടി രൂപയില്‍ ടീമില്‍ എത്തിച്ചു.
332 കളിക്കാരുടെ ഒരു പൂളില്‍ നിന്ന് 77 കളിക്കാര്‍ക്കായി 262 കോടി രൂപയാണ് 10 ഫ്രാഞ്ചൈസികള്‍ക്കുള്ളത്. ഐപിഎല്‍ 2024 ലേലത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരിക്കും ഇത്തവണ ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റുക എന്നാണ് പ്രവചനം. ഗുജറാത്ത് ടൈറ്റന്‍സിനാണ് ഇത്തവണ പേഴ്‌സില്‍ ഏറ്റവും കൂടുതല്‍ പണം ശേഷിക്കുന്നത്, 38.15 കോടി രൂപ.
ഈ വര്‍ഷത്തെ ലേലത്തില്‍ 214 ഇന്ത്യന്‍ കളിക്കാരും 119 അന്താരാഷ്ട്ര കളിക്കാരും ഉള്‍പ്പെടുന്നു. 116 ക്യാപ്ഡ്, 215 അണ്‍ക്യാപ്ഡ് വ്യക്തികള്‍, അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് കളിക്കാര്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറ് സ്ലോട്ടുകള്‍ക്കായി 34 കോടി രൂപയുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് തൊട്ടുപിന്നില്‍. 12 സ്ലോട്ടുകള്‍ക്കായി 32.7 കോടി രൂപയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് തൊട്ടുപിന്നിലുള്ളത്.












Click it and Unblock the Notifications