വരാനിരിക്കുന്ന ഐപിഎല്ലില്‍ താരമാകാന്‍ പോകുന്നത് ഈ അഞ്ച് പേര്; റെക്കോഡ് തുക ലഭിക്കുമോ?
വരാനിരിക്കുന്ന ഐപിഎല്‍ സീസണിലേക്കുള്ള താരലേലം നാളെ നടക്കാനിരിക്കുകയാണ്. ദുബായില്‍ വെച്ചാണ് താരലേലം ടക്കുക. ലോകോത്തര മുന്‍നിര താരങ്ങള്‍ ലേലത്തിന്റെ ഭാഗമാകും എന്നതിനാല്‍ തന്നെ ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ആരായിരിക്കും ഇത്തവണത്തെ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള താരം എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
10 ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് മൊത്തത്തില്‍ ചെലവഴിക്കാന്‍ 262.95 കോടി രൂപയുടെ ഗണ്യമായ ബജറ്റുണ്ട്. ഏകദിന ലോകകപ്പ് കഴിഞ്ഞതിനാല്‍ അതില്‍ മികച്ച പ്രകടനം നടത്തിയവരെ ഫ്രാഞ്ചൈസികള്‍ ലക്ഷ്യമിടും എന്നത് ഉറപ്പാണ്. ഈ അവസരത്തില്‍ നാളത്തെ ലേലത്തില്‍ ടീമുകള്‍ മത്സരിച്ച് ലേലം വിളിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണ് എന്ന് പരിശോധിക്കാം.

പാറ്റ് കമ്മിന്‍സ് (ഓസ്ട്രേലിയ)
തിരക്കേറിയ ഷെഡ്യൂള്‍ കാരണം ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്ന ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് അടുത്ത സീസണിലേക്ക് പ്രതീക്ഷയോടെ തിരിച്ചുവരികയാണ്. ഓസ്ട്രേലിയയെ ലോകകപ്പ് ജേതാവാക്കിയത് പാറ്റ് കമ്മിന്‍സിന്റെ നായകപാടവമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ശേഷമാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് റാഞ്ചിക്കെണ്ടുപോയത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള പാറ്റ് കമ്മിന്‍സ് ഈ ലേലത്തില്‍ വലിയ ഡിമാന്റുള്ള താരമാകും എന്നാണ് വിശ്വസിക്കുന്നത്.
രചിന് രവീന്ദ്ര (ന്യൂസിലന്‍ഡ്)
ഈ ലോകകപ്പില്‍ സെമിഫൈനലില്‍ വീണെങ്കിലും ന്യൂസിലാന്റിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത് രചിന് രവീന്ദ്രയായിരുന്നു. ഒരു ഡൈനാമിക് ബാറ്റിംഗ് ഓള്‍റൗണ്ടറായി വളര്‍ന്ന രചിന് ഈ ലോകകപ്പില്‍ മൂന്ന് സെഞ്ചുറികളും നിര്‍ണായക വിക്കറ്റുകളും നേടി ശ്രദ്ധ നേടി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള രചിന് ലേലത്തില്‍ മറ്റ് ഫ്രാഞ്ചൈസികളുടെ ലിസ്റ്റില്‍ ഉള്ള ആളായിരിക്കും എന്ന് ഉറപ്പാണ്.
ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)
അന്താരാഷ്ട്ര ഫോര്‍മാറ്റുകളിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ക്ക് പേരുകേട്ട ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒരു ലാഭകരമായ ഐപിഎല്‍ കരാറാണ് ലക്ഷ്യമിടുന്നത്. ലോകകപ്പിലെ പ്രകടനം ആശാവഹമല്ലായിരുന്നെങ്കിലും അടിസ്ഥാന വിലയായ 2 കോടി രൂപയുമായി ബ്രൂക്ക് ലേലത്തില്‍ ഇത്തവണയും കാര്യമായ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നു.
ജെറാള്‍ഡ് കോറ്റ്സി (ദക്ഷിണാഫ്രിക്ക)
ഈ ലോകകപ്പിലെ മികച്ച പ്രകടനവുമായി ഉയര്‍ന്ന് വന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ജെറാള്‍ഡ് കോട്സി ആണ് പട്ടികയിലെ നാലാമന്. 20 വിക്കറ്റുമായി ഈ ലോകകപ്പിലെ മികച്ച അഞ്ച് ബൗളര്‍മാരുടെ പട്ടികയില്‍ ഇടം നേടാനും താരത്തിനായിരുന്നു. 2 കോടി രൂപയായി നിശ്ചയിച്ച അടിസ്ഥാന വിലയില്‍ നിന്ന് ലേലത്തില്‍ താരം ഒരുപാട് മുന്നോട്ട് പോയേക്കാം എന്നാണ് നിഗമനം.
വനിന്ദു ഹസരംഗ (ശ്രീലങ്ക)
ലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് പട്ടികയില്‍ അഞ്ചാമന്. ലെഗ് സ്പിന്നിന് പേരുകേട്ട താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിട്ടയച്ചതിന് ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവാണ് ഉറ്റുനോക്കുന്നത്. പരിക്ക് മൂലം ലോകകപ്പ് നഷ്ടമായെങ്കിലും അടിസ്ഥാന വിലയായ 1.5 കോടി രൂപ വിലയുള്ള ഹസരംഗയില്‍ ഫ്രാഞ്ചൈസികള്‍ക്ക് കാര്യമായ താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications