അത് മുംബൈയുടെ തന്ത്രമോ? ആര്‍സിബിക്ക് കണ്‍ഫ്യൂഷന്‍... ഒന്നാം ദിനത്തില്‍ ലേലത്തില്‍ നേട്ടം ആര്‍ക്ക്?

ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനം ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. 84 താരങ്ങളെയായിരുന്നു ഒന്നാം ദിനത്തില്‍ ലേലത്തില്‍ സ്വന്തമാക്കാന്‍ അവസരം ഉണ്ടായിരുന്നത്. ഇതില്‍ 72 പേരേയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി. എല്ലാവരും പ്രതീക്ഷിച്ചത് പോലെ റിഷഭ് പന്ത് ലേലത്തില്‍ ഏറ്റവും വിലയേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പന്തിനെ 27 കോടി രൂപയ്ക്കാണ് എല്‍എസ്ജി സ്വന്തമാക്കിയത്.

ശ്രേയസ് അയ്യരെ പഞ്ചാബ് കിംഗ്‌സ് 26.75 കോടി രൂപയ്ക്ക് വാങ്ങി. ശ്രേയസ് ഐപിഎല്‍ ലേലത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനായും മാറി. കൊല്‍ക്കത്ത ലേലത്തില്‍ വെച്ച വെങ്കടേഷ് അയ്യരെ 23.75 കോടി രൂപയ്ക്ക് അവര്‍ തന്നെ വിളിച്ചെടുക്കുന്ന കാഴ്ചയും ഇന്നലത്തെ പ്രത്യേകതയായിരുന്നു. ടീമുകള്‍ മൊത്തം 467.95 കോടി രൂപയാണ് ആദ്യ ദിനത്തിലെ ലേലത്തില്‍ ചെലവഴിച്ചത്. ഏതൊക്കെ ടീമുകളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എന്ന് നോക്കാം.

IPL Auction 2025

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

റിഷഭ് പന്തിനെ വാശിയേറിയ പോരാട്ടത്തില്‍ സ്വന്തമാക്കിയ എല്‍എസ്ജി അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരേയും ഞെട്ടിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പന്ത് ടീമിന് നല്ല മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല. നിക്കോളാസ് പൂരന്‍, ആയുഷ് ബദൗനി, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, മിച്ചല്‍ മാര്‍ഷ് തുടങ്ങിയ വെടിക്കെട്ട് താരങ്ങളാണ് എല്‍എസ്ജിയില്‍ എത്തിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, എംഎസ് ധോണി തുടങ്ങിയവരെ നിലനിര്‍ത്തിയ സിഎസ്‌കെ ടോപ്പ് ഓര്‍ഡര്‍ ബാറ്റിംഗും സ്പിന്‍ ബൗളിംഗും ശക്തിപ്പെടുത്തുന്നതിലാണ് ലേലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രചിന്‍ രവീന്ദ്ര, അശ്വിന്‍ തുടങ്ങിയവരെ ചെന്നൈ തിരികെയെത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും ഫാസ്റ്റ് ബൗളിംഗ് ഒരു ആശങ്കയായി തുടരുന്നു. മതീശ പതിരണയ്ക്ക് പുറമെ മികച്ച പേസര്‍ ടീമില്‍ ഇല്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

23.75 കോടി രൂപയ്ക്ക് വെങ്കിടേഷ് അയ്യരെ സ്വന്തമാക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിലെ ഏറ്റവും ചെലവേറിയ പര്‍ച്ചേസുകളിലൊന്നാണ് നടത്തിയത്. ക്വിന്റണ്‍ ഡി കോക്ക് (3.6 കോടി രൂപ), റഹ്‌മാനുള്ള ഗുര്‍ബാസ് (2 കോടി രൂപ), ആന്റിച്ച് നോര്‍ട്ട്‌ജെ (6.5 കോടി രൂപ) എന്നിവരേയും കെകെആര്‍ ടീമിലെത്തിച്ചിട്ടുണ്ട്.

പഞ്ചാബ് കിംഗ്‌സ്

26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത് കൂടാതെ യുസ്വേന്ദ്ര ചാഹലിനെയും അര്‍ഷ്ദീപ് സിംഗിനെയും 18 കോടി രൂപയ്ക്ക് പഞ്ചാബ് ടീമിലെത്തിച്ചിട്ടുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസും (11 കോടി രൂപ), ഗ്ലെന്‍ മാക്സ്വെല്ലും (4.2 കോടി) അവരുടെ ഓള്‍റൗണ്ടര്‍ ഓപ്ഷനുകളുടെ ആഴം കൂട്ടുകയും ചെയ്യുന്നു. വിക്കറ്റ് കീപ്പറെയാണ് ഇനി ടീമിന് ആവശ്യം.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു ആര്‍സിബിയുടെ ഇന്നലത്തെ പ്രകടനം. 11.5 കോടി രൂപയ്ക്ക് ഫില്‍ സാള്‍ട്ടിനെ സ്വന്തമാക്കിയെങ്കിലും ആദ്യദിനം ഒരുപാട് ആശയക്കുഴപ്പം സൃഷ്ടിച്ചു. വലിയ തുക കൈയിലുണ്ടായിരുന്നിട്ടും കൂടുതല്‍ മാര്‍ക്വീ കളിക്കാരെ ലക്ഷ്യം വെക്കുന്നതില്‍ ആര്‍സിബി വിട്ടുനിന്നു. ജിതേഷ് ശര്‍മ്മയെ 11 കോടി രൂപയ്ക്കും ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണിനെ 8.75 കോടി രൂപയ്ക്കും അവര്‍ സ്വന്തമാക്കി. പേസ് ആക്രമണം ശക്തമാക്കാന്‍ ജോഷ് ഹേസില്‍വുഡിനെ രണ്ടര കോടി രൂപയ്ക്ക് ടീമിലെത്തിച്ചപ്പോള്‍ റാഷിക് ധറും ടീമിലെത്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലേലത്തില്‍ വമ്പന്‍ താരങ്ങളെ സ്വന്തമാക്കി. മുഹമ്മദ് ഷമിയെ 10 കോടി രൂപയ്ക്കും ഇഷാന്‍ കിഷനെ 11.25 കോടി രൂപയ്ക്കും ടീം സ്വന്തമാക്കി. ഹര്‍ഷല്‍ പട്ടേല്‍ (8 കോടി), ആദം സാംപ (2.4 കോടി) എന്നിവരിലൂടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തിപ്പെടുത്തുകയും ചെയ്തു.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയ ടീമുകള്‍ ശ്രദ്ധയോടെയാണ് ഒന്നംദിനം താരങ്ങളെ സ്വന്തമാക്കിയത്. ഇതില്‍ ട്രെന്റ് ബോള്‍ട്ടിനെ മുംബൈ തിരികെയെത്തിച്ചത് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q