യുഗാന്ത്യമോ? ലേലത്തില്‍ തഴയപ്പെട്ട സൂപ്പര്‍താരങ്ങള്‍ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലേ?
ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐപിഎല്‍ താരലേലം അവസാനിച്ചിരിക്കുകയാണ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ജിദ്ദയിലായിരുന്നു താരലേലം. നിരവധി സര്‍പ്രൈസ് ബിഡുകള്‍ നിറഞ്ഞ ലേലമാണ് ഇത്തവണ അരങ്ങേറിയത്. റിഷഭ് പന്തായിരിക്കും ലേലത്തിലെ ഏറ്റവും വിലയേറിയ താരം എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. എന്നാലും ശ്രേയസ് അയ്യര്‍ക്കും വെങ്കടേഷ് അയ്യര്‍ക്കും ഇത്രയും വലിയ തുക ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഇതിനൊപ്പം അവസാന ദിനം വൈഭവ് സൂര്യവംശി എന്ന 13 കാരനെ ലേലത്തിലൂടെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സും ഞെട്ടിച്ചു. എന്നാല്‍ ലേലത്തില്‍ വിളിച്ചെടുത്തവര്‍ മാത്രമല്ല, ആരും വിളിക്കാത്തത് കാരണം ഐപിഎല്‍ കരിയര്‍ അവസാനിച്ച താരങ്ങളും ഉണ്ട്. ഒരു കാലത്ത് ഐപിഎല്ലില്‍ ആവേശകരമായ ഇന്നിംഗ്‌സ് കളിച്ച് ആരാധകരെ കൈയിലെടുത്ത താരങ്ങളെ 10 ഫ്രാഞ്ചൈസികളും തഴഞ്ഞു. ആരൊക്കെയാണ് ഈ താരങ്ങള്‍ എന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഡേവിഡ് വാര്‍ണര്‍. ടൂര്‍ണമെന്റില്‍ മൂന്ന് തവണ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന് ലഭിക്കുന്ന ഓറഞ്ച് ക്യാപ് വാര്‍ണര്‍ക്ക് ലഭിച്ചിട്ടിണ്ട്. 2015, 2017, 2019 വര്‍ഷങ്ങളില്‍ ആണ് വാര്‍ണര്‍ ഓറഞ്ച് ക്യാപ് നേടിയത്. 2009 ലായിരുന്നു വാര്‍ണറിന്റെ ഐപിഎല്‍ അരങ്ങേറ്റം. 184 മത്സരങ്ങളില്‍ നിന്ന് 6565 റണ്‍സ് നേടിയിട്ടുണ്ട്.
കെയ്ന്‍ വില്യംസണ്‍
കൂള്‍ ക്യാപ്റ്റനെന്ന് വിളിപ്പേരുള്ള കെയ്ന്‍ വില്യംസണേയും ആരും ലേലത്തില്‍ വിളിച്ചില്ല. 2018 ലെ ഓറഞ്ച് ക്യാപ് ജേതാവായിരുന്ന വില്യംസണ്‍. ആ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായിരുന്ന വില്യംസണ്‍ ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തിരുന്നു.
പൃഥ്വി ഷാ
2018 ല്‍ ഡല്‍ഹിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പൃഥ്വി ഷാ ഭാവിതാരം എന്നായിരുന്നു വിശേഷിക്കപ്പെട്ടിരുന്നത്. 79 കളികളില്‍ നിന്ന് 1892 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. കരിയറിലുടനീളം ഇപ്പോള്‍ മോശം സമയത്തിലൂടെയാണ് താരം കടന്ന് പോകുന്നത്. ഫിറ്റ്‌നസും അച്ചടക്കവു പാലിക്കാത്ത താരം എന്ന വിശേഷണം ഇതിനോടകം തന്നെ പൃഥ്വിക്ക് ലഭിച്ച് കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവ് വലിയ പ്രയാസകരമായിരിക്കും.
ജോണി ബെയര്‍സ്റ്റോ
ലോക ക്രിക്കറ്റിലെ ഏറ്റവും ഭയാനകമായ ബാറ്റര്‍മാരില്‍ ഒരാള്‍ എന്നാണ് ജോണി ബെയര്‍സ്റ്റോയെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ പോലും പഞ്ചാബ് കിംഗ്‌സിന് വേണ്ടി ജോണി ബെയര്‍സ്‌റ്റോ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ഒരു ഏതെങ്കിലും ഫ്രാഞ്ചൈസിയില്‍ ഇടം നേടാന്‍ ഇത് മതിയാകുമായിരുന്നില്ല.












Click it and Unblock the Notifications