കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ പൂരത്തിന് ഇന്ന് തുടക്കം..! ആദ്യ മത്സരം വൈകീട്ട് 7.30ന്, ചെന്നൈയും മുംബൈയും തമ്മില്‍

Google Oneindia Malayalam News

ദുബായ്: ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ക്രിക്കറ്റ് ആവേശത്തിന്റെ പ്രധാന മത്സരങ്ങളിലൊന്നായ ഐപിഎല്‍ എന്ന് ദുബായില്‍ ആരംഭിക്കും. കൊവിഡ് കാരണം മാറ്റിവയ്ക്കപ്പെട്ട 13ാം സീസണിനാണ് ഇന്ന് ദുബായില്‍ കൊടിയേറുന്നത്. അബുദാബിയിലെ ഷെയ്ക്ക് സായ്ദ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സും രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും ഇന്ന് ഏറ്റുമുട്ടും. കഴിഞ്ഞ സീസണില്‍ ഫൈനല്‍ മത്സരിച്ച ടീമുകളാണ് മുംബൈയും ചെന്നൈയും. കഴിഞ്ഞ സീസണില്‍ ഒരു റണ്‍സിനാണ് മുംബൈ ചെന്നൈയെ ഫൈനലില്‍ പരാജയപ്പെടുത്തിയത്.

IPL

നാല് തവണ കപ്പ് സ്വന്തമാക്കിയ മുംബൈയും മൂന്ന് തവണ കപ്പ് സ്വന്തമാക്കിയ ചെന്നൈയും ഇന്ന് ഏറ്റമുട്ടുന്നതോടെ സാക്ഷിയാകാന്‍ സ്‌റ്റേഡിയത്തില്‍ ആരവങ്ങളില്ലെന്ന് മാത്രം. കൊവിഡിനെ തുടര്‍ന്ന് കാണികളെ ഒന്നും തന്നെ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തില്‍ കളിക്കാരെയും ഒഫിഷ്യലുകളെയും ബയോ സെക്യുര്‍ ബബിളിനുള്ളിലാക്കിയ ശേഷമാണ് മൂന്ന് വേദികളിലായി മത്സരങ്ങള്‍ നടത്തുന്നത്. ഒരു മാസം മുമ്പ് തന്നെ ടീമുകള്‍ യുഎഇയിലെ ബേസ് ക്യാമ്പില്‍ എത്തിയിരുന്നു. എല്ലാവര്‍ഷവും ഉണ്ടായിരുന്നു ആഘോഷങ്ങളും ചിയര്‍ ഗേള്‍സുകളും ഒന്നും തന്നെ ഇത്തവണ ഉണ്ടാകില്ല.

ആകെ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 53 ദിവസങ്ങളിലായി ആകെ 60 മത്സരങ്ങളാണ് നടക്കുക. അബുദാബിക്ക് പുറമെ, ദുബായ്, ഷാര്‍ജ എന്നിവയും വേദികളാകും. അതേസമയം, ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം രമ്ട് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും യുഎഇയില്‍ എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി 15 മാസത്തിന് ശേഷം ഗ്രൗണ്ടിലിറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

Recommended Video

cmsvideo
IPL:2020 | CSk vs MI |match preview | Oneindia Malayalam

യുഎഇയില്‍ എത്തിയതിന് ശേഷം ക്യാമ്പിനെ കൊവിഡ് ബാധിച്ചതും സുരേഷ് റെയ്‌ന മടങ്ങിപ്പോയതൊക്കെ ടീമിനെ അലട്ടുന്ന പ്രശ്‌നമായിരുന്നു. എന്നാലും ധോണിയുടെ നായകത്വത്തില്‍ ഇന്നത്തെ മത്സരം മികച്ചതാക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ സ്വന്തമാക്കിയെന്ന ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നത്. രോഹിത് ശര്‍മ്മയുടെ പരിചയ സമ്പത്തും നായക മികവും ടീമിന് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് താരങ്ങള്‍.

English summary
IPL matches start today in UAE, The first match is between Chennai Superkings and Mumbai Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X