ഐപിഎല്ലില്‍ ശമ്പളം കൂട്ടി, ആയിരങ്ങളോ പതിനായിരങ്ങളോ അല്ല, ലക്ഷങ്ങള്‍! ഒരു മത്സരത്തിലെ പ്രതിഫലം കേട്ടോ?
ലോകത്തെ തന്നെ ഏറ്റവും വലിയ പണംവാരി സ്‌പോര്‍ട്‌സ് ഇവന്റാണ് ഐപിഎല്‍. 2008 ല്‍ ആരംഭിച്ച ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ ഇംപാക്ട് ഉണ്ടാക്കിയ ഒന്നായിരുന്നു. ഒരുപിടി യുവതാരങ്ങളെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചതിന് പുറമെ കോടികളുടെ ബിസിനസാണ് ഓരോ ടൂര്‍ണമെന്റിലും നടക്കുന്നത്. ഇപ്പോഴിതാ വരാനിരിക്കുന്ന സീസണ്‍ മുതല്‍ താരങ്ങളുടെ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുകയാ് ബിസിസിഐ.
പുതിയ തീരുമാനപ്രകാരം 2025 ഐപിഎല്‍ മുതല്‍ കളിക്കാര്‍ക്ക് ഒരു മത്സരത്തിന് 7.5 ലക്ഷം രൂപയാണ് അധികമായി ലഭിക്കാന്‍ പോകുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സുപ്രധാനമായ ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഐപിഎല്‍ താരങ്ങളുടെ ശമ്പളം റോക്കറ്റ് കണക്കെ കുതിക്കാന്‍ പോകുകയാണ്. പുതിയ സ്‌കീമിന് കീഴില്‍ എല്ലാ ലീഗ് മത്സരങ്ങളിലും പങ്കെടുക്കുന്ന ഒരു കളിക്കാരന് അവരുടെ പതിവ് കരാര്‍ തുകയ്ക്ക് മുകളില്‍ 1.05 കോടി വരെ നേടാനാകും.

ഓരോ ഐപിഎല്‍ ഫ്രാഞ്ചൈസിയും സീസണ്‍ മുഴുവന്‍ മാച്ച് ഫീസിന് മാത്രമായി ആകെ 12.6 കോടി രൂപ അനുവദിക്കും. താരങ്ങളുടെ കരാര്‍ ഫീസ് ഒഴിവാക്കിയുള്ള തുകയാണ് ഇത്. ചരിത്രപരമായ നീക്കം എന്നാണ് ജയ് ഷാ ഇതിനെ വിശേഷിപ്പിക്കുന്നത്. ടൂര്‍ണമെന്റിലുടനീളം കളിക്കാരുടെ സ്ഥിരതയ്ക്കും പ്രകടനത്തിനുമുള്ള നേരിട്ടുള്ള പ്രതിഫലമായാണ് ഈ ശമ്പള വര്‍ധനവിലൂടെ ബിസിസിഐ അടയാളപ്പെടുത്തുന്നത്.
ഓരോ മത്സരത്തിനും ലഭിക്കുന്ന അധിക വരുമാനം കളിക്കാര്‍ക്ക് സീസണിലുടനീളം മികച്ച ഫോം നിലനിര്‍ത്താനുള്ള പ്രോത്സാഹനമാകരും. അതേസമയം പുതിയ പ്രഖ്യാപനത്തിന് ശേഷം ഒരു കളിയില്‍ നിന്ന് ഒരു കളിക്കാരന് എത്രമാത്രം സമ്പാദിക്കാമെന്ന് നമുക്ക് പരിശോധിക്കാം.
ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ ലഭിക്കുന്നതിന് പുറമേ മത്സരത്തിന് ശേഷമുള്ള അവാര്‍ഡുകളും ക്യാഷ് പ്രൈസുകളും സ്വന്തമാക്കാന്‍ ഓരോ കളിക്കാരനും അവസരമുണ്ട്. ഐപിഎല്‍ 2024 സീസണില്‍ കളിക്കാര്‍ക്കായി ആറ് അവാര്‍ഡുകള്‍ ആണ് അവതരിപ്പിച്ചിരുന്നത്. ഇതില്‍ ഓരോന്നിനും ഒരു ലക്ഷം രൂപ വീതമായിരുന്നു സമ്മാനത്തുക. പുതിയ പദ്ധതി പ്രകാരം ഒരു കളിക്കാരന് രണ്ട് അവാര്‍ഡുകള്‍ നേടാനായാല്‍ ഒരു മത്സരത്തിന് മാത്രം ഏകദേശം 10 ലക്ഷം രൂപ നേടാനുള്ള അവസരമുണ്ട്.
ഈ വരുമാനം കളിക്കാരന്റെ ഐപിഎല്‍ കരാറില്‍ ഉള്‍പ്പെടുന്നതുമല്ല. അതിനാല്‍ വര്‍ഷത്തില്‍ പരമാവധി രണ്ട് മാസം മാത്രം നീണ്ടുനില്‍ക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ഒരു താരത്തെ സംബന്ധിച്ച് അതിവേഗം കോടീശ്വരാനാകാനുള്ള അവസരമാണ് വന്നിരിക്കുന്നത്.












Click it and Unblock the Notifications