Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവും ടീമും ഇത്തവണ കപ്പുയര്‍ത്തില്ല; കലിപ്പില്‍ മുൻ ഇന്ത്യന്‍ താരം, പറയുന്നത് ഇങ്ങനെ

sanju

ഐ പി എല്‍ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ടീമുകളെ കുറിച്ചുള്ള താരങ്ങളെ കുറിച്ചുമുളള വിദഗ്ദരുടെ വിലയിരുത്തല്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ തവണത്ത റണ്ണേഴ്‌സപ്പായ രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ സീസണിലും ആകാശ് ചോപ്ര രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചും ക്യാപ്റ്റന്‍ സഞ്ജു സാംസണെ കുറിച്ചും അഭിപ്രായം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണത്തെ ഐ പി എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടാന്‍ സാധ്യതയില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഒരു ടീം എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിന് ബാലന്‍സില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ സാഹതര്യത്തില്‍ രാജസ്ഥാന് കിരീടം ഉയര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം കപ്പെടുക്കാന്‍ വേണ്ടിയാണ് അവര്‍ പരിശ്രമിച്ചത്. ടീമിന് ശരിയായൊരു ബാലന്‍സില്ല. ബാറ്റിംഗിനും ബൗളിംഗിനും ഒരു പാലത്തിനായി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ടീമിന്റെ ഏറ്റവും വലിയ ദൗര്‍ലഭ്യങ്ങളിലൊന്നാണ് ഡെത്ത് ബോളിംഗ്. ഡെത്ത് ബോളിംഗില്‍ മികച്ചവനല്ല ട്രെന്റ് ബോള്‍ട്ട്. ഒബെഡ് മക്കോയ്യും പ്രസിദ്ധ് കൃഷ്ണയും അങ്ങനെ തന്നെ, അവര്‍ക്ക് പരിക്കേറ്റിരിക്കുകയാണ്. ഇതുവരെയായിട്ടും ടീം അവരുടെ പകരക്കാരെ പോലും പ്രഖ്യാപിച്ചിട്ടില്ല. കുല്‍ദീപ് സെന്‍ ടീമിനൊപ്പമുണ്ടെങ്കിലും ഡെത്ത് ബൗളിംഗ് ഒരു പ്രശ്‌നമായി തുടരുകയാണെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ഓര്‍ഡറിനെ കുറിച്ചും ആകാശ് ചോപ്ര അഭിപ്രായങ്ങള്‍ പങ്കുവച്ചു. കഴിഞ്ഞ സീസണില്‍ ബാറ്റിംഗില്‍ അനുഭവിച്ചിരുന്ന അതേ പ്രശ്‌നം ഈ സീസണിലും ആവര്‍ത്തിക്കുകയാണ്. ആരെല്ലാം ഏതൊക്കെ പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതാണ് പ്രധാന പ്രശ്‌നം. ജിയോ സിനിമയിലെ ആകാശ്‌വാണി ഷോയില്‍ സംസാരിക്കുമ്പോഴാണ് ആകാശ് ചോപ്ര ഇതേ കുറിച്ച് സംസാരിച്ചത്.

ബാറ്റിംഗ് നിരയെ കുറിച്ച് സംസാരിച്ച ആകാശ് ചോപ്ര, രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറും യശസി ജെയ്‌സ്വാളും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. അവര്‍ ഫൈനലിലുപം ഓപ്പണ്‍ ചെയ്തവരാണ്. ഇവര്‍ക്ക് ശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മൂന്നാമതിറങ്ങും. നാലാം നമ്പറില്‍ ദേവ്ദത്ത് പടിക്കലിനെയാണ് ഇറക്കുക. എന്നാല്‍ അദ്ദേഹം ആ ഒരു പൊസിഷനില്‍ കളിക്കാന്‍ യോഗ്യനല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. അതേസമയം, ഏപ്രില്‍ രണ്ടിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യത്തെ മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ആദ്യം ഏറ്റുമുട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+