Get Updates
Get notified of breaking news, exclusive insights, and must-see stories!

മെസ്സിയാണോ ഫുട്‌ബോള്‍ ലോകത്ത് സമ്പത്തില്‍ ഒന്നാമന്‍? ക്രിസ്റ്റ്യാനോയുടെ സ്ഥാനം എത്ര, ഇതാ വിവരങ്ങള്‍

ഫുട്‌ബോള്‍ ലോകത്തെ മിശിഹയാണ് ലിയോ എന്ന ലയണല്‍ മെസ്സി. നിലവില്‍ അര്‍ജന്റീന ക്യാപ്റ്റനായ മെസ്സി രണ്ടാഴ്ച്ച മുമ്പാണ് 36ാം പിറന്നാള്‍ ആഘോഷിച്ചത്. പുതിയ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ഉടന്‍ തന്നെ അരങ്ങേറാന്‍ ഒരുങ്ങുകയാണ് താരം. ഇതിനിടയില്‍ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത് മെസ്സിയുടെ സമ്പത്തിനെ കുറിച്ചാണ്. ആരാധകര്‍ പലരും മെസ്സിയാണ് സമ്പത്തില്‍ ഒന്നാമന്‍ എന്ന് പറയുന്നുണ്ട്.

എന്നാല്‍ മുമ്പ് മെസ്സിക്ക് ലഭിച്ച കരാറുകള്‍ അടക്കം മെസ്സിക്ക് അളവില്ലാത്ത സമ്പത്തുണ്ട്. എന്നാല്‍ ഒന്നാം സ്ഥാനത്ത് താരം അല്ലെന്ന് വേണമെങ്കില്‍ പറയാം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമല്ല ആ ധനികന്‍. അധികം പ്രശസ്തമല്ലാത്ത ഒരു താരം കൂടിയാണ് സമ്പത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.ലയണല്‍ മെസ്സിയുടെ സമ്പാദ്യം 130 യുഎസ് ഡോളറാണ്. ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാണ് മെസ്സി.

liomel-meissi

പരസ്യ വരുമാനത്തില്‍ നിന്ന് മാത്രം മെസ്സി 65 മില്യണാണ് സ്വന്തമാക്കുന്നതെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മെസ്സി ആഢംബര പ്രിയന്‍ കൂടിയാണ്. എന്നാല്‍ വളരെ സ്വകാര്യമായ ഒരു ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. പൊതുമധ്യത്തിലെത്തി സെലിബ്രിറ്റി ടാഗ് സ്വന്തമാക്കാനും മെസ്സിക്ക് താല്‍പര്യമില്ല. പക്ഷേ മെസ്സിയുടെ ആഢംബര ശേഖരം ആരെയും അമ്പരപ്പിക്കുന്നതാണ്. ഫെരാരിയുടെ എഫ്430 ആണ് മെസ്സിയുടെ പ്രിയ വാഹനങ്ങളിലൊന്ന്. ഇത് ഗ്യാരേജില്‍ നേരത്തെ തന്നെ എത്തിച്ചതാണ് താരം.

ഔഡി ആര്‍8 സ്‌പൈഡര്‍, മസരാറ്റി ഗ്രാന്‍ടുറിസ്‌മോ എംസി സ്ട്രാഡെയ്ല്‍ എന്നിവ മെസ്സിയുടെ ശേഖരത്തിലുള്ള വാഹനങ്ങളാണ്.1957 ഫെരാരി 335 സ്‌പോര്‍ട് സ്‌പൈഡര്‍ സ്ഗാഗിലെറ്റിയുടെ മെസ്സിയുടെ ശേഖരത്തിലുണ്ട്. ഈ കാറാണ് ചരിത്രത്തില്‍ തന്നെ ഏറ്റവും ചെലവേറിയ കാറുകളിലൊന്ന്. 37 മില്യണിനാണ് ഈ വാഹനം ലേലത്തില്‍ വെച്ചപ്പോള്‍ വാങ്ങിയത്. മെസ്സിക്ക് റിയല്‍ എസ്‌റ്റേറ്റിലും വലിയ താല്‍പര്യമുണ്ട്.

ബാഴ്‌സലോണയിലുള്ള കാസ്റ്റല്‍ഫീല്‍ഡില്‍ മെസ്സിക്ക് വീടുണ്ട്. പ്രകൃതി സൗഹൃദമായ വീടും മെസ്സിയുടെ പേരിലുണ്ട്. മെസ്സി ഇടയ്ക്കിടെ മിനി കൂപ്പര്‍ ഓടിച്ച് പോകുന്നതും കാണാറുണ്ട്. 1.85 ലക്ഷം ഡോളര്‍ വിലയുള്ള പഗാനി സോണ്ടയും മെസ്സിയുടെ അപൂര്‍വ ശേഖരത്തിലുണ്ട്. മസരാറ്റിഗ്രാന്‍ ടൂറിസ്‌മോയ്ക്ക് 1.23 ലക്ഷം ഡോളര്‍, ഫെരാരി എഫ്43ക്ക് രണ്ട് ലക്ഷം, ഔഡി ആര്‍8ന് ഒരു ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് വില.

അതേസമയം മെസ്സിക്ക്നിരവധി കമ്പനികളുമായി പരസ്യ ഡീലുണ്ട്. അതിലൂടെ 40 മില്യണില്‍ അധികം താരം സമ്പാദിക്കുന്നുണ്ട്. അഡിഡാസ് ഇതിലെ പ്രധാന കമ്പനികളിലൊന്നാണ്. പക്ഷേ മെസ്സിയേക്കാള്‍ സമ്പത്ത് ഫാല്‍ക്ക് ബാല്‍കിയക്കുണ്ട്. ഫുട്‌ബോള്‍ താരങ്ങളില്‍ തന്നെ സമ്പത്തില്‍ അദ്ദേഹമാണ് മുന്നില്‍. തായ് ക്ലബ് ചോന്‍ബുരിക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. സതാംപ്ടണ്‍, ലെസ്റ്റര്‍, ചെല്‍സി ക്ലബുകളുടെ അക്കാദമികളിലും ബോള്‍ക്കിയ ഉണ്ടായിരുന്നു. 20 ബില്യണാണ് താരത്തിന്റെ ആവശ്യം. എന്നാല്‍ ഫുട്‌ബോളിലൂടെയല്ല താരത്തിന് ഈ വരമാനം ലഭിക്കുന്നത്. കുടുംബപരമായ ബിസിനസിലൂടെയാണ്. ബ്രുണെയിലെ രാജകുമാരന്റെ മകനാണ് ബോള്‍ക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+