അലി ബാഗില്‍ 8 ഏക്കര്‍ ഫാം, കോലി ഡ്രീം ലാന്‍ഡ് വാങ്ങിയോ? വില 20 കോടി, സ്റ്റാമ്പ് ഡ്യൂട്ടി ഇങ്ങനെ
വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ്. എന്നാല്‍ കോലിക്ക് ക്രിക്കറ്റില്‍ മാത്രമല്ല താല്പര്യമുള്ളത്. അദ്ദേഹത്തിന് ഫാഷനിലും, ഡെക്കറേഷനിലുമെല്ലാം താല്പര്യമുണ്ട്. വിരാടും ഭാര്യ അനുഷ്ക ശര്‍മയും ചേര്‍ന്ന് അടുത്തിടെ കുറച്ച് ഭൂമി വാങ്ങിയിരിക്കുകയാണ്. മുംബൈയില്‍ തീരദേശ പട്ടണമാണ് അലിബാഗ്. അത്രയ്ക്ക് സുന്ദരമാണ് അലിബാഗ്. ആരും ഇവിടെ ഭൂമി വാങ്ങാന്‍ താല്പര്യപ്പെടുന്നുണ്ട്.
ബോട്ടുകളും, പച്ചപ്പും നിറഞ്ഞൊരു ഇടമാണിത്. അലിബാഗിലെ സിരാത് ഗ്രാമത്തിലാണ് ഇരുവരും ചേര്‍ന്ന് ഭൂമി സ്വന്തമാക്കിയത്. എട്ട് ഏക്കറോളം വരുമിത്. ഇവിടെ വലിയൊരു നിര്‍മാണവും നടക്കുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 20 കോടിയോളം രൂപ മുടക്കിയാണ് ഇത്രയും സ്ഥലം ഇവര്‍ സ്വന്തമാക്കിയത്. അടുത്തിടെ ആലിബാഗിലെ ഇവരുടെ സ്ഥലത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ ഇരുവരും സന്ദര്‍ശിക്കവേ വിലയിരുത്തിയിരുന്നു.

ഇവിടെ ആഢംബരമായ ഒരു ഫാംഹൗസ് നിര്‍മിക്കാനാണ് ഇരുവരും പ്ലാന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിരാട് തന്റെ ഇന്‍സ്റ്റഗ്രാം റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങളേ ഇല്ലെന്നാണ് പറയുന്നത്. ഇവിടെ നിര്‍മാണം നടക്കുന്ന കാര്യങ്ങള്‍ കോലി നിഷേധിച്ചു. എന്നാല്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇവിടെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്നുവെന്നാണ്. ആഢംബര ബംഗ്ലാവ് നിര്‍മിക്കാനുള്ള അനുമതിയും ഇവര്‍ക്ക് ലഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അലിബാഗില്‍ കോലി രണ്ട് പ്ലോട്ടുകളാണ് വാങ്ങിയതെന്ന് ഡിഎഎ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യത്തേത് 4.91 ഏക്കറും, രണ്ടാമത്തേത് 2.54 ഏക്കറുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടിനും ചേര്‍ത്താണ് ഇരുപത് കോടിയോളം രൂപ വരിക. അത്രത്തോളം ഭംഗിയിലാണ് ഇവര്‍ വാങ്ങിയ സ്ഥലമുള്ളത്. ചുറ്റിലും പ്രകൃതി ഭംഗിയാണ്. ഒരുപാട് ചിത്ര ശേഖരങ്ങളും, സ്വകാര്യമായി ഇരിക്കാന്‍ പറ്റുന്ന ഇടങ്ങളും, പനോരമിക് വ്യൂവും വരെ സാധ്യമാകുന്ന ആഢംബരമായ സ്പേസ് ഈ ഫാം ഹൗസിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം ഇരുവരും ചേര്‍ന്ന് ഈ പ്ലോട്ടിനായി നല്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി ആരെയും അമ്പരപ്പിക്കുന്നതാണ്.1.15 കോടി രൂപയാണ് ഈ പ്ലോട്ടിന് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കുന്നത്. അതേസമയം ആലിബാഗിന്റെ വികസനം അതിവേഗം സാധ്യമായി കൊണ്ടിരിക്കുകയാണ്. പ്രധാന കാരണം ഇവിടെ നിരവധി സെലിബ്രിറ്റികള്‍ സ്ഥലം വാങ്ങുന്നതാണ്. അതേസമയം പ്രകൃതി പ്രശ്നങ്ങളൊന്നും വരാത്ത രീതിയിലാണ് നിര്‍മാണം നടക്കുന്നതെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനുഷ്കയും, കോലിയും ഒരേസമയം പ്രകൃതി സ്നേഹികളായത് കൊണ്ടാണിത്. ഇവിടെ ഒരു ക്രിക്കറ്റ് പിച്ച് കൂടി നിര്‍മിക്കാന്‍ കോലി ആഗ്രഹിക്കുന്നുണ്ടെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ കോലിയും അനുഷ്കയും മുംബൈയിലാണ് താമസിക്കുന്നത്. ഗുരുഗ്രാമില്‍ ഇവര്‍ക്കൊരു ബംഗ്ലാവുമുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications