വിരാട് കോലി ഉപയോഗിക്കുന്നത് ആപ്പിളിന്റെ ഇയര്‍ ബഡ്‌സ്, ഇന്ത്യയില്‍ കിട്ടില്ല, വിലയറിയുമോ?
ബാര്‍ബഡോസ്: വിരാട് കോലി വെരുമൊരു ക്രിക്കറ്റ് താരമല്ല. ഫാഷന്‍ ഐക്കണ്‍ കൂടിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയാവുന്നത് വിരാടിന്റെ ഇയര്‍ ബഡ്‌സാണ്. ആപ്പിളിന്റെ ഇയര്‍ ബഡ്‌സാണ് രാഹുല്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഇതുവരെ ഇത് പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഇതിന്റെ ചിത്രങ്ങള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. ഇതിന്റെ വില കേട്ടാല്‍ ആരും ഞെട്ടിപ്പോകും.
20000 രൂപയാണ് ഈ ഇയര്‍ ബഡ്‌സിന്റെ വില. സാധാരണ ഇയര്‍ബഡ്‌സിന് വില പരമാവധി 2500 രൂപയൊക്കെയെ വരൂ. ആ സ്ഥാനത്താണ് ആപ്പിളിന്റെ അമ്പരപ്പിക്കുന്ന പ്രൊഡക്ട് ഞെട്ടിക്കുന്ന വില ഈടാക്കുന്നത്. പക്ഷേ ഇതിനോടകം അന്താരാഷ്ട്ര വിപണിയില്‍ നിന്ന് മികച്ച റിവ്യൂവാണ് ഈ ഇയര്‍ബഡ്‌സിന് ലഭിക്കുന്നത്.അതേസമയം ആപ്പിളിന്റെ ഇയര്‍ ബഡ്‌സ് എന്നാണ് ഇന്ത്യയില്‍ ഇറങ്ങുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അടുത്തിടെ നടന്ന ഒരു ചടങ്ങിലാണ് കോലിയുടെ ഇയര്‍ ബഡ്‌സ് ആരാധകരുടെ ശ്രദ്ധയിലേക്ക് എത്തിയത്. ആപ്പിളിന്റെ ഹൈ എന്‍ഡ് ഇയര്‍ ബഡ്‌സാണ് ഇതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ അതുകൊണ്ട് തന്നെ ആപ്പിള്‍ ഇത് പുറത്തിറക്കിയിട്ടില്ല. എന്ന് വരുമെന്നും ആപ്പിള്‍ അറിയിച്ചിട്ടില്ല. വിദേശത്ത് നിന്ന് വാങ്ങിയതോ അതല്ലെങ്കില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതോ ആവാം ഇതെന്നാണ് ആരാധകരുടെ നിഗമനം. കോലിക്ക് ടെക്‌നോളജിയോടുള്ള താല്‍പര്യത്തെയും ചിലര്‍ പ്രശംസിച്ചിട്ടുണ്ട്.
ബിസിസിഐയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ജോഷ്വ ഡാ സില്‍വയുടെ അമ്മ കോലിയെ കാണാനെത്തിയ സമത്തായിരുന്നു ഇത്. കോലിയുടെ കടുത്ത ആരാധികയാണ് അവര്‍. മകന്റെ മത്സരം പോലും കാണാനല്ല, മറിച്ച് കോലിയുടെ കളി കാണാനാണ് താല്‍പര്യമെന്നും ജോഷ്വയുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച വലിയ ആരാധക പ്രശംസ കോലിക്ക് നേടി കൊടുത്തിരുന്നു.
എന്നാല്‍ ടെക്കികള്‍ ഈ വീഡിയോയില്‍ ശ്രദ്ധിച്ചത് കോലി ധരിച്ചിരുന്ന ഇയര്‍ ബഡ്‌സായിരുന്നു. അത്രയ്ക്കും സ്‌റ്റൈലിഷായിരുന്നു ആ ഇയര്‍ബഡ്‌സുകള്‍. പലരും ഇതിന്റെ വില അടക്കം തിരഞ്ഞ് പോവുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് വിലയെ കുറിച്ചുള്ള കാര്യങ്ങള്‍ വൈറലായത്. ബീറ്റ്‌സ് പവര്‍ബീറ്റ്‌സ് പ്രോ ടിഡബ്ല്യുഎസ് എന്നാണ് ഈ ഇയര്‍ബഡ്‌സിന്റെ പേര്. ഇതൊരു സാധാരണ എയര്‍പോഡ്‌സ്-എയര്‍പോഡ്‌സ് പ്രോയില്‍ വരുന്നതല്ല. 2014ല്‍ മൂന്ന് മില്യണിനാണ് ബീറ്റ്‌സ് മ്യൂസിക്കിനെയും, ബീറ്റ്‌സ് ഇലക്ട്രോണിക്‌സിനെയും ആപ്പിള്‍ വാങ്ങിയത്.
ഇതോടെ ബീറ്റ്‌സ് ലോകത്താകമാനം പോപ്പുലര്‍ ഓഡിയോ ബ്രാന്‍ഡാവുകയും ചെയ്തു. അതേസമയം ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ബീറ്റ്‌സ് ഉല്‍പ്പന്നങ്ങള്‍ എത്തിയിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ ഇമാജിന്‍ സ്റ്റോറുകളിലും, ഇ കൊമേഴ്‌സ് വെബ് സൈറ്റുകളിലും ഇവ പക്ഷേ വാങ്ങാന്‍ കിട്ടും. പവര്‍ബീറ്റ്‌സ് ഇയര്‍ബഡ്‌സില്‍ പ്രീമിയം ഫീച്ചറുകളാണ് ഉള്ളത്. ആപ്പിള്‍ സ്‌പേഷ്യല്‍ ഓഡിയോ അടക്കം ഇതിലുണ്ട്.












Click it and Unblock the Notifications