ഓസീസിനെതിരെ ഓപ്പണറായി ഇഷാന്‍ കിഷന്‍, താരത്തിന്റെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയക്കെതിരെ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫോമില്‍ കളിക്കുന്ന ശുഭ്മാന്‍ ഗില്‍ ഇന്ന് ടീമില്‍ ഇല്ല. താരത്തിന് ഡെങ്കിപ്പനിയാണ്. ഇതേ തുടര്‍ന്ന് ഇന്ത്യ ഇഷാന്‍ കിഷനെയാണ് ഓപ്പണറായി ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യ രണ്ട് ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇതോടെ കളിക്കാനിറങ്ങിയത്.

ഹര്‍ദിക് പാണ്ഡ്യയും, രവീന്ദ്ര ജഡേജയും ടീമില്‍ ഇടംപിടിച്ചു. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും ബാറ്റ് ചെയ്യും. ഓപ്പണിംഗില്‍ നേരത്തെ തന്നെ തിളങ്ങിയ താരമാണ് ഇഷാന്‍ കിഷന്‍. ഡബിള്‍ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. അതേസമയം താരത്തിന്റെ ആസ്തി എത്രയെന്നറിയുമോ? അതൊന്ന് പരിശോധിക്കാം.

ishan-kishan

ജാര്‍ഖണ്ഡിന്റെ പോക്കറ്റ് ഡൈനാമൈറ്റ്

ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗാണ് താരത്തിന് നിരവധി ആരാധകരെ സമ്മാനിച്ചത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി കിഷന്റെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. ജാര്‍ഖണ്ഡ് ടീമിന്റെ വിക്കറ്റ് കീപ്പറാണ് ഇഷാന്‍. ചുരുങ്ങിയ കാലത്തിനുള്ളിലാണ് താരത്തിന്റെ ആസ്തി വളര്‍ന്നത്. ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല, പരസ്യങ്ങളില്‍ നിന്നും ഇഷാന് വരുമാനം ലഭിക്കുന്നുണ്ട്.

60 കോടിയാണ് കിഷന്റെ ആസ്തി. ഐപിഎല്ലില്‍ നിന്ന് വന്‍ തുക തന്നെ കിഷന് പ്രതിഫലമായി ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും റെക്കോര്‍ഡ് തുകയാണ് കിഷന് ലഭിച്ചത്. 15.25 കോടിയാണ് മുംബൈ താരത്തിനായി ഒരു സീസണില്‍ നല്‍കിയത്. ഈ വര്‍ഷം അവസാനിച്ച സീസണില്‍ വീണ്ടും അതേ തുക തന്നെ മുംബൈ നല്‍കിയിരുന്നു.

വരുമാനം ഏതെല്ലാം മാര്‍ഗങ്ങളില്‍

പ്രധാനമായും വമ്പന്‍ ബ്രാന്‍ഡുകളിലൂടെ ലഭിക്കുന്ന വരുമാനമാണ് ഇഷാന്റെ ആസ്തി മറ്റൊരു രീതിയില്‍ വര്‍ധിപ്പിച്ചത്. സിയറ്റ്, നോയ്‌സ് ഹെഡ്‌ഫോണ്‍സ്, മാന്യവാര്‍, ഓപ്പോ, ആര്‍ബിഐ, ബ്ലിറ്റ്‌സ്പൂള്‍സ്, ഓപ്പോസിറ്റ് ഇന്ത്യ, പോലുള്ള ബ്രാന്‍ഡുമായി താരത്തിന് കരാറുണ്ട്.

അതുപോലെ ഇന്ത്യന്‍ ടീമുമായി കിഷന് കരാറുണ്ട്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിലൂടെ വര്‍ഷം ഒരു കോടി രൂപയാണ് താരത്തിന് ലഭിക്കും. ഇത് വാര്‍ഷിക പ്രതിഫലമാണ്. ബിസിസിഐയുടെ സി കോണ്‍ട്രാക് ലിസ്റ്റിലാണ് താരമുള്ളത്.

കാറുകളുടെ വലിയ ശേഖരം

ഇഷാന്‍ കിഷന് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. ഫോര്‍ഡിന്റെ മസ്റ്റാംഗാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്‍. ഇതിന് 92 ലക്ഷം രൂപയാണ് വില. 1.05 കോടി വിലയുള്ള മെഴ്‌സിഡസ് സി ക്ലാസ് ബെന്‍സും ഇഷാന്റെ ഗ്യാരേജിലുണ്ട്. 72 ലക്ഷം വില വരുന്ന ബിഎംഡബ്ല്യു 5 സീരീസും താരം സ്വന്തമാക്കിയിട്ടുണ്ട്.

2018 ഐപിഎല്‍ സീസണില്‍ 6.2 കോടിക്ക് മുംബൈ താരത്തെ സ്വന്തമാക്കിയപ്പോള്‍ ബിഎംഡബ്ല്യു കാര്‍ കിഷന്‍ സ്വ്ന്തമാക്കിയിരുന്നു. ഫോര്‍ഡ് മസ്റ്റാംഗ്് ഇന്ത്യന്‍ ടീമിലെ സഹതാരമായ റിഷഭ് പന്തും സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലിലെ വിലയേറിയ താരം

ഐപിഎല്ലില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും കിഷന്റെ പേരിലാണ്. മുംബൈ ഇന്ത്യന്‍സ് നേരത്തെ പഞ്ചാബ് കിംഗ്‌സുമായി മത്സരിച്ചാണ് കിഷനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സും ലേലത്തില്‍ വാശിയേറിയ പോരാട്ടം നടത്തിയപ്പോഴാണ് റെക്കോര്‍ഡ് തുകയിലേക്ക് അത് നീണ്ടത്.

തുടര്‍ന്ന് 15.25 കോടിക്കാണ് മുംബൈ താരത്തെ വാങ്ങിയത്. 2015 ഐപിഎല്ലില്‍ യുവരാജ് സിംഗിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 16 കോടിക്ക് വാങ്ങിയതാണ് ആ വര്‍ഷത്തെ ഏറ്റവും വലിയ റെക്കോര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+