കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരത്തിന് മുന്നെ ദില്ലിക്ക് തിരിച്ചടി?; സൂപ്പര്‍ താരത്തിന് പരിക്ക്, ഇന്ന് ടീമിലുണ്ടായേക്കില്ല

Google Oneindia Malayalam News

അബൂദാബി: കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായി മൈതാനത്ത് ഇറങ്ങുന്നതിന് മുമ്പായി ദില്ലി ക്യാപിറ്റല്‍സിന് തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഇശാന്ത് ശര്‍മ ഇന്നതെ മത്സരത്തിന് ഇറങ്ങിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പരിശീലനത്തിനിടെയാണ് ഇശാന്ത് ശര്‍മയ്ക്ക് പരിക്കേറ്റതെന്നാണ് വാര്‍ത്താ ഏജന്‍സിസായ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇശാന്ത് ശര്‍മ്മയ്ക്ക് പരിക്കേറ്റതായി ഡല്‍ഹി ക്യാപിറ്റല്‍സ് സ്റ്റാഫ് അംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

60 ലേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; കണ്ണടച്ച് സ്വീകരിക്കാതെ ഡികെ ശിവകുമാര്‍, കാരണമുണ്ട്60 ലേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; കണ്ണടച്ച് സ്വീകരിക്കാതെ ഡികെ ശിവകുമാര്‍, കാരണമുണ്ട്

ശനിയാഴ്ച നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഇശാന്തിന് പരിക്കേറ്റത്. കിങ്സ് ഇലവനെതിരായ മത്സരത്തില്‍ ഇശാന്ത് ടീമില്‍ ഉണ്ടാകുമോയെന്നത് സംബന്ധിച്ച് മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ വ്യക്തത വരികയുള്ളു. ടീമിന്‍റെ മെഡിക്കല്‍ സംഘമവാും അന്തിമ തീരുമാനം കൊക്കൊള്ളുകയെന്നും സ്റ്റാഫ് അംഗം വ്യക്തമാക്കി. ഇശാന്ത് ശര്‍മ്മയുടെ അഭാവം ടൂര്‍ണ്ണമെന്‍റിലെ ആദ്യമത്സരത്തില്‍ തന്നെ ടീമിനെ പ്രതിസന്ധിയിലാക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക.

delhi

കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നും കഴിഞ്ഞ സീസണിലാണ് ഇശാന്ത് ശര്‍മ്മ ദില്ലി ക്യാപിറ്റല്‍സിലെത്തുന്നത്. ടീമിലെ നിര്‍ണായകമായ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ഇശാന്ത്. 2019 ല്‍ 13 മത്സരങ്ങളില്‍ 13 വിക്കറ്റായിരുന്നു സമ്പാദ്യം. പരിചയസമ്പന്നനായ ഇശാന്തിന്‍റെ സാന്നിധ്യം ടീമിന് മുതര്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു പരിക്ക് വില്ലനായി കടന്നു വരുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ കെ എല്‍ രാഹുലും ഡല്‍ഹി കാപിറ്റല്‍സിനെ ശ്രേയസ് അയ്യരുമാണ് നയിക്കുക.

ആര്‍എസ്എസിന്‍റെ ആ പരിപ്പ് ഇവിടെ വേവില്ല; വ​ണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ക്യാംപെയ്നെതിരെ തോമസ് ഐസക്ആര്‍എസ്എസിന്‍റെ ആ പരിപ്പ് ഇവിടെ വേവില്ല; വ​ണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ക്യാംപെയ്നെതിരെ തോമസ് ഐസക്

English summary
Ishant Sharma injured; May not play in today's match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X