അഫ്ഗാനെ തരിപ്പണമാക്കിയ യോര്‍ക്കര്‍ കിംഗ്: ജസ്പ്രീത് ബുംറയുടെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഏറ്റവും തിളങ്ങിയത് ജസ്പ്രീത് ബുംറയെന്ന ഇന്ത്യയുടെ കുന്തമുനയായിരുന്നു. നാല് വിക്കറ്റെടുത്ത ബുംറ തന്റെ കരുത്ത് എന്താണെന്ന് കാണിക്കുകയും ചെയ്തു. അഫ്ഗാന്‍ ഏറ്റവും നന്നായി ബാറ്റ് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ബുംറ ഇന്ത്യന്‍ ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഒരു ഘട്ടത്തില്‍ മുന്നൂറ് റണ്‍സിന് മുകളില്‍ അഫ്ഗാന്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയിരുന്നു. എന്നാല്‍ ബുംറയുടെ ബൗളിംഗിന് മുന്നില്‍ അവര്‍ പ്രതിരോധത്തിലാവുകയായിരുന്നു. യോര്‍ക്കര്‍ കിംഗ് എന്ന വിശേഷണവും ബുംറയ്ക്കുണ്ട്. എന്നാല്‍ താരത്തിന്റെ ആസ്തി എത്രയാണ് എന്നറിയുമോ? അതൊന്ന് പരിശോധിക്കാം.

jasprit-bumrah

ബുംറയുടെ കരിയര്‍

2016ലാണ് ബുംറ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. അതിന് ശേഷം ടീമിന്റെ എല്ലാ ഫോര്‍മാറ്റിലും ബുംറയാണ് പ്രധാന ബൗളര്‍. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനുള്ള മികവാണ് ബുംറയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും അപകടകാരിയായ ബൗളറായി ബുംറയെ മാറ്റിയിരിക്കുകയാണ്.

2019ല്‍ ഐസിസിയുടെ ഏകദിന കളിക്കാരനായി തിരഞ്ഞെടുത്തതും ബുംറയെയായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 2013 മുതല്‍ താരം കളിക്കുന്നുണ്ട്. ടീമിന് നിരവധി കിരീടങ്ങള്‍ സമ്മാനിക്കുന്നതില്‍ വലിയ പങ്ക് ബുംറയ്ക്കുണ്ട്.

യോര്‍ക്കര്‍ കിംഗിന്റെ ആസ്തി

മുംബൈ ഇന്ത്യന്‍സില്‍ നിന്നടക്കം വലിയ തുക താരം സ്വന്തമാക്കുന്നുണ്ട്. താരത്തിന്റെ ആസ്തി 7 മില്യണ്‍ യുഎസ് ഡോളറാണെന്ന് സിഎ നോളജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഏകദേശം 55 കോടി രൂപ വരും. ബുംറ ബിസിസിഐയുടെ എ ഗ്രേഡിലാണ് ബുംറയുള്ളത്. ഈ കരാര്‍ പ്രകാരം 7 കോടി രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും.

ഒരു ഏകദിന മത്സരം കളിക്കുമ്പോള്‍ ആറ് ലക്ഷം രൂപയാണ് ബുംറയ്ക്ക് പ്രതിഫലമായി ലഭിക്കുക. ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. ടി20യാണെങ്കില്‍ മൂന്ന് ലക്ഷമാണ് പ്രതിഫലം. ഇതെല്ലാം ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിഫലമാണ്.

കാറുകളുടെ ശേഖരം

ആഡംബര ജീവിതത്തിലും ബുംറ മുന്നിലാണ്. കാറുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. മേഴ്‌സിഡസ് മേയ്ബാക്ക് എസ്560 ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ആഡംബര കാര്‍. 2.54 കോടിയാണ് ഇതിന്റെ വില.

നിസ്സാന്‍ ജിടിആര്‍ ആണ് മറ്റൊരു പ്രധാനപ്പെട്ട മോഡല്‍. 2.17 വില വരും ഇതിന് വിപണിയില്‍. 90 ലക്ഷത്തിന്റെ റേഞ്ച് റോവര്‍ വേലാര്‍, 25 ലക്ഷത്തിന്റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയും ബുംറയുടെ ഗരേജിലുണ്ട്.

ഐപിഎല്‍ പ്രതിഫലം

ബുംറയുടെ ഐപിഎല്‍ പ്രതിഫലം പടി പടിയായിട്ടാണ് ഉയര്‍ന്നത്. പത്ത് ലക്ഷത്തിനാണ് ബുംറ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. 2014-17 സീസണില്‍ ഇത് 1.2 കോടിയായി ഉയരുകയായിരുന്നു. 2018ലാണ് ഐപിഎല്‍ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്. 7 കോടിക്കാണ് താരത്തെ ടീം നിലനിര്‍ത്തിയത്.

ഗംഭീര പ്രകടനമാണ് ആ സീസണില്‍ താരം കാഴ്ച്ചവെച്ചത്. 12 കോടിയാണ് ഒരു സീസണില്‍ താരം വാങ്ങുന്ന പ്രതിഫലം. 56.90 കോടിയാണ് ഇതുവരെ ഐപിഎല്ലില്‍ നിന്ന് താരത്തിന് ലഭിച്ച പ്രതിഫലം.

വീടുകളും ബ്രാന്‍ഡുകളും

വിവിധ പരസ്യങ്ങളിലൂടെയും ബുംറയ്ക്ക് സമ്പത്ത് ലഭിക്കുന്നുണ്ട്. ഡ്രീം ഇലവന്‍, വണ്‍പ്ലസ്, ബോട്ട്, റോയല്‍ സ്റ്റാഗ്, പോലുള്ള ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതുപോലെ ആഡംബര വീടുകളും താരത്തിനുണ്ട്.

വിവാഹത്തിന് ശേഷമാണ് മുംബൈയില്‍ ആഡംബര വീട് ബുംറ സ്വന്തമാക്കിയത്. രണ്ട് കോടിയാണ് ഇതിന്റെ വില. അഹമ്മദാബാദില്‍ ഡിസൈനര്‍ വീട് 2015ല്‍ താരം സ്വന്തമാക്കിയിരുന്നു. ഇതിന് നിലവിലെ മൂല്യം മൂന്ന് കോടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+