സെഞ്ച്വറി വീരന്‍ വില്യംസണ്‍; ആകെ ആസ്തി എത്രയെന്നറിയാമോ? പ്രതിമാസ ശമ്പളം ഇത്ര!
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയതോടെ കെയ്ന്‍ വില്യംസണ്‍ തന്റെ ടെസ്റ്റ് കരിയറിലെ 31-ാം സെഞ്ച്വറി കുറിച്ചിരിക്കുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടി 30 സെഞ്ച്വറികളുടെ എലൈറ്റ് ഗ്രൂപ്പില്‍ എത്തിയതിന് പിന്നാലെയാണ് വില്യംസണിന്റെ ഈ നേട്ടം. കഴിഞ്ഞ പത്ത് ഇന്നിംഗ്‌സില്‍ നിന്ന് ആറാമത്തെ സെഞ്ച്വറിയാണ് വില്യംസണ്‍ കുറിച്ചിരിക്കുന്നത്.
97 ടെസ്റ്റില്‍ നിന്ന് 31 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും അടക്കം 8490 റണ്‍സാണ് കെയ്ന്‍ വില്യംസണിന്റെ സമ്പാദ്യം. 165 ഏകദിനത്തില്‍ നിന്ന് 13 സെഞ്ച്വറികളും 45 അര്‍ധ സെഞ്ച്വറികളും അടക്കം 6811 റണ്‍സും 89 ടി 20 യില്‍ നിന്ന് 2547 റണ്‍സും കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

കുട്ടിക്കാലം തൊട്ടെ ക്രിക്കറ്റിനോട് കമ്പമുണ്ടായിരുന്ന വില്യംസണിന്റെ പിതാവും ക്രിക്കറ്ററായിരുന്നു. മാര്‍ട്ടിന്‍ ക്രോ, സ്റ്റീഫന്‍ ഫ്‌ലെമിംഗ്, ബ്രെന്‍ഡന്‍ മക്കലം, ഡാനിയല്‍ വെട്ടോറി എന്നീ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് വില്യംസണിന്റേയും സ്ഥാനം. സമകാലിക ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ ക്രിക്കറ്റര്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ് വില്യംസണ്‍. ജയപരാജയങ്ങളെ ഒരു ചെറുചിരിയോടെ വരവേല്‍ക്കുന്ന വില്യംസണിന്റെ ആകെ ആസ്തി ആരേയും അതിശയിപ്പിക്കുന്നതാണ്.
ഏകദേശം 12 മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള താരമാണ് കെയ്ന്‍ വില്യംസണ്‍. അതായത് ഏകദേശം 100 കോടി രൂപക്ക് അടുത്ത് വരും ഇത്. ഒരു മാസം 80000 ഡോളറോളമാണ് വില്യംസണ്‍ സമ്പാദിക്കുന്നത്. ദേശീയ ടീമില്‍ നിന്ന് പുറമെ ഐപിഎല്ലിലും താരം ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. 2015 മുതല്‍ 2023 വരെയുള്ള ഐപിഎല്‍ സീസണുകളില്‍ നിന്ന് 29 കോടി രൂപയാണ് കെയ്ന്‍ വില്യംസണ് ലഭിച്ചത്.
നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായ വില്യംസണ്‍ 2022 വരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു. കെയ്ന്‍ വില്യംസണിന് ന്യൂസിലാന്‍ഡിലെ ടൗറംഗയില്‍ ഒരു ആഡംബര വീട് ഉണ്ട്. കൂടാതെ, രാജ്യത്തുടനീളം ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും വില്യംസണ് സ്വന്തമായുണ്ട്. മറ്റ് സെലിബ്രിറ്റി താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ കാര്‍ ശേഖരമുള്ള ഗാരേജ് അല്ല കെയ്ന്‍ വില്യംസണിന്റേത്.
കെയ്ന്‍ വില്യംസണിന്റെ കാര്‍ ശേഖരം വളരെ ചെറുതാണ്. എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളുടെ ഉടമയാണ് കെയ്ന്‍ വില്യംസണ്‍. കെയ്ന്‍ വില്യംസണിന്റെ കാറുകളുടെ ശേഖരത്തില്‍ മെഴ്സിഡസ് എസ്യുവിയും ഉള്‍പ്പെടുന്നു. സാറാ റഹീം ആണ് കെയ്ന്‍ വില്യംസണിന്റെ ഭാര്യ. രണ്ട് കുട്ടികളാണ് കെയ്ന്‍ വില്യംസണ്‍-സാറാ റഹീം ദമ്പതികള്‍ക്ക് ഉള്ളത്.












Click it and Unblock the Notifications