• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: കോലിക്കൊപ്പം കളിക്കണം, ഡ്രീം ടീമിനെക്കുറിച്ച് വെളിപ്പെടുത്തി അസ്ഹറുദ്ദീന്‍

ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം വ്യാഴാഴ്ചചെന്നൈയില്‍ നടക്കാനിരിക്കെ ഡ്രീം ടീമിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുയാണ് കേരളത്തിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇത്തവണ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കളിക്കാരുടെ കൂട്ടത്തില്‍ ഈ കാസര്‍കോഡുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി നടത്തിയ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് അസ്ഹര്‍ ശ്രദ്ധിക്കപ്പെടുന്നത്. കരുത്തരായ മുംബൈക്കെതിരായ പൂള്‍ മല്‍സരത്തില്‍ വെറും 37 ബോളില്‍ സെഞ്ച്വറിയടിച്ചതോടെ താരത്തെ ലോകം മുഴുവനറിഞ്ഞു. ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായി ഇപ്പോള്‍ താരം മാറിയിരിക്കുകയാണ്. ഐപിഎല്ലില്‍ തന്റെ ഡ്രീം ടീമിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അസ്ഹര്‍.

രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കി, ടോള്‍പ്ലാസകളില്‍ നിന്നുള്ള ചിത്രങ്ങള്‍

സ്‌കോര്‍ പോലും ശ്രദ്ധിച്ചില്ല

സ്‌കോര്‍ പോലും ശ്രദ്ധിച്ചില്ല

മുംബൈയ്‌ക്കെതിരായ അന്നത്തെ വെടിക്കെട്ട് ഇന്നിങ്‌സ് താന്‍ ഏറെ ആസ്വദിച്ച് കളിച്ചതായിരുന്നുവെന്ന് അസ്ഹര്‍ പറയുന്നു. സത്യത്തില്‍ ബാറ്റിങിനിടെ എത്ര റണ്‍സെടുത്തു പോലും ഞാന്‍ ശ്രദ്ധിച്ചില്ല. റോബിന്‍ ഭായ് (റോബിന്‍ ഉത്തപ്പ) പുറത്തായ ശേഷം സഞ്ജു ഭായ് (സഞ്ജു സാംസണ്‍) ക്രീസിലെത്തിയപ്പോഴായിരുന്നു ഞാന്‍ 92 റണ്‍സിലെത്തിയതായി മനസ്സിലായത്. മനസ്സ് മുഴുവന്‍ ബ്ലോക്ക് ചെയ്ത് ഞാന്‍ ബാറ്റിങ് ആസ്വദിക്കുകയായിരുന്നു. കാസര്‍കോഡ് നടക്കുന്ന ഒരു പ്രാദേശിക ടൂര്‍ണമെന്റില്‍ കളിക്കുകയാണെന്നായിരുന്നു അപ്പോള്‍ ചിന്തിച്ചത്. അശ്രദ്ധമായി ഒരു ഷോട്ടും ഞാന്‍ അന്നു കളിച്ചിട്ടില്ലെന്നു ഇന്നിങ്‌സ് കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാവുമെന്നും അസ്ഹര്‍ പറഞ്ഞു.

ജീവിതമാകെ മാറി

ജീവിതമാകെ മാറി

അന്നത്തെ ഇന്നിങ്‌സോടെ തന്റെ ജീവിതം തന്നെ മാറിപ്പോയതായി അസ്ഹര്‍ വെളിപ്പെടുത്തി. ഈ മല്‍#സരത്തിനു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ 1600 ഫോളോവേഴ്‌സ് മാത്രമേ എനിക്കുണ്ടായിരുന്നു. ഒറ്റരാത്രി കൊണ്ട് ഇതു 22000ത്തിനു മുകളിലെത്തി. ഇതു എന്റെ ആത്മവിശ്വാസം ഏറെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ എനിക്കു അര്‍ഹതയുണ്ടെന്നു തെളിയിക്കാന്‍ ഈ ഇന്നിങ്‌സോടെ സാധിച്ചതായും താരം കൂട്ടിച്ചേര്‍ത്തു.

രണ്ടു ടീമുകളില്‍ ട്രയല്‍സ്

രണ്ടു ടീമുകളില്‍ ട്രയല്‍സ്

ഐപിഎല്‍ ലേലത്തില്‍ ഇതു രണ്ടാം തവണയാണ് ഞാന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തവണ വളരെയധികം ആവേശത്തിലാണ്. ഏറെക്കാലമായി ഇതിനു വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. കരിയര്‍ പതുക്കെയാണ് ഞാന്‍ ആരംഭിച്ചത്. ഐപിഎല്ലില്‍ എന്റെ വിധിയെന്താണെന്നറിയാന്‍ കാത്തിരിക്കുകയാണ്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ ഞാന്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. ഇത്തവണ മുംബൈയും രാജസ്ഥാന്‍ റോയല്‍സും എന്നെ ട്രയല്‍സിനു വിളിച്ചിരുന്നു. എന്തു സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

ആര്‍സിബിക്കായി കളിക്കണം

ആര്‍സിബിക്കായി കളിക്കണം

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനു വേണ്ടി കളിക്കാനാണ് ഏറ്റവുമധികം ആഗ്രഹിക്കുന്നതെന്നു അസ്ഹര്‍ വെളിപ്പെടുത്തി. വിരാട് കോലിക്കാപ്പം ബാറ്റ് ചെയ്യാന്‍ എനിക്കു ഇഷ്ടമാണ്. എങ്കിലും ടൂര്‍ണമെന്റില്‍ ഏതു ടീം താല്‍പ്പര്യം പ്രകടിപ്പിച്ചാലും അവര്‍ക്കായി കളിക്കാന്‍ തയ്യാറാണെന്നും അസ്ഹര്‍ പറഞ്ഞു.

കരിയറിനെക്കുറിച്ച് ഘട്ടം ഘട്ടമായി മാത്രമേ ആലോചിക്കുന്നുള്ളൂ. ഇപ്പോള്‍ ഐപിഎല്‍ ലേലത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ഏതെങ്കിലും ടീമില്‍ ഇടം ലഭിച്ചാല്‍ ഞാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിക്കും. പക്ഷെ തന്റെ ഏറ്റവും വലിയ ലക്ഷ്യം 2023ലെ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നതാണെന്നും അസ്ഹര്‍ വ്യക്തമാക്കി.

പ്രിയതാരം പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Sreesanth's reply after removed from ipl auction

  English summary
  Kerala player Mohammad reveals about his dream team in IPL before player auction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X