കിളിയേ കിളിയേ ഗാനത്തിന് ആരാധകര്‍ അങ്ങ് സ്പെയിനിലുമുണ്ട്; വൈറല്‍ വീഡിയോ പങ്കുവെച്ച് റയല്‍ മാഡ്രിഡ്
ഏതൊരു മലയാളിയും ഒരിക്കലെങ്കിലും പാടുന്നതാണ് കിളി കിളിയേ എന്ന ഗാനം. അത്രയേറെ മലയാളിത്തമുള്ള ഗാനമാണിത്. ഇളയരാജ ഈണമിട്ട് എസ് ജാനകി പാടിയ ഈ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ അത് ഇന്ത്യയില്‍ അല്ല എന്ന് മാത്രം. സ്പെയിനിലാണ് ഇത് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
കിളിയേ കിളിയേ ഗാനം ഗോളടി രംഗവുമായി മിക്സ് ചെയ്ത് ഡിജെ ശേഖര്‍ പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. റയലിന്റെ മലയാളി ആരാധകര്‍ ഒന്നാകെ ആവേശത്തിലാണ്.

ഈ വീഡിയോ റിമീക്സ് ചെയ്തിരിക്കുന്ന ശേഖര്‍ മേനോന് മലയാളികള്‍ക്ക് സുപരിചിതനാണ്. ആഷിഖ് അബു ചിത്രമായ ടാ തടിയാ എന്ന ചിത്രത്തിലൂടെ പ്രശസ്തനായതാണ് താരം. ഗ്യാങ്ങ്സ്റ്റര്‍, 100 ഡേയ്സ് ഓഫ് ലവ് എന്നീ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. പിന്നീട് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
അറിയപ്പെടുന്ന ഡിജെയാണ് ശേഖര്‍ മേനോന് എന്ന ഡിജെ ശേഖര്‍. വീഡിയോയില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിക്കെതിരെ ജൂഡ് ബെല്ലിഗ്ഹാമും, വിനീഷ്യസ് ജൂനിയറും നേടിയ ഗോളിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. അതിനൊപ്പമാണ് ഈ പാട്ട് മിക്സ് ചെയ്തിരിക്കുന്നത.് 1983ല്‍ മമ്മൂട്ടി അഭിനയിച്ച ആ രാത്രി എന്ന സിനിമയിലൂടെയാണ് ഈ ഗാനം ആദ്യമായി പുറത്തിറങ്ങിയത്.
രസകരമായ കമന്റുകളും റയല്‍ മാഡ്രിഡിന്റെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളികളുടെ കമന്റുകളാണ് ഇതില്‍ ധാരാളമുള്ളത്. റയലിന്റെ സോഷ്യല്‍ മീഡിയ പേജ് നോക്കുന്ന അഡ്മിന് മാറിയെന്നും, ഇപ്പോള്‍ മലയാളിയാണ് അത് നോക്കുന്നതെന്നുമാണ് കമന്റുകള്‍ ഉള്ളത്. ലോകത്തിന്റെ ഏത് കോണിലും പോയി സാമ്രാജ്യം സൃഷ്ടിച്ചിട്ടുള്ളവനാടാ മലയാളികള്‍ എന്ന് മറ്റൊരു യൂസര്‍ കുറിച്ചിട്ടുണ്ട്.
ട്രോളുകളും ഇതോടൊപ്പം ആളുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളികള്‍ക്ക് അഭിമാന നിമിഷമെന്നും ഒരു യൂസര്‍ കമന്റ് ചെയ്തു. മലയാളം പാട്ടുകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. ഫയര്‍ ഇമോജികളും നിരവധി പേര് കമന്റായി ഇട്ടിട്ടുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications