Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്ലില്‍ ഒരു കളിക്ക് ശ്രേയസ് അയ്യര്‍ക്ക് എന്ത് കിട്ടും? ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നത് ഇത്ര

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര അവസാനിച്ചപ്പോള്‍ ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ടി20യില്‍ നാലാം നമ്പര്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്‌നമായിരുന്നു. ദീര്‍ഘകാലമായി ഇവിടേക്ക് മികവിനൊത്തവര്‍ വന്നിട്ടില്ല. എന്നാല്‍ അവസാ മത്സരത്തില്‍ ശ്രേയസ് ഫിഫ്റ്റി അടിച്ചതോടെ അക്കാര്യത്തില്‍ ഇന്ത്യക്കിനി ആശങ്കയില്ല.

ലോകകപ്പില്‍ ദീര്‍ഘകാലമായുള്ള ഇന്ത്യയുടെ ഈ പ്രശ്‌നം ഏകദിനത്തില്‍ പരിഹരിച്ച താരമാണ് ശ്രേയസ്. 500 റണ്‍സിലേറെ ഇത്തവണത്തെ 50 ഓവര്‍ ലോകകപ്പില്‍ ശ്രേയസ് അടിച്ചെടുക്കുകയും ചെയ്തു. ടി20 ലോകകപ്പിലും ഇന്ത്യയുടെ നാലാം നമ്പര്‍ അയ്യരില്‍ ഭദ്രമായിരിക്കും. അതേസമയം താരം ഐപിഎല്ലില്‍ നിന്ന് എത്ര നേടുന്നുണ്ടെന്ന് ഒന്ന് പരിശോധിക്കാം.

shreyas-iyer

ശ്രേയസ് അയ്യരുടെ പ്രധാന വരുമാനം ഇന്ത്യന്‍ ടീമിന് വേണ്ടിയും ഐപിഎല്ലില്‍ കലിക്കുന്നതിലൂടെയും ലഭിക്കുന്നതാണ്. പിന്നെ പരസ്യ ചിത്രങ്ങളും താരത്തിനുണ്ട്. 9 മില്യണാണ് താരത്തിന്റെ ആസ്തി. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് നല്ലൊരു തുക വാര്‍ഷിക വരുമാനമായി ശ്രേയസിന് ലഭിക്കുന്നുണ്ട്. അടുത്തിടെ എല്ലാം ഗംഭീര പ്രകടനം നടത്തിയതും ശ്രേയസിനെ സഹായിച്ചിട്ടുണ്ട്.

ബിസിസിഐ ഗ്രേഡ് ബി കരാറിലാണ് താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022-23 സീസണില്‍ ബിസിസിഐ പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് പോലുള്ള പ്രമുഖ താരങ്ങള്‍ ബി ഗ്രേഡിലാണ് ഉള്ളത്.

ശ്രേയസിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് ലഭിക്കുന്നത് 12.25 കോടി രൂപയാണ്. ഒരു മത്സരത്തില്‍ 80 ലക്ഷത്തില്‍ ഏറെ തുക താരത്തിന് ലഭിക്കും. ഇത് ഐപിഎല്ലില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരുടെ ആദ്യ പത്തില്‍ വരും. ഇതിന് പുറമേ മാച്ച് ഫീ, മറ്റ് പുരസ്‌കാരങ്ങള്‍ എന്നിവയെല്ലാം വേറെയും ലഭിക്കും.

അതോടെ മൊത്തം ലഭിക്കുന്ന തുക ഉയരും. മാന്‍ ഓഫ് ദ മാച്ച്, മികച്ച ക്യാച്ച്, സെഞ്ച്വറി എന്നിവയ്‌ക്കെല്ലാം ഐപിഎല്ലില്‍ പ്രത്യേകം പ്രതിഫലമുണ്ട്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെയാണ് ശ്രേയസ് ഐപിഎല്ലിലെ വരവറിയിച്ചത്. അന്ന് 2.6 കോടിയായിരുന്നു പ്രതിഫലം. 2023 സീസണില്‍ കെകെആറിനെ നയിച്ചതും ശ്രേയസ്സായിരുന്നു.

ശ്രേയസ് അതുപോലെ ആഡംബരത്തിലും മുന്നിലാണ്. മുംബൈയില്‍ 4 ബിഎച്ച്‌കെ അപ്പാര്‍ട്‌മെന്റ് താരത്തിനുണ്ട്. 11.85 കോടിക്കാണ് താരം ഇത് വാങ്ങിയത്. കിടിലനൊരു ലൈബ്രറി, പ്രത്യേക ജിം, പ്രൈവറ്റ് സിനിമാ ഹാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, സ്പാ, എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുപോലെ മെഴ്‌സിഡസ് ബെന്‍സ് ജി63 എഎംജി, ലമ്പോര്‍ഗിനി ഹ്യൂറക്കന്‍, ഓഡി എസ്5, പോലുള്ള ആഡംബര കാറുകളും അയ്യരുടെ ഗ്യാരേജിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+