Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലിയുമല്ല രോഹിത്തുമല്ല, പ്രതിഫലത്തില്‍ ഇവര്‍ ഇന്ത്യന്‍ താരങ്ങളേക്കാള്‍ മുന്നില്‍

ക്രിക്കറ്റ് ലോകം വലിയൊരു ഗ്ലാമര്‍ ലോകമാണ്. വമ്പന്‍ ശമ്പളം തന്നെയാണ് ക്രിക്കറ്റിന്റെ ആകര്‍ഷണീയതയ്ക്ക് പ്രധാന കാരണം. അതില്‍ തന്നെ ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ് സംഘടനയാണ് ബിസിസിഐ. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ താരത്തിളക്കമുണ്ട്. ഏറ്റവും ഉയര്‍ന്ന ശമ്പളം തന്നെ ഇവിടെ ക്രിക്കറ്റ് താരങ്ങള്‍ക്കായി നല്‍കുന്നുണ്ട്.

വിരാട് കോലിയും, രോഹിത് ശര്‍മയുമെല്ലാം അതിലെ മിന്നും താരങ്ങളാണ്. എന്നാല്‍ ബിസിസിഐ അല്ല സൂപ്പര്‍ താരങ്ങള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്നത്. അത് മറ്റ് ചില ക്രിക്കറ്റ് സംഘടനകളാണ്. ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളേക്കാള്‍ ശമ്പളം വാങ്ങുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

steve-smith-butler

കോലിയും രോഹിത്തും മാറി നില്‍ക്കും

വിരാട് കോലിയും, രോഹിത് ശര്‍മയും ഇന്ത്യയുടെ എപ്ലസ് കാറ്റഗറിയിലാണ് ഉള്ളത്. ഇത് പ്രകാരം 7 കോടി രൂപയാണ് വാര്‍ഷിക ശമ്പളമായി ലഭിക്കുക. എന്നാല്‍ ഇതിന് മുകളിലാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്തിന്റെ ശമ്പളം. 7.56 കോടിയാണ് സ്മിത്തിന് വാര്‍ഷിക ശമ്പളമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്നത്.

ഇന്ത്യയില്‍ കോലിയെ പോലെയാണ് ഓസ്‌ട്രേലിയയില്‍ സ്മിത്ത്. എന്തുകൊണ്ടും ഇത്ര വലിയൊരു ശമ്പളത്തില്‍ അര്‍ഹനാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റില്‍ 58.61 ാണ് സ്മിത്തിന്റെ ശരാശരി.

ഇംഗ്ലണ്ട് താരങ്ങളും മോശമല്ല

ഫാബ് ഫോര്‍ എന്ന് അറിയപ്പെടുന്നവരില്‍ വരുന്ന താരമാണ് ജോ റൂട്ട്. സ്റ്റീവന്‍ സ്മിത്തും ആ പട്ടികയിലുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ശമ്പള കാര്യത്തില്‍ ബിസിസിഐ മറികടന്നു എന്നാണ് ജോ റൂട്ടിന്റെ വാര്‍ഷിക പ്രതിഫലം തെളിയിക്കുന്നത്. 9.61 കോടിയാണ് റൂട്ടിന്റെ വാര്ഷിക പ്രതിഫലം. കോലിയേക്കാള്‍ രണ്ടര കോടിയില്‍ അധികം മുന്നിലാണ് താരം.

ഇംഗ്ലണ്ടിനെ 64 ടെസ്റ്റില്‍ നയിച്ചിട്ടുണ്ട് റൂട്ട്. ഇംഗ്ലണ്ട് ആഷസില്‍ 2021-22 സീസണില്‍ പരാജയപ്പെട്ടതോടെയാണ് ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. 2016ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഫൈനലിലെത്തിച്ചതിന്റെ ക്രെഡിറ്റ് റൂട്ടിന് കൂടിയുള്ളതാണ്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പുലിയാണ്

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് ബെന്‍ സ്റ്റോക്‌സ്. ടെസ്റ്റ് ക്രിക്കറ്റിനെ വിപ്ലവകരമായ മാറ്റത്തിലൂടെയാണ് സ്റ്റോക്‌സ് കൊണ്ടുപോകുന്നത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ തിരിച്ചുവരവോടെ സ്‌റ്റോക്‌സിന്റെ ബേസ് ബോള്‍ സ്‌റ്റൈല്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. താരത്തിന് മികച്ച ശമ്പളം ഇസിബി നല്‍കുന്നുണ്ട്.

9.61 കോടിയാണ് നല്‍കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ കാണികളെ നല്‍കുന്നതിലും സറ്റോക്‌സിന് വലിയ പങ്കുണ്ട്. ലോകകപ്പ് വിജയം, ടി20 ലോകകപ്പ്, ആഷസ്, അങ്ങനെ എല്ലാത്തിലും സ്റ്റോക്‌സിന്റെ മുദ്ര പതിഞ്ഞതാണ്. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ മികച്ച ശമ്പളത്തിനും അര്‍ഹനാണ്.

ബൗളിംഗ് കുന്തമുന

ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്‍ച്ചറും പട്ടികയിലുണ്ട്. 9.61 കോടിയാണ് വാര്‍ഷിക പ്രതിഫലം. ഇംഗ്ലണ്ടിന്റെ ബൗളിംഗ് പടക്കുതിരയാണ് ആര്‍ച്ചര്‍. 2019ലെ ആഷസിലാണ് താരത്തിന്റെ അരങ്ങേറ്റം. അതിവേഗം ബൗളിംഗാണ് ആര്‍ച്ചറെ അപകടകാരിയാക്കുന്നത്. 2019 ലോകകപ്പിലെ സൂപ്പര്‍ ഓവറിലെ ഗംഭീര പ്രകടനത്തിലൂടെ ടീമിന് കിരീടവും ആര്‍ച്ചര്‍ നേടിക്കൊടുത്തിരുന്നു.

ജോസ് ബട്‌ലറും പട്ടികയില്‍

ഇംഗ്ലണ്ടിന്റെ ഏകദിന-ടി20 ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് അഞ്ചാം സ്ഥാനത്ത്. 9.61 കോടി തന്നെയാണ് താരത്തിന്റെയും വാര്‍ഷിക ശമ്പളം. ഇംഗ്ലണ്ടിനെ രണ്ടാം ടി20 ലോകകപ്പ് ചാമ്പ്യന്‍മാരാക്കിയത് ബട്‌ലറാണ്. ടി20 ലോകകപ്പിലെ സെമിയില്‍ ഇന്ത്യക്കെതിരെ 80 റണ്‍സടിച്ച് മാച്ച് വിന്നറായിരുന്നു ബട്‌ലര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+