'കോലിയില്ലാതെ ഇന്ത്യക്ക് ഒന്നും സാധിക്കില്ല.. ആരാണ് ഇതൊക്കെ പടച്ചുവിടുന്നത്?' ഒരു പണിയുമില്ലേയെന്ന് ശ്രീകാന്ത്
കഴിഞ്ഞ കുറച്ച് നാളുകളായി സൂപ്പര്‍താരം വിരാട് കോലിയുടെ ടി 20 ലോകകപ്പിലേക്കുള്ള സാധ്യത ചര്‍ച്ചയാകുന്നുണ്ട്. കുട്ടിക്രിക്കറ്റിന്റെ ലോകകപ്പില്‍ നിന്ന് വിരാട് കോലിയെ ഒഴിവാക്കിയേക്കും എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാനുമായ കൃഷ്ണമാചാരി ശ്രീകാന്ത് ഇതെല്ലാം നിഷേധിക്കുകയാണ്.
വിരാട് കോലി എന്തായാലും ലോകകപ്പ് ടീമില്‍ വേണം എന്നും മറിച്ച് സംഭവിക്കും എന്ന് താന്‍ കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 2022 ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ സെമിഫൈനലിലെത്തിച്ചത് അദ്ദേഹമാണ് എന്നും ഇത്തരം അഭ്യൂഹങ്ങള്‍ ആരാണ് പ്രചരിപ്പിക്കുന്നത് എന്നും ശ്രീകാന്ത് ചോദിച്ചു. ഈ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്നും അദ്ദേഹം ആരാഞ്ഞു.

'എന്താണ് ഈ ചര്‍ച്ചകളുടെ അടിസ്ഥാനം? ഇന്ത്യയ്ക്ക് ടി 20 ലോകകപ്പ് ജയിക്കണമെങ്കില്‍ വിരാട് കോലി ടീമില്‍ നിര്‍ബന്ധമാണ്,' ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വിജയത്തിന് അദ്ദേഹത്തിന്റെ അനിവാര്യത ശ്രീകാന്ത് ഊന്നിപ്പറയുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങളില്‍ വിരാട് കോലിയെ അനുഭവസമ്പത്തുള്ള താരം ടീമിലുണ്ടാകണം എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ടി20 ലോകകപ്പായാലും ഏകദിന ലോകകപ്പായാലും ഇന്ത്യയ്ക്ക് നങ്കൂരമിട്ട് കളിക്കുന്ന താരത്തെ ആവശ്യമാണ്. വിരാട് കോലി ഇല്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് പോകാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് 100 ശതമാനം കോലിയെ വേണം,'' അദ്ദേഹം പറഞ്ഞു. 2011 ലെ ഏകദിന ലോകകപ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത് പോലെ കോലിയുടെ പിന്നില്‍ നില്‍ക്കാനും ലോകകപ്പ് നേട്ടത്തിനായി പരിശ്രമിക്കാനും ശ്രീകാന്ത് ഇന്ത്യന്‍ ടീമിനോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിന് കോലി നല്‍കിയ സംഭാവനകളെ ചൂണ്ടിക്കാട്ടിയ ശ്രീകാന്ത് അദ്ദേഹത്തിനുള്ള ആദരസൂചകമായി ടീമിന് ലോകകപ്പ് നേടാന്‍ സാധിക്കണം എന്നും പറഞ്ഞു. 2022 ലെ ടി20 ലോകകപ്പ് സെമിഫൈനല്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് ശേഷം വിരാട് കോലി ടി 20 യില്‍ നിന്ന മാറി നിന്നിരുന്നു. ഏകദിന ലോകകപ്പിന് ശേഷം ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ കോലി തിരിച്ചെത്തിയിരുന്നു.
അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി, കോലിയെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും ടി20 ലൈനപ്പിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മിക്കവാറും ഇത് ഇരുവരുടേയും പ്രധാന ഐ സി സി ടൂര്‍ണ്ണമെന്റായിരിക്കും












Click it and Unblock the Notifications