Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനെ കറക്കിയെറിഞ്ഞ ചൈനാമാന്‍, കുല്‍ദീപിന്റെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര

ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകകപ്പില്‍ കഴിഞ്ഞ ദിവസം പാകിസ്താനെതിരെ ഗംഭീര വിജയം നേടിയിരുന്നു. ഇതോടെ ടീം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ മത്സരത്തില്‍ നിര്‍ണായക ബ്രേക് ത്രൂ സമ്മാനിച്ച താരം കുല്‍ദീപ് യാദവായിരുന്നു. വെടിക്കെട്ട് വീരനായ ഇഫ്തിക്കര്‍ അഹമ്മദിനെ അടക്കം ക്ലീന്‍ ബൗള്‍ഡാക്കി മത്സരത്തെ ഇന്ത്യക്ക് അനുകൂലമാക്കിയത് കുല്‍ദീപ് യാദവായിരുന്നു.

വളരെ കുറച്ച് റണ്‍സുമാണ് താരം വഴങ്ങിയത്. അതേസമയം അടുത്തിടെ ഏഷ്യ കപ്പിലും പാകിസ്താനെ തകര്‍ത്ത് വിട്ടത് കുല്‍ദീപായിരുന്നു. അന്ന് അഞ്ച് വിക്കറ്റെടുത്താണ് താരം പാകിസ്താന്‍ താരങ്ങളെ ഞെട്ടിച്ചത്. നിലവില്‍ ലോകത്തെ തന്നെ മികച്ച സ്പിന്നര്‍മാരിലൊരാളാണ് കുല്‍ദീപ്. താരത്തിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കാം.

kuldeep-yadav

കുല്‍ദീപിന്റെ തിരിച്ചുവരവ്

കുല്‍ദീപ് 2017ലാണ് ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. ധോണി വളരെ വിദഗ്ധമായി കുല്‍ദീപിനെ ഉപയോഗപ്പെടുത്തിയിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് ലോകത്തെ സകല ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്നമായി കുല്‍ദീപ് മാറിയിരുന്നു. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 56 ഏകദിനത്തില്‍ നിന്നായി 99 വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയത്.

പിന്നീട് താരത്തിന്റെ ഫോം നഷ്ടപ്പെടുകയായിരുന്നു. 2020, 2021 വര്‍ഷങ്ങളിലായി ആകെ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. പിന്നീടുള്ള കാലയളവില്‍ കഠിനാധ്വാനത്തിലൂടെയാണ് കുല്‍ദീപ് ടീമിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2022ല്‍ നാല് വിക്കറ്റെടുത്തതോടെയാണ് കുല്‍ദീപ് തിരിച്ചുവന്നത്. ഈ വര്‍ഷം 14 ഏകദിനത്തില്‍ നിന്നായി 27 വിക്കറ്റുകള്‍ താരം വീഴ്ത്തി കഴിഞ്ഞു.

ആസ്തിയിലും കുതിപ്പ്

കുല്‍ദീപ് ഇന്ത്യന്‍ ടീമില്‍ അതിവേഗമാണ് വളര്‍ന്നത്. അതുപോലെ തന്നെയാണ് താരത്തിന്റെ ആസ്തിയും വളര്‍ന്നത്. 32 കോടിയാണ് താരത്തിന്റെ ആസ്തി. പരസ്യങ്ങളും, ഐപിഎല്‍ പ്രതിഫലവും, എല്ലാം താരത്തിന് മികച്ച രീതിയില്‍ ആസ്തി സമ്മാനിക്കുന്നതാണ്. മാച്ച് ഫീസും, ബിസിസിഐ കരാറുകളും ഇതില്‍ വരും.

രണ്ട് കോടിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പ്രതിഫലമായി കുല്‍ദീപിന് ഐപിഎല്ലില്‍ നല്‍കുന്നത്. ബിസിസിഐ സി വിഭാഗത്തിലാണ് കുല്‍ദീപുള്ളത്. വാര്‍ഷിക പ്രതിഫലമായി ഒരു കോടി രൂപ താരത്തിന് ലഭിക്കും. 40 ലക്ഷമാണ് മാസത്തില്‍ കുല്‍ദീപിന്റെ ശമ്പളം.

പരസ്യങ്ങളിലും വരുമാനം

കുല്‍ദീപ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായ പ്രധാന താരമായത് കൊണ്ട് നിരവധി പരസ്യങ്ങളും താരത്തെ തേടിയെത്താറുണ്ട്. അതിലൂടെ നല്ലൊരു വരുമാനവും താരത്തിന് ലഭിക്കുന്നുണ്ട്. അഡിഡാസ്, ഓപ്പോ, അണ്‍അക്കാദമി, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഗുഡ്‌ഗെയിമര്‍, ഫാന്‍ക്രേസ്, സെബ്രോണിക്‌സ് തുടങ്ങിയവയുടെ പരസ്യങ്ങളിലെല്ലാം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം താരത്തിന്റെ പ്രകടനം അതിഗംഭീരമായത് കൊണ്ട് ബി ഗ്രേഡിലേക്ക് കുല്‍ദീപിനെ മാറ്റാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയെങ്കില്‍ കൂടുതല്‍ ശമ്പളവും താരത്തിന് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+