വേഗതയും ഫിറ്റ്നസും ആരേയും അമ്പരപ്പിക്കും; എംബാപ്പെയ്ക്ക് കരുത്താകുന്നത് എന്തെന്നറിയാമോ?
സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ഫ്രാന്‍സിന്റെ പി എസ് ജി താരം കിലിയന്‍ എംബാപ്പെ. 2018 ലേയും 2022 ലേയും ലോകകപ്പ് ഫുട്ബോളില്‍ കിലിയന്‍ എംബാപ്പെയുടെ പ്രതിഭ എല്ലാവരും കണ്ടതാണ്. വെറും 25 വയസില്‍ മാത്രം എത്തിനില്‍ക്കുന്ന എംബാപ്പെ ഭാവി ഫുട്ബോളിന്റെ താരം എന്നാണ് എല്ലാവരും വിലയിരുത്തുന്നത്. ലോകത്തെ ഏറ്റവും വേഗതയേറിയ ഫുട്ബോള്‍ കളിക്കാരില്‍ ഒരാളുമാണ് എംബാപ്പെ.
ചെറുപ്രായത്തില്‍ തന്നെ എല്ലാവരാലും ആദരിക്കപ്പെടുന്ന കളിക്കാരനായി മാറിയ എംബാപ്പെയെ അതിന് സഹായിച്ചത് വിട്ടുവീഴ്ചയില്ലാത്ത ഫിറ്റ്നസും ഡയറ്റ് പ്ലാനുമാണ്. എന്തൊക്കെയാണ് താരത്തിന്റെ വ്യായാമവും ഫിറ്റ്നസ് വ്യവസ്ഥയും എന്ന് നമുക്ക് പരിശോധിക്കാം. എംബാപ്പെ തന്റെ വര്‍ക്ക്ഔട്ട് സെഷനില്‍ ചടുലത, വേഗത, ശക്തി എന്നിവയുടെ അപൂര്‍വ സംയോജനം ആണ് ചേര്‍ക്കുന്നത്.

ഇത് ഫീല്‍ഡില്‍ ശക്തവും അനായാസവുമായി നീങ്ങാന്‍ എംബാപ്പെയെ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിച്ച് നന്നായി ചിട്ടപ്പെടുത്തിയ വര്‍ക്ക്ഔട്ട് ദിനചര്യയാണ് താരം മുന്നോട്ട് കൊണ്ടുപോകുന്നത്. എംബാപ്പെയുടെ പരിശീലന ദിനചര്യ ആരംഭിക്കുന്നത് സൈക്ലിംഗില്‍ നിന്നോ ഓട്ടത്തില്‍ നിന്നോ ആയിരിക്കും. ഇത് താരത്തിന്റെ ഉയര്‍ന്ന സ്റ്റാമിന ലെവല്‍ നിലനിര്‍ത്തുന്നു.
എംബാപ്പെയുടെ ഒന്നില്‍ അധികം വ്യായാമങ്ങളില്‍ പില്ലര്‍ ബ്രിഡ്ജ്-ഫ്രണ്ട്, ഹാംസ്ട്രിംഗ് സ്ട്രെച്ചുകള്‍, ലംഗുകള്‍, പില്ലര്‍ സ്കിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഷട്ടില്‍ റണ്ണുകള്‍, കോണ്‍ അല്ലെങ്കില്‍ മാര്‍ക്കര്‍ ഡ്രില്ലുകള്‍, ടി-ഡ്രില്ലുകള്‍, ലാഡര്‍ ഡ്രില്ലുകള്‍, ബോക്സ് ഡ്രില്ലുകള്‍ എന്നിവ പ്രാഥമികമായി എംബാപ്പെയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നു. ഭാരോദ്വഹനത്തിലും എംബാപ്പെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അത് മെലിഞ്ഞ ശരീരവും പേശീ രൂപവും പ്രദാനം ചെയ്യുന്നു. മാത്രമല്ല മൊത്തത്തിലുള്ള കായികക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അവോക്കാഡോയും ബദാം വെണ്ണയും കഞ്ഞിയും ചേര്‍ത്ത പുഴുങ്ങിയ മുട്ടകള്‍, പ്രോട്ടീന്‍ ബാര്‍, സാലഡിനൊപ്പം ട്യൂണ അല്ലെങ്കില്‍ ചിക്കന്‍ റാപ് എന്നിവയാണ് അദ്ദേഹത്തിന്റെ ഭക്ഷണക്രമം. വൈകുന്നേരം ഫ്രഷ് ഫ്രൂട്ട്സ് അല്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട്സ് ഉപയോഗിച്ചുള്ള പ്രോട്ടീന്‍ ഷേക്ക് കുടിക്കുന്നു.
അത്താഴത്തിന് ബ്രൗണ്‍ റൈസിനൊപ്പം ചിക്കന്‍, മത്സ്യം, പ്രോട്ടീന്‍ ഷേക്ക് ഉള്ള പച്ചക്കറികള്‍ എന്നിവ താരം ഇഷ്ടപ്പെടുന്നു. അതേസമയം പി എസ് ജി വിടാന്‍ എംബാപ്പെ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. സീസണ് അവസാനത്തോടെ കരാര്‍ അവസാനിക്കുമ്പോള്‍ എംബാപ്പെ ടീം മാറിയേക്കും എന്നാണ് സൂചന. ഇക്കാര്യം എംബാപ്പെ പി എസ് ജി ഡയറക്ടര്‍മാരെയും അറിയിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications