നാലര മാസം ഗർഭിണി; ഒളിംപിക് സ്വപ്നവുമായി ലിൻഡ്‌സെ ഫ്ലാഷ് ട്രാക്കിലിറങ്ങിയത് കുഞ്ഞ് ജീവനെയും വയറ്റിലിട്ട്
ഏവരെയും ഞെട്ടിക്കുന്ന ഒരു തീരുമാനമായിരുന്നു അമേരിക്കൻ അത്‌ലറ്റ് ലിൻഡ്‌സെ ഫ്ലാഷിന്റേത്
ന്യൂയോർക്ക്: ഏതൊരു കായിക താരത്തെയും സംബന്ധിച്ചടുത്തോളം ഒളിംപിക്സ് അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ വേദിയാണ്. ലോകോത്തര താരങ്ങളുമായി ഏറ്റുമുട്ടാൻ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ തങ്ങളുടെ സാനിധ്യം പോലും അവർ അത്രത്തോളം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഒളിംപിക് വേദി കടുത്ത മത്സരങ്ങളുടേതാകുന്നത്. അവിടെ എത്താൻ ഏത് പ്രതിബന്ധത്തെയും മറികടക്കുകയും അതിന് തീവ്രമായി ശ്രമിക്കുകയും വേണം. അപ്പോൾ പല നിർണായക തീരുമാനങ്ങളും കായിക താരങ്ങൾക്ക് എടുക്കേണ്ടി വരും. അത്തരത്തിൽ ഏവരെയും ഞെട്ടിക്കുന്ന ഒരു തീരുമാനമായിരുന്നു അമേരിക്കൻ അത്‌ലറ്റ് ലിൻഡ്‌സെ ഫ്ലാഷിന്റേത്.

2022ൽ നടക്കുന്ന ടോക്കിയോ ഒളിംപിക്സിനുള്ള യോഗ്യത മത്സരങ്ങൾക്ക് ലിൻഡ്സെ ഫ്ലാഷ് എത്തിയത് ഒരു കുഞ്ഞ് ജീവനെയും കൂടെ തന്റെ ശരീരത്തിൽ ഒളിപ്പിച്ചായിരുന്നു. ഹെപ്‌ത്തലോൺ താരമായ ലിൻഡ്സെ ഫ്ലാഷ് യൂജിനിൽ നടന്ന യോഗ്യത മത്സരത്തിൽ പങ്കെടുക്കുമ്പോൾ നാലര ആഴ്ചയോളം ഗർഭിണിയായിരുന്നു. 31 കാരിയായ ലിൻഡ്സെ "ഈ രഹസ്യം ഇനിയൊരു രഹസ്യമല്ല" എന്ന് ക്യാപ്ഷനോടെയാണ് താൻ ഗർഭിണിയാണെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
അത്‌ലറ്റിക്സിലെ ഒരു ട്രാക്ക് ആൻഡ് ഫീൽഡ് മിക്സഡ് ഇനമാണ് ഹെപ്‌ത്തലോൺ. 100 മീറ്റർ ഹർഡിൽസ്, ഹൈ ജംപ്, ഷോട്ട് പുട്ട്, 200 മീറ്റർ സ്പ്രിന്റ്, ലോങ് ജംപ്, ജാവലിൻ ത്രോ, 800 മീറ്റർ ഓട്ടം എന്നിവ ഉൾപ്പെടുന്ന ഒരു ഇനമാണിത്. തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ, ആഗ്രഹം പൂർത്തിയാക്കാൻ ആരോടും ഇത് പറയാതിരിക്കുകയായിരുന്നുവെന്ന് ലിൻഡ്സെ വെളിപ്പെടുത്തി.
"18 ആഴ്ച മുൻപ് എനിക്ക് സാധിക്കുന്നത്രയും മികവിൽ ഇപ്പോൾ എനിക്ക് ചെയ്യാനാവില്ലെന്ന് നന്നായി അറിയാമായിരുന്നു. പക്ഷേ സ്ത്രീകൾ കഴിവുള്ളവരാണെന്ന് തെളിയിക്കാൻ ഞാൻ ആഗ്രഹിച്ചു. ഒരു അധ്യായം അവസാനിപ്പിക്കുകയും അടുത്ത അധ്യായം എന്റേതായ രീതിയില്‍ ആരംഭിക്കുകയും ചെയ്യുന്നത് ആശ്ചര്യമുളളതായിരുന്നു." ലിന്‍ഡ്‌സേ യാഹൂ ന്യൂസിനോട് പറഞ്ഞു.
കുഞ്ഞുങ്ങളെ താനാഗ്രഹിച്ചിരുന്നു അതിനാല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയില്‍ ഞാന്‍ വളരെയധികം സന്തോഷിച്ചിരുന്നു. എന്നാല്‍ അതേസമയം എന്റെ ട്രാക്ക് കരിയര്‍ അവസാനിക്കുകയാണെന്നുളളത് എന്നെ വിഷമിപ്പിച്ചു. 2012, 2016 ഒളിംപിക്സുകളിൽ മത്സരിക്കാനും ലിൻഡ്സെ ശ്രമിച്ചിരുന്നു. എന്നാൽ അമേരിക്കൻ ടീമിലിടം നേടാൻ അവർക്ക് സാധിച്ചിരുന്നില്ല.
അതേസമയം ട്രയല്‍സില്‍ പങ്കെടുക്കാനുളള ലിന്‍ഡ്‌സെയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അനിവാര്യമായി വിശ്രമം ആവശ്യമുള്ള ഇത്തരമൊരു ഘട്ടത്തിൽ ഇങ്ങനെ ഒരു തീരുമാനം തെറ്റാണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേസമയം മറ്റൊരു കൂട്ടർ ലിൻഡ്സയെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്തു. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഇങ്ങനെ ചെയ്യരുതെന്നും കുഞ്ഞിന്റെ സുരക്ഷയെ കരുതണമെന്നും പലരും ഉപദേശിച്ചതായി ലിൻഡ്സെ തന്നെ പറഞ്ഞു.












Click it and Unblock the Notifications