മെസ്സി വന്നതോടെ എംഎല്‍എസ്സിന് കുതിപ്പ്; ടിക്കറ്റ് നിരക്ക് 90 ലക്ഷം, ഇന്ററിന് നേട്ടം
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗിലേക്ക് ലയണല്‍ മെസ്സി വന്നതിലൂടെ വന്‍ നേട്ടം. ലീഗിനും, അതുപോലെ മെസ്സിയുടെ ടീമായ ഇന്റര്‍ മയാമിക്കും ഒരുപോലെ നേട്ടമുണ്ടായിരിക്കുകയാണ്. മെസ്സിയുടെ ആദ്യ മത്സരം കാണാനായി കാണികളുടെ വന്‍ തിരക്കാണ് ടിക്കറ്റിനായി ഉള്ളത്. ടിക്കറ്റ് സ്വന്തമാക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. അതുപോലെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
1.10 ലക്ഷം യുഎസ് ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. ഏകദേശം 90 ലക്ഷം രൂപ ഇതിനായി വരും. ഒരു ടിക്കറ്റിന് ഉയര്‍ന്ന വിലയായി ഈടാക്കുന്ന തുകയാണിത്. മെസ്സിയുടെ വരവോടെ ഇന്ററിന്റെ മത്സരങ്ങള്‍ കാണാനുള്ള ഓട്ടത്തിലാണ് ആരാധകര്‍.കഴിഞ്ഞ ദിവസമാണ് മെസ്സിയെ ആരാധകര്‍ക്ക് മുന്നില്‍ ടീം അവതരിപ്പിച്ചത്. സിഎന്‍എന്നാണ് മെസ്സിയുടെ മത്സരം കാണാനുള്ള ടിക്കറ്റ് നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം വില കുറഞ്ഞ ടിക്കറ്റുകളും ലഭ്യമാണ്. 487 ഡോളറിനും ടിക്കറ്റുകള്‍ ലഭിക്കാനുണ്ട്. ഏകദേശം 40000 രൂപ വരും. ചിലയിടത്ത് 544 യുഎസ് ഡോളര്‍ വരെയാണ് വാങ്ങുന്നത്. നിരവധി ആരാധകര്‍ മെസ്സിയുട മത്സരം കാണാന്‍ ഇവിടേക്ക് എത്തുന്നുണ്ട്. ടിക്കറ്റുകള്‍ വാങ്ങാനുള്ള അവസരവും ഇവര്‍ക്ക് നഗരത്തില്‍ ലഭിക്കും. എന്നാല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം എപ്പോഴാണെന്ന കാര്യത്തില്‍ ക്ലബ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല.
ഇന്ററിന്റെ സൗഹൃദമത്സരങ്ങളില്‍ മെസ്സി കളിക്കുമെന്ന് ഡേവിഡ് ബെക്കാം പറഞ്ഞു. അടുത്ത മത്സരത്തില്‍ ലിയോ കളിക്കുമെന്ന് അറിയില്ല. മെസ്സിയെ നന്നായി തന്നെ നോക്കാന്‍ ക്ലബ് തയ്യാറാവാണം. അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയാല്‍, അത് വളരെ നേരത്തെയായി പോകും. അദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ക്ലബ് ചെയ്ത് നല്‍കുമെന്നും ബെക്കാം പറഞ്ഞു. അതേസമയം എംഎല്‍എസ്സിനും അതുപോലെ ഇന്ററിനും വന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
ഇന്ററിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഒരു മില്യണ്‍ മാത്രമായിരുന്നു ക്ലബ്ബിന്റെ ഫോളോവേഴ്‌സ്. അത് 4.5 മില്യണായി ഉയര്‍ന്നിരിക്കുകയാണ്. മെസ്സിയുടെ വരവോടെയാണ് ഇത് വര്‍ധിച്ചത്. അതേസമയം പിഎസ്ജിക്ക് വലിയൊരു വിഭാഗം ആരാധകരെയും നഷ്ടമായി. മെസ്സി ക്ലബ്ബില്‍ നിന്ന് പുറത്തുപോകുന്ന സാഹചര്യത്തിലാണ്.
മെസ്സിയെ ടീം അവതരിപ്പിച്ചത് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. സാധാരണ ഇന്ററിന്റെ മത്സരങ്ങള്‍ കാണാന്‍ ആളുകള്‍ തീരെ ഉണ്ടാവാറില്ല. അവരുടെ മത്സരം കാണാന്‍ ശരാശരി 12821 പേര്‍ മാത്രമാണ് വരാറള്ളത്. അതായത് ആകെയുള്ള 28 എംഎല്‍എസ് ടീമില്‍ ഏറ്റവും മോശം നിരക്കാണിത്. സ്വന്തം ഗ്രൗണ്ടില്‍ 18000 സീറ്റ് കപ്പാസിറ്റിയുള്ള സ്റ്റേഡിയം ഇന്ററിനുണ്ട്. ഇതിന്റെ മുഴുവന്‍ ടിക്കറ്റുകളും അവര്‍ക്ക് വില്‍ക്കാനാവാറില്ല.
എന്നാല്‍ മെസ്സിയുടെ വരവ് പോസിറ്റീവായ മാറ്റം ക്ലബ്ബില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആപ്പിള്‍ ടിവിയുമായിട്ടുള്ള മെസ്സിയുടെ കരാര്‍ വ്യൂവര്‍ഷിപ്പും വര്‍ധിപ്പിക്കും. നിരവധി സ്‌പോണ്‍സര്‍മാരും ഇതോടെ ലീഗിനെയും ക്ലബിനെയും കൂടുതലായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മെസ്സി ഈ സീസണില്‍ ചില മത്സരങ്ങളില്‍ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ പിച്ചുകളില്‍ കളിക്കാന്‍ മെസ്സിക്ക് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications