ലിവര്‍പൂള്‍ വിടാന്‍ മുഹമ്മദ് സല? സൗദി ലീഗിലേക്ക്, ക്രിസ്റ്റ്യാനോയുടെ മുകളില്‍ ശമ്പളം
റിയാദ്: ഈജിപ്തിന്റെ ഫുട്ബോള്‍ ഇതിഹാസം മുഹമ്മദ് സല ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വിട്ടേക്കുമെന്ന് സൂചന. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ വലിയ തുകയാണ് താരത്തിന് സൗദി ക്ലബ്ബില്‍ നിന്ന് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് സൂചന. സൗദി പ്രീമിയര്‍ ലീഗിലേക്ക് സല വന്നാല്‍ അതിന്റെ നിലവാരം തന്നെ മാറുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയില്ല.
അതേസമയം ലിവര്‍പൂള്‍ കോച്ച് യുര്‍ഗെന്‍ ക്ലോപ്പ്, സലാ പോകുന്നില്ലെന്നാണ് പറയുന്നത്. ടീം പ്ലാനിങ്ങിന്റെ നിര്‍ണായക ഭാഗമാണ് മുഹമ്മദ് സല. അതുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കാനുള്ള താല്പര്യം ടീമിനില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സൗദി ക്ലബ് അദ്ദേഹത്തിന് ഓഫര്‍ ചെയ്തിരിക്കുന്നത് വമ്പന്‍ തുകയാണ്. അതേസമയം വര്‍ഷം 65 മില്യണ്‍ യൂറോയാണ് സലായ്ക്ക് സൗദി ക്ലബ് അല്‍ ഇത്തിഹാദ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇത് ബോണസുകള്‍ ഇല്ലാതെയുള്ള അടിസ്ഥാന ശമ്പളമാണ്.

സൗദി അറേബ്യയില്‍ ഈ പണത്തിന് നികുതിയും അടയ്ക്കേണ്ടതില്ല. ആഴ്ച്ചയില്‍ 1.25 മില്യണ്‍ എന്ന നിരക്കില്‍ സലായ്ക്ക് ശമ്പളം ലഭിക്കും. നിലവില്‍ പോര്‍ച്ചുഗീസ് താരം കൂടിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സൗദി പ്രൊ ലീഗ് താരം. നെയ്മര്‍, ബെന്‍സേമ പോലുള്ള പ്രമുഖ താരങ്ങളും സൗദി ലീഗില്‍ ചേര്‍ന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് സലായെ സൗദി ക്ലബ് നോട്ടമിടുന്നത്. ലിവര്‍പൂളില്‍ ഗംഭീര ഫോമിലാണ് സല കളിക്കുന്നത്.
സൗദി ക്ലബ് മൂന്ന് വര്‍ഷത്തെ കരാറാണ് സലായ്ക്ക് മുന്നിലേക്ക് വെച്ചിരിക്കുന്നത്. എന്നാല്‍ ലിവര്‍പൂള്‍, അല്‍ ഇത്തിഹാദിന്റെ സമ്മര്‍ദത്തിന് വഴങ്ങിയിട്ടില്ല. എന്ത് വന്നാലും സലായെ കൈമാറാന്‍ ഇല്ലെന്ന നിലപാടിലാണ് അവര്‍. നിലവില്‍ ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗിലെ കുതിപ്പിന് പിന്നില്‍ സലായാണ്. ടീമിലെ എല്ലാ താരവുമായി സലായ്ക്കുള്ള കോമ്പിനേഷന്‍ ടീമിനെ മൊത്തത്തില്‍ അപകടകാരികളാക്കി മാറ്റുന്നുണ്ട്.
ആ കോമ്പിനേഷന്‍ പൊളിക്കാന്‍ യുര്‍ഗെന്‍ ക്ലോപ്പിന് താല്പര്യമില്ല. ടീം ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിക്കാനും ഉന്നംവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സലായെ കൈവിടുന്നത് ടീമിന് ഗുണകരമാവില്ല. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗിലെ തന്നെ താരമായിരുന്നു സലാ.അതേസമയം സൗദി വാഗ്ദാനം ചെയ്തിരിക്കുന്ന വമ്പന്‍ തുകയെ നിരസിക്കാന്‍ ലിവര്‍പൂളിന് സാധിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇത്രയും വലിയ തുക ക്ലബിന് ലഭിച്ചാല്‍ സലായെ പോലെ മികച്ച താരങ്ങളെ കൂടുതലായി എത്തിക്കാനും ക്ലബിന് സാധിച്ചേക്കും. പക്ഷേ കഴിഞ്ഞ തവണ 19 ഗോളുകളുമായി ലിവര്‍പൂളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം സലായാണ് നടത്തിയത്. അത് മാത്രമല്ല 12 അസിസ്റ്റുകളും താരത്തില്‍ നിന്നുണ്ടായി. ഈ സീസണിലും ഗോളടി തുടരുന്നുണ്ട് താരം. ഒരു അസിസ്റ്റും വന്നു. ഇതില്‍ നിന്നെല്ലാം സലാ എത്രത്തോളം ലിവര്‍പൂളിന്റെ മൊത്തം ഗെയിമില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ സീസണില്‍ സലായുടെ ഫോം മങ്ങിയാല്‍ ട്രാന്‍സ്ഫര്‍ കാര്യം ലിവര്‍പൂള്‍ പരിഗണിച്ചേക്കും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications