Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ഹര്‍ദിക് പാണ്ഡ്യ; ഒടുവില്‍ പ്രതികരിച്ച് ജയവര്‍ധനെ, 'സച്ചിന്‍ ചെയ്തത്...'

രോഹിത് ശര്‍മ്മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ടീമിന്റെ ക്യാപ്റ്റനാക്കുക എന്നത് വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നു എന്ന് സമ്മതിച്ച് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഗ്ലോബല്‍ തലവന്‍ മഹേല ജയവര്‍ധന. ആരാധകരില്‍ നിന്നുള്ള വൈകാരിക പ്രതികരണം അംഗീകരിക്കുന്നു എന്നും എന്നാല്‍ അതിനോടൊപ്പം തന്നെ ഫ്രാഞ്ചൈസിയുടെ ഭാവി സന്തുലിതമാക്കേണ്ടതുണ്ടെന്നും ജയവര്‍ധനെ പറഞ്ഞു.

'ഇതൊരു കഠിനമായ തീരുമാനമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, അത് വൈകാരികമായിരുന്നു. ആരാധകരുടെ പ്രതികരണം ന്യായമാണ്. എല്ലാവരും വികാരഭരിതരാണെന്ന് ഞാന്‍ കരുതുന്നു, ഞങ്ങള്‍ അതിനെയും ബഹുമാനിക്കുന്നു. എന്നാല്‍ അതേസമയം, ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ അത്തരം തീരുമാനങ്ങള്‍ ചിലപ്പോള്‍ എടുക്കേണ്ടി വരും,' ജയവര്‍ധന കൂട്ടിച്ചേര്‍ത്തു.

Mahela Jayawardene

നേതൃമാറ്റം വന്നാലും രോഹിത് ശര്‍മ്മ ടീമില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ജയവര്‍ധന എടുത്തുപറഞ്ഞു. അടുത്ത തലമുറയെ നയിക്കാന്‍ രോഹിത് ടീമിലുണ്ടാവുക എന്നത് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അതിലൂടെ ഇനി വരുന്നവര്‍ക്ക് വഴികാട്ടുന്ന പാരമ്പര്യത്തിന്റെ ഭാഗമാകുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ജയവര്‍ധന വ്യക്തമാക്കി. അര്‍ഥവത്തായ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചത്.

''ഒരുപക്ഷേ എല്ലാവരും ഇത് വളരെ പെട്ടെന്നാണെന്ന് കരുതും. പക്ഷേ ഇത് ഒരു ഘട്ടത്തില്‍ ഞങ്ങള്‍ എടുക്കേണ്ട തീരുമാനമാണ്,'' ജയവര്‍ധന വിശദീകരിച്ചു. മുംബൈ ഇന്ത്യന്‍സ് ഡ്രസ്സിംഗ് റൂമുമായി പാണ്ഡ്യക്കുള്ള പരിചയവും ഗുജറാത്ത് ടൈറ്റന്‍സ് എന്ന ടീമിന്റെ നായകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനവുമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അനുയോജ്യനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

'ഹാര്‍ദിക് കുറച്ചുകാലമായി ഡ്രസ്സിംഗ് റൂമിലുണ്ട്. അതിനാല്‍ അതൊന്നും പുതിയ കാര്യമല്ല. ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അദ്ദേഹം എന്താണ് കൊണ്ടുവരുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഗുജറാത്തില്‍ ടീമിനെ നയിച്ചതിന്റെ അനുഭവത്തില്‍ ഇത് വ്യത്യസ്തമായിരിക്കും, അതിനാല്‍ ഇത് ഭാവിയെ കെട്ടിപ്പടുക്കാനുള്ള അവസരമാണ്,' ജയവര്‍ധന കൂട്ടിച്ചേര്‍ത്തു. സച്ചിന്‍ യുവാക്കള്‍ക്കൊപ്പം കളിച്ചു.

ഒടുവില്‍ അദ്ദേഹം തന്നെ നേതൃത്വം മറ്റൊരാള്‍ക്ക് നല്‍കി. മുംബൈ ഇന്ത്യന്‍സ് ശരിയായ ദിശയിലേക്ക് പോകുന്നുവെന്ന് ഉറപ്പുവരുത്തി. അതുതന്നെയാണ് കാര്യം. ഞങ്ങള്‍ ഇതിനെ കുറിച്ച് നന്നായി സംസാരിച്ചു എന്നും മഹേല ജയവര്‍ധന വ്യക്തമാക്കി. ഐപിഎല്‍ മിനിലേലത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുംബൈ ഇന്ത്യന്‍സ്, ഹര്‍ദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്.

2013 മുതല്‍ രോഹിത് ശര്‍മ്മയാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍. മുംബൈ ഇന്ത്യന്‍സ് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയത് രോഹിത് ശര്‍മ്മയ്ക്ക് കീഴിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+