Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റയടിക്ക് ആറിരട്ടിയായി ബ്രാന്‍ഡ് മൂല്യം; പരസ്യകമ്പനികള്‍ കൂട്ടത്തോടെ മനുവിന്റെ പിറകെ; പ്രതിഫലം കേട്ടോ!?

പാരീസ് ഒളിംപിക്‌സിലെ മിന്നുന്ന പ്രകടനം മനു ഭാകറിന്റെ ബ്രാന്‍ഡ് വാല്യൂവിലും പ്രതിഫലിക്കുന്നു. പാരീസ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനങ്ങളിലും മിക്സഡ് ടീം ഇനങ്ങളിലും വെങ്കലം നേടിയ മനു ഒറ്റ ഒളിംപിക്‌സില്‍ തന്നെ രണ്ട് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്. ഈ ചരിത്ര നേട്ടത്തോടെ പരസ്യകമ്പനികളെല്ലാം മനു ഭാകറിന് പിന്നാലെയാണ് എന്നാണ് റിപ്പോര്‍ട്ട്.

വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 22 കാരിയായ മനു ഭാകറിന് പിന്നാലെ 40 ഓളം പരസ്യകമ്പനികളാണ് ക്യൂ നില്‍ക്കുന്നത് എന്നാണ് വിവരം. മൂന്ന് വര്‍ഷം മുന്‍പത്തെ ടോക്കിയോ ഒളിംപിക്‌സില്‍ നിരാശയോടെ മടങ്ങിയെത്തിയ മനു ഭാകര്‍ പാരീസിലൂടെ കായിക ഇന്ത്യയിലെ പുതിയ ബ്രാന്‍ഡായി മാറുകയാണ്. ഐഒഎസ് സ്പോര്‍ട്സ് & എന്റര്‍ടൈന്‍മെന്റ് എന്ന ഏജന്‍സിയാണ് മനുവിന്റെ എന്‍ഡോഴ്‌സ്‌മെന്റ് ഇടപെടലുകള്‍ നടത്തുന്നത്.

Manu Bhaker

ഇതിനോടകം തങ്ങള്‍ക്ക് 40 ഓളം പരസ്യകമ്പനികളില്‍ നിന്ന് ഓഫര്‍ വന്നിട്ടുണ്ട് എന്നും അവയില്‍ ചിലത് വലിയ ബ്രാന്‍ഡുകളാണ് എന്നും ഐഒഎസ് സ്പോര്‍ട്സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സിഇഒയും എംഡിയുമായ നീരവ് തോമര്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്ക് കോടികള്‍ വിലമതിക്കുന്ന കരാറുകള്‍ക്കായുള്ള ദീര്‍ഘകാല, ഹ്രസ്വ-ടീം ഡീലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പാരീസ് ഒളിംപിക്‌സിന് മുന്‍പ് 20 ലക്ഷം രൂപയായിരുന്നു പരസ്യ സഹകരണങ്ങള്‍ക്കായി മനു ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലവിലെ തുകയേക്കാള്‍ ഏഴ് മടങ്ങ് വരെ അധികമാണ് വാഗ്ദാനമായി ലഭിച്ചിരിക്കുന്നത്. അതേസമയം തങ്ങള്‍ ദീര്‍ഘകാല അസോസിയേഷന്‍ ഡീലുകളില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് മനുവിന്റെ ഏജന്‍സി വ്യക്തമാക്കി.

'മനു ഭാകറുടെ ബ്രാന്‍ഡ് മൂല്യം തീര്‍ച്ചയായും, അഞ്ച് മുതല്‍ ആറ് മടങ്ങ് വരെ കുതിച്ചുയര്‍ന്നു. മുമ്പ് ചെയ്യുന്നതെന്തും 20-25 ലക്ഷം രൂപയ്ക്ക് സമീപമായിരുന്നു. ഇപ്പോള്‍ അത് ഏകദേശം 1.5 കോടി രൂപയുടെ അടുത്തെത്തി. ഒരു മാസം, മൂന്ന് മാസം എന്നിങ്ങനെയുള്ള ഹ്രസ്വകാല ഡിജിറ്റല്‍-ഇടപെടല്‍ അന്വേഷണങ്ങളും ധാരാളം ഉണ്ട്. എന്നാല്‍ ഞങ്ങള്‍ ദീര്‍ഘകാല ഡീലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിംഗ് പോലുള്ള കായിക ഇനങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് തിളങ്ങാനുള്ള ഒരു വലിയ അവസരമാണ് ഒളിംപിക്സ് എന്ന് തോമര്‍ അഭിപ്രായപ്പെട്ടു. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിംഗില്‍ ധാരാളം മെഡലുകള്‍ ലഭിക്കാറുണ്ട് എന്നാല്‍ പിന്നീട് ആ നേട്ടത്തിന്റെ തിളക്കം മങ്ങും. എന്നാല്‍ ഒളിംപിക്സില്‍ നിങ്ങള്‍ വേറിട്ടുനില്‍ക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+