Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിച്ചത് വിഷദ്രാവകം? മയാങ്ക് അഗര്‍വാളിന്റെ ആരോഗ്യനില ഇങ്ങനെ..; 'സംസാരിക്കാന്‍ ബുദ്ധിമുട്ട്..!'

അഗര്‍ത്തല: അബദ്ധത്തില്‍ വിഷദ്രാവകം കുടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരവും കര്‍ണാടക ക്യാപ്റ്റനുമായ മയാങ്ക് അഗര്‍വാളിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മയാങ്ക് അഗര്‍വാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട് എന്നും എന്നാല്‍ സംസാരിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് തന്നെ താരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

യാത്രയ്ക്ക് തൊട്ടുമുന്‍പ് വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മയാങ്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷാംശമുള്ള ദ്രാവകം കുടിച്ചതിന് പിന്നാലെ മയാങ്കിന് തൊണ്ടയില്‍ പ്രകോപനം അനുഭവപ്പെടുകയും ചുണ്ടില്‍ നീര്‍വീക്കം അനുഭവപ്പെടുകയും ചെയ്തു. സീറ്റിലിരുന്ന് വെള്ളമാണെന്ന് കരുതി കുടിച്ച ദ്രാവകമാണ് മയാങ്കിന് വിനയായത്.

Mayank Agarwal

അതേസമയം സംഭവത്തില്‍ മയാങ്ക് അഗര്‍വാള്‍ അഗര്‍ത്തല പൊലീസില്‍ പരാതി നല്‍കി. കര്‍ണാടകയുടെ അടുത്ത രഞ്ജി ട്രോഫി മത്സരത്തിനായി സൂറത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. വിമാനത്തില്‍ കയറിയ മയാങ്കിന് ദാഹം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സീറ്റിന്റെ മുന്‍വശത്തെ പോക്കറ്റിന് പിന്നില്‍ സൂക്ഷിച്ചിരുന്ന വെള്ളം കുടിക്കുകയായിരുന്നു എന്നാണ് കര്‍ണാടക ടീം മാനേജര്‍ രമേഷ് ഇന്ത്യ ടുഡേയോട് പറഞ്ഞത്.

കുറച്ച് നേരത്തിന് ശേഷം തൊണ്ടയില്‍ ചൊറിച്ചില്‍ ഉണ്ടെന്നും ഛര്‍ദ്ദിക്കാന്‍ വരുന്നെന്നും മയാങ്ക് പറഞ്ഞു. പിന്നാലെ കോക്ക്പിറ്റിനടുത്തുള്ള വാഷ്‌റൂമിലേക്ക് ഓടി. താന്‍ അപ്പോള്‍ തന്നെ എയര്‍ ഹോസ്റ്റസിനെ വിവരമറിയിക്കുകയായിരുന്നു എന്നും രമേഷ് പറഞ്ഞു. 'എയര്‍ ഹോസ്റ്റസ് ഉടന്‍ തന്നെ എമര്‍ജന്‍സി ബെല്‍ അടിച്ചു, ഫ്‌ലൈറ്റില്‍ ഏതെങ്കിലും ഡോക്ടര്‍ ലഭ്യമാണോ എന്ന് പരിശോധിച്ചു,'

നിര്‍ഭാഗ്യവശാല്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ പൈലറ്റിനെ വിവരമറിയിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സന്ദേശം അയച്ചു. ഡോക്ടര്‍മാരെത്തി വിമാനത്തില്‍ വെച്ച് പ്രഥമശുശ്രൂഷ നല്‍കാന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്നും നിര്‍ദേശിക്കുകയായിരുന്നു,' രമേഷ് പറഞ്ഞി. പിന്നീട് ഒരു ആംബുലന്‍സ് എത്തിയ ശേഷമാണ് താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പൊലീസ് പരാതി പരിശോധിക്കും എന്നും വിമാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ത്രിപുര സംസ്ഥാന ആരോഗ്യ സെക്രട്ടറി കിരണ്‍ ഗിറ്റെ പറഞ്ഞു. ഫെബ്രുവരി 2 മുതല്‍ 5 വരെ സൂററ്റില്‍ റെയില്‍വേസിനെതിരായ കര്‍ണാടകയുടെ അടുത്ത രഞ്ജി ട്രോഫി മത്സരം മായങ്ക് അഗര്‍വാളിന് നഷ്ടമാകും. എന്നിരുന്നാലും, ഫെബ്രുവരി 9 മുതല്‍ 13 വരെ ചെന്നൈയില്‍ തമിഴ്നാടിനെതിരെയുള്ള അടുത്ത മത്സരത്തില്‍ കര്‍ണാടക ക്യാപ്റ്റന്‍ തിരിച്ചെത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+