Get Updates
Get notified of breaking news, exclusive insights, and must-see stories!

മെസി വിരമിച്ചു.. അര്‍ജന്റീനന്‍ കുപ്പായത്തില്‍ ഇനിയില്ല; ഇതിഹാസം രചിച്ച് മടക്കം

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ദേശീയ ടീമില്‍ ഇനി കളിക്കില്ല എന്ന് താരം വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകള്‍ നേടിയ മെസി 21 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിടുന്നത്. 2022 ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ്. 2026 ലോകകപ്പ് ഫൈനലിലും അര്‍ജന്റീനയെ ഫൈനലില്‍ എത്തിച്ചിരുന്നു.

പെട്രോള്‍-ഡീസല്‍ വില കൂട്ടി യുഎഇ... സെപ്തംബര്‍ 1 മുതല്‍ ഇന്ധനത്തിന് പുതിയ നിരക്ക്
പെട്രോള്‍-ഡീസല്‍ വില കൂട്ടി യുഎഇ... സെപ്തംബര്‍ 1 മുതല്‍ ഇന്ധനത്തിന് പുതിയ നിരക്ക്

എന്നാല്‍ ഇത്തവണ കലാശപ്പോരില്‍ സ്‌പെയിനിനോട് തോറ്റു. ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പിലൂടെയാണ് വിരമിക്കല്‍ തീരുമാനം മെസി അറിയിച്ചത്. ആറ് ലോകകപ്പുകളില്‍ കളിച്ച മെസി, 39-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മെസി. 21 ഗോളുകളാണ് മെസി ലോകകപ്പുകളില്‍ നേടിയത്.

Messi Retirement

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും മെസി തന്നെ. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതാണ് താരം. ഇത്തവണത്തെ ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് രണ്ടാം നാള്‍ തന്നെ വിരമിക്കലിനെ കുറിച്ച് തീരുമാനമെടുത്തിരുന്നു എന്ന് ലയണല്‍ മെസി പറയുന്നു. മെസി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്.

'ഫൈനല്‍ മത്സരത്തിന് ശേഷമുള്ള ഈ നീണ്ട ഇടവേളയിലും ആഴത്തിലുള്ള ചിന്തകള്‍ക്ക് ശേഷവും, ദേശീയ ടീമില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ച കാര്യം എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു വേദനാജനകമായ തീരുമാനമായിരുന്നു, ഇപ്പോഴും അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എങ്കിലും, അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു.

സ്വര്‍ണവില തിരിച്ചുകയറും.. ഗ്രാം വില 19000 രൂപയിലേക്ക്; കുറയണമെങ്കില്‍ ഇക്കാര്യം സംഭവിക്കണം
സ്വര്‍ണവില തിരിച്ചുകയറും.. ഗ്രാം വില 19000 രൂപയിലേക്ക്; കുറയണമെങ്കില്‍ ഇക്കാര്യം സംഭവിക്കണം

സമീപകാലത്ത് നമ്മള്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചപ്പോള്‍ മാത്രമല്ല, അതിനു മുന്‍പും ഈ ജേഴ്‌സിക്ക് വേണ്ടി ഞാന്‍ എന്റെ സര്‍വ്വസ്വവും നല്‍കിയിട്ടുണ്ട്. നിങ്ങളെ സന്തോഷിപ്പിക്കാനും, ഫുട്‌ബോളിലൂടെ അര്‍ജന്റീനക്കാരനായതില്‍ അഭിമാനം കൊള്ളാന്‍ നിങ്ങളെ പ്രാപ്തരാക്കാനും വേണ്ടി ഞാന്‍ എപ്പോഴും പോരാടുകയും എന്റെ പരമാവധി സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.'

ഇനി അധികമൊന്നും ബാക്കിയില്ല, ഓരോ ഘട്ടവും അവസാനത്തോടടുക്കുകയാണ്. അതില്‍ എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണിത്. ദേശീയ ടീമിനൊപ്പമുള്ള സമയം ഞാന്‍ എന്നും സ്‌നേഹിച്ചിട്ടുണ്ട്, ഇപ്പോഴും സ്‌നേഹിക്കുന്നു, ഇനിയും സ്‌നേഹിക്കും. എനിക്കു നല്‍കാനുണ്ടായിരുന്നതെല്ലാം ഞാന്‍ നല്‍കിക്കഴിഞ്ഞു. അവസരം അര്‍ഹിക്കുന്ന മികച്ച യുവതാരങ്ങള്‍ കൂടെയുള്ളപ്പോള്‍, ഇനി എനിക്ക് അധികമൊന്നും നല്‍കാനില്ല.

എട്ടാം ശമ്പള കമ്മീഷനില്‍ 20 മാസത്തെ ശമ്പള കുടിശിക 14 ലക്ഷം രൂപ! ഒറ്റയടിക്ക് അക്കൗണ്ടില്‍ കയറുമോ?
എട്ടാം ശമ്പള കമ്മീഷനില്‍ 20 മാസത്തെ ശമ്പള കുടിശിക 14 ലക്ഷം രൂപ! ഒറ്റയടിക്ക് അക്കൗണ്ടില്‍ കയറുമോ?

കഴിഞ്ഞ 20 വര്‍ഷമായി നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി. സ്റ്റേഡിയത്തിനുള്ളില്‍ നിന്നുള്ള നിങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ എനിക്ക് ഇനി കഴിയാതെ വരുന്നത് വലിയൊരു കുറവായി അനുഭവപ്പെടും. ഇനി ഞാന്‍ നിങ്ങളിലൊരാളായി മാറും നല്ല കാലത്തായാലും മോശം കാലത്തായാലും, പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍, പുറത്തുനിന്നുകൊണ്ട് ദേശീയ ടീമിന് എപ്പോഴും പിന്തുണയും കരുത്തും പകരും.

എപ്പോഴും എനിക്കൊപ്പം നില്‍ക്കുകയും, ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ഈ മനോഹരമായ യാത്രയില്‍ എന്നെ അനുഗമിക്കുകയും ചെയ്ത എന്റെ കുടുംബത്തിന് നന്ദി. ഈ യാത്രയില്‍ ഒപ്പം ചേരാന്‍ അവസരം ലഭിച്ച ഓരോ പരിശീലകനോടും സഹതാരത്തോടും ഒഫീഷ്യലിനോടും നന്ദി പറയുന്നു. ഈ കാലയളവില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞ അവിസ്മരണീയമായ നിമിഷങ്ങളും ഓര്‍മ്മകളും എന്നും കൂടെയുണ്ടാകും.

അങ്ങേയറ്റം സംതൃപ്തിയോടെയും അഭിമാനത്തോടെയുമാണ് ഞാന്‍ പടിയിറങ്ങുന്നത്. കാരണം, സഹതാരങ്ങള്‍ക്കൊപ്പം ചേര്‍ന്ന്, നമ്മള്‍ എക്കാലവും സ്വപ്നം കണ്ട നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ എനിക്ക് സാധിച്ചു. നിങ്ങളോടൊപ്പം ആ നിമിഷങ്ങളെല്ലാം ആസ്വദിക്കാനായത് ഒരു വലിയ ഭാഗ്യമായിരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു! എന്നെ ഒരു അര്‍ജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി. അര്‍ജന്റീന ചിരകാലം വാഴട്ടെ!'

ഫൈനല്‍ മത്സരത്തിന് രണ്ട് ദിവസത്തിന് ശേഷം, ജൂലൈ 21-നാണ് ഞാന്‍ ഇത് എഴുതിയത്. ഇന്ന്, എന്റെ പിതാവ് മരണപ്പെട്ടതോടെ ആ തീരുമാനത്തില്‍ എനിക്ക് മുമ്പത്തേക്കാളേറെ ഉറപ്പുതോന്നുന്നു,' മെസി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+